For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു സച്ചിയേട്ടാ'

  |

  തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന സമയത്താണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്. സച്ചിക്കൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ചും ആദരാഞ്ജലികള്‍ നേര്‍ന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

  കൂട്ടത്തില്‍ നടി ഗൗരി നന്ദിയുടെതായി വന്ന വികാരനിര്‍ഭര കുറിപ്പും വൈറലായിരുന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയില്‍ കണ്ണമ്മയായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. സിനിമയിലെ കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു.

  മുന്‍പ് മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും ഗൗരി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത് അയ്യപ്പനും കോശിയിലെ കഥാപാത്രത്തിലൂടെ തന്നെയാണ്. കഴിഞ്ഞ ദിവസം സച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഗൗരിയും എത്തിയിരുന്നു. സച്ചിയുടെ വേര്‍പ്പാട് തന്നെ ഏറെ വേദനിപ്പിച്ചെന്ന് ഗൗരി നന്ദ തന്റെ കുറിപ്പിലൂടെ പറയുന്നു.

  സച്ചിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന നഞ്ചമ്മ | FilmiBeat Malayalam

  ഗൗരിയുടെ വാക്കുകളിലേക്ക്: എന്റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ്‌ അതിലൂടെ എന്നെ നടത്തിച്ചു. നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട്‌ എന്ന് പറഞ്ഞിട്ട്?.

  'സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ്'! ആ ആഗ്രഹം സഫലമാക്കാനാവാതെ സച്ചി മടങ്ങി

  എപ്പോഴും പറയുന്ന വാക്കുകൾ " ടാ നീ രക്ഷപെടും "ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു. പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ.

  അയ്യപ്പന്‍ നായരായി ലാലേട്ടനെ മനസില്‍ കണ്ട സച്ചി! ആ റോള്‍ ബിജു മേനോനിലേക്ക് എത്തിയത് ഇങ്ങനെ

  ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തിൽ പോയേ? എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു. സച്ചിയെക്കുറിച്ച് ഗൗരി നന്ദ ഫേസ്ബുക്കില്‍ കുറിച്ചു.

  അയ്യപ്പന്‍ നായരായി ലാലേട്ടനെ മനസില്‍ കണ്ട സച്ചി! ആ റോള്‍ ബിജു മേനോനിലേക്ക് എത്തിയത് ഇങ്ങനെ

  അയ്യപ്പനും കോശിയില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ ഭാര്യയുടെ വേഷത്തിലാണ് ഗൗരി നന്ദ എത്തിയിരുന്നത്. വളരെ ബോള്‍ഡായിട്ടുളള ഒരു കഥാപാത്രം ഗൗരി നന്നായി അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജുമായുളള ഒരു സീനിലാണ് ഗൗരിക്ക് തിയ്യേറ്റുകളില്‍ കൂടുതല്‍ കൈയ്യടി ലഭിച്ചിരുന്നത്.

  Read more about: sachi
  English summary
  Ayyappanum Koshiyum Actress Gowri Nandha posted about sachy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X