»   » അയാള്‍ ശശി; ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ പുറത്ത് വിട്ടു!!

അയാള്‍ ശശി; ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ പുറത്ത് വിട്ടു!!

By: സാൻവിയ
Subscribe to Filmibeat Malayalam

സജിന്‍ ബാബു സംവിധാനം ചെയ്ത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അയാള്‍ ശശി എന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ടു. ജൂലൈ ഏഴിന് തിയേറ്ററില്‍ എത്തിയ ചിത്രം പൃഥ്വിരാജ് ഇന്ദ്രജിത്തിന്റെ ടിയാനുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ റിലീസായിരുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലീസ് ചെയ്ത ആദ്യദിനം ചിത്രം 13 ലക്ഷം രൂപയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയത്. ആക്ഷേപഹാസ്യ ചിത്രമായ അയാള്‍ ശശിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അസ്തമയം വരെ എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു സംവിധാന ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അയാള്‍ ശശി.

വരും ദിവസങ്ങളില്‍

മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന് വരും ദിവസങ്ങളില്‍ ഏറ്റവും നല്ല കളക്ഷന്‍ നേടാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നുണ്ട്.

ശ്രീനിവാസന്‍-കഥാപാത്രം

തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ കിട്ടിയ കഥാപാത്രമാണ് ചിത്രത്തില്‍ ശ്രീനിവാസന്റേത്. ശശി നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

മറ്റ് താരങ്ങള്‍

കൊച്ചു പ്രേമന്‍, അനില്‍ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ്, രാജേഷ് ശര്‍മ്മ, ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം

നല്ലൊരു മെസേജ് നല്‍കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുകുമാര്‍, സൂധീഷ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ബേസില്‍ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. പപ്പുവാണ് ഛായാഗ്രാഹണം.

സംവിധായകന്‍-സജിന്‍ സാബു

ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ചിത്രങ്ങളില്‍ പങ്കെടുക്കുകയും അംഗീകാരം നേടുകയും ചെയ്ത സംവിധായകനാണ് സജിന്‍ സാബു. അസ്തമയം വരെയാണ് ആദ്യ ചിത്രം.

English summary
Ayal Sasi Box Office: Opening Day Kerala Collections
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam