»   » 'സംസ്ഥാന പുരസ്‌കാരം കിട്ടിയ ആ കഥ എന്റേതാണ്, പൊലീസില്‍ കേസ് കൊടുക്കും'

'സംസ്ഥാന പുരസ്‌കാരം കിട്ടിയ ആ കഥ എന്റേതാണ്, പൊലീസില്‍ കേസ് കൊടുക്കും'

Written By:
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതു മുതല്‍, പുരസ്‌കാരത്തിന് പുറമെ വേറെയും ചില പ്രശ്‌നങ്ങള്‍ തല പൊക്കുകയാണ്. മികച്ച കഥാകാരനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഹരി കുമാറിനെതിരെയാണ് ഇപ്പോള്‍ പ്രശ്‌നം. ഹരികുമാറിന് പുരസ്‌കാരം നേടിക്കൊടുത്ത കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥ തന്റേതാണ് എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നജീം കോയ.

najeem-koya

സംഭവത്തെ കുറിച്ച് നജീം പറയുന്നത് ഇപ്രകാരമാണ്; എന്റെ കഥ അല്പം വിവാദം നിറഞ്ഞ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ആരും ഈ കഥ സിനിമയാക്കാന്‍ തയ്യാറായില്ല. 2013 ലാണ് ഞാന്‍ ഹരികുമാറിനോട് ഈ കഥ പറയുന്നുത്. ഇത് സിനിമയാക്കാന്‍ താത്പര്യമുണ്ടെന്നും തിരക്കഥ എഴുതണമെന്നും ഹരികുമാര്‍ എന്നോട് ആവശ്യപ്പെട്ടു.


അന്ന് മറ്റ് ചില പ്രൊജക്ടുകളുമായി ഞാന്‍ തിരക്കിലായതുകാരണം കുറച്ച് സമയം ആവശ്യപ്പെട്ടു. കുറച്ച് നാള്‍ കഴിഞ്ഞപ്പോഴാണ് അറിയുന്നത്. സന്തോഷ് ഏച്ചിക്കാനം എന്റെ കഥയ്ക്ക് തിരക്കഥ എഴുതുന്നു എന്ന്. ഞാന്‍ സന്തോഷ് ഏച്ചിക്കാനത്തെ വിളിച്ച് സംസാരിച്ചു. ആ കഥതന്നെയാണെന്നും എന്നാല്‍ അത് തന്റെ സ്വന്തം കഥയാണ് എന്നുമാണ് ഹരികുമാര്‍ തന്നോട് പറഞ്ഞതെന്നും സന്തോഷ് ഏച്ചിക്കാനം എന്നെ അറിയിച്ചു.


kattum-mazhayum

തുടര്‍ന്ന് ഞാന്‍ ഹരികുമാറിനെ വിളിച്ചു. 'നീ അന്ന് ആ തിരക്കഥ എഴുതാന്‍ മുന്നോട്ട് വന്നില്ലല്ലോ' എന്നായിരുന്നു ഹരികുമാറിന്റെ പ്രതികരണം. പിന്നീട് ഞാന്‍ ഫെഫ്കയില്‍ പരാതി നല്‍കുകയും രണ്ട് പേരെയും അതോറിറ്റി വിളിപ്പിയ്ക്കുകയും ചെയ്തു. ഫെഫ്ക വിളിപ്പിച്ചപ്പോള്‍ ഹരികുമാര്‍ വരാന്‍ ആദ്യം വിസമ്മതം കാണിച്ചിരുന്നു.


സന്തോഷ് ഏച്ചിക്കാനും പ്രശ്‌നം എന്താണെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇരുഭാഗവും കേട്ട ശേഷം സത്യം എന്റെ ഭാഗത്താണെന്ന് ഫെഫ്ക വിധിച്ചു. എന്നോട് ക്ഷമാപണം ആവശ്യപ്പെട്ട് കൊണ്ട് ഒരു ഡോക്യുമെന്ററി എഴുതി നല്‍കാന്‍ ഹരികുമാറിനോട് അന്ന് ആവശ്യപ്പെട്ടു. കഥ മോഷ്ടിച്ചതിന് പൊലീസില്‍ പരാതി നല്‍കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആദ്യം ഈ ഡോക്യുമെന്ററി സമര്‍പ്പിക്കട്ടെ എന്ന് ഫെഫിക് നിര്‍ദ്ദേശിച്ചു.


kattum-mazhayum

അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. സിനിമ റിലീസ് പോലും ചെയ്യാത്ത സാഹചര്യത്തില്‍, കഥ ആരുടേതാണെന്ന് പോലും വ്യക്തമായി അറിയാത്ത ജൂറി എങ്ങനെ പുരസ്‌കാരം നിര്‍ണയിക്കും എന്നാണ് നജീം ജോയയുടെ ചോദ്യം. എന്തായാലും ഈ വിഷയത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

English summary
The major issue this time has to do with scriptwriter Najim Koya who has alleged that the story of Kaattum Mazhayum, which won the State Award for Harikumar, was his own. The film is yet to be released. Najim says he first narrated the story to Harikumar in 2013.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam