»   » ഇത് സരോജ് കുമാര്‍ അല്ല,ശശിയാണ്!'അയാള്‍ ശശി'സിനിമയുടെ ലൊക്കേഷനില്‍ എല്ലാവരെയും ശശിയാക്കി ശ്രീനിവാസന്‍

ഇത് സരോജ് കുമാര്‍ അല്ല,ശശിയാണ്!'അയാള്‍ ശശി'സിനിമയുടെ ലൊക്കേഷനില്‍ എല്ലാവരെയും ശശിയാക്കി ശ്രീനിവാസന്‍

Posted By: Teresa John
Subscribe to Filmibeat Malayalam

അയാള്‍ ശശി എന്ന സിനിമയിലാണ് ശ്രീനിവാസന്‍ അടുത്തതായി നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ ശ്രീനിവാസന് സംഭവിച്ച വലിയൊരു അപകടത്തിന്റെ വീഡിയോ സംവിധായകന്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. വലിയൊരു അപകടം സംഭവിക്കുമായിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരുടെ പെട്ടെന്നുള്ള ഇടപെടലാണ് വലിയ അപകടം ഉണ്ടാവാതെ താരത്തെ രക്ഷപ്പെടുത്തിയത്.

ആദ്യം മൂക്ക് ഇപ്പോള്‍ ചുണ്ട്, പ്രിയങ്ക ചോപ്രയുടെ ശരീരം മുഴുവന്‍ ഡ്യൂപ്ലിക്കേറ്റ് ആണോ?

സിനിമയില്‍ ശശി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ശശിയുടെ കഥാപാത്രത്തെ പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ശശിയുടെ സന്തതസഹചാര്യയായ വാഹനം. ഒരു ഓമിനി വാന്‍ ആണ് ശശി ഓടിക്കുന്നത്. അതിനിടെ ശശി വാന്‍ ഓടിച്ച് വരുന്ന ഒരു രംഗത്തിന്റെ ചിത്രീകരണമായിരുന്നു നടന്നിരുന്നത്. ആദ്യം സ്റ്റാര്‍ട്ട് ആവാതെ നിന്ന വണ്ടി നിയന്ത്രണം വിട്ട് ചുമരില്‍ ഇടിച്ച് മറിയാന്‍ പോവുകയായിരുന്നു. എന്നാല്‍ സെറ്റിലുണ്ടായിരുന്നവര്‍ ഓടി വന്ന് പിടിച്ചതിനാലാണ് വാഹം മറിയാതിരുന്നത്.

srineevasan

തിരുവനന്തപുരത്ത് നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. അപകടത്തിന് കണ്ടതിന് ശേഷം എല്ലാവരും ഒന്ന് ഞെട്ടിയിരുന്നെങ്കിലും ശ്രീനിവാസന് മാത്രം ഒന്നും തോന്നിയില്ല. ഉടനടി അടുത്ത രംഗം ചിത്രീകരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്നത്തെ ഷൂട്ടിങ്ങ് മുടങ്ങി എന്ന് കരുതി നിന്ന സമയത്ത് അത്രയും വലിയൊരു അപകടം സംഭവിച്ചിട്ടും ഒന്നും പറ്റിയില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മുമ്പില്‍ ശരിക്കും ശശിയായത് ഞങ്ങളാണെന്നാണ് സംവിധായകന്‍ പറയുന്നത്.

English summary
Ayal Sasi's location accident news

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam