For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആസിഫ് അലിയും അപര്‍ണയും ഭാഗ്യമുള്ളവരാണ്! മിന്നുന്ന പ്രകടനം നടത്തി ബിടെക് കുതിക്കുകയാണ്..!

  |

  മലയാളത്തിലെ ഭാഗ്യജോഡികളാണ് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും. ഇരുവരും നായിക നായകന്മാരായി അഭിനയിച്ച സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. കൂട്ടുകെട്ടിലെത്തിയ ബിടെക് ആയിരുന്നു അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. ഇപ്പോഴും തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനം നടക്കുകയാണ്.

  താരപുത്രി കീര്‍ത്തിയെ ചെറുപ്പം മുതലേ അറിയാം!ആ പെണ്‍കുട്ടി ഇങ്ങനെ ചെയ്യുമോ? തുറന്ന് പറഞ്ഞ് നടി പ്രവീണ

  നവാഗത സംവിധായകനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് രാമകൃഷ്ണ ജെ കുളൂരിനൊപ്പം മൃദുല്‍ നായരും രചനയില്‍ പങ്കാളിയായിരുന്നു. പേര് സൂചിപ്പിക്കുന്ന്ത പോലെ തന്നെ ബിടെക് വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള യഥാര്‍ത്ഥ കഥയുമായിട്ടാണ് സിനിമ വന്നത്. കളക്ഷന്റെ കാര്യത്തിലും മോശമില്ലാത്ത പ്രകടനം തന്നെയാണ് ചിത്രം കാഴ്ച വെച്ചിരിക്കുന്നത്.

  തെലുങ്കിൽ മമ്മൂട്ടിയ്ക്ക് വെല്ലുവിളി അവിടുത്തെ താരരാജാവ്!മുഖ്യമന്ത്രിമാര്‍ തമ്മിലാണ് യുദ്ധം..!

  ബിടെക്..

  ബിടെക്..

  ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെക് മേയ് 5 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ക്യാംപസ് പശ്ചാതലത്തിലൊരുക്കിയ സിനിമയില്‍ ദീപക് പറമ്പേല്‍, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, അലന്‍സിയര്‍, വികെ പ്രകാശ്, അജു വര്‍ഗീസ്, നീന കുറുപ്പ്, അനൂപ് മേനോന്‍, തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ബംഗ്ലൂര്‍ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമ റിലീസിനെത്തിയിട്ട് നാല് ആഴ്ചകള്‍ പിന്നിടുകയാണ്.

  തുടക്കം മോശമാക്കിയില്ല...

  തുടക്കം മോശമാക്കിയില്ല...

  ബോക്‌സോഫീസില്‍ മോശമില്ലാത്ത പ്രകടനമായിരുന്നു തുടക്കത്തില്‍ തന്നെ സിനിമ കാഴ്ച വെച്ചിരുന്നത്. മേയ് ആദ്യ ആഴ്ചയില്‍ ബിടെകിനൊപ്പം വേറെയും സിനിമകള്‍ റിലീസിനെത്തിയിരുന്നു. എന്നാല്‍ നല്ല സിനിമകള്‍ക്ക് ലഭിക്കുന്ന പ്രധാന്യം സ്വന്തമാക്കിയതിനാല്‍ മറ്റ് സിനിമകളൊന്നും ബിടെകിന്റെ യാത്രയ്ക്ക് തടസമായിട്ടില്ലായിരുന്നു. നല്ല റിവ്യൂ കിട്ടിയ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മോശമില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. കളക്ഷന്‍ റിപ്പോര്‍ട്ടുകളും സിനിമയുടെ വിജയം സൂചിപ്പിക്കുന്നുണ്ട്.

   നിരവധി പ്രദര്‍ശനം

  നിരവധി പ്രദര്‍ശനം

  മൂന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോഴും ബിടെകിന് പ്രദര്‍ശനം നല്ല രീതിയില്‍ തന്നെയുണ്ടായിരുന്നു. കേരളത്തില്‍ നിരവധി തിയറ്ററുകളിലും സിനിമ നിറഞ്ഞോടിയിരുന്നു. സിനിമയുടെ പേരിലുള്ള ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ നിന്നും മനസിലാവുന്നത് നിലവില്‍ 297 പ്രദര്‍ശനം ഒരു ദിവസം ബിടെകിന് കിട്ടുന്നുണ്ടെന്നാണ്. ഇത് സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ വിജയമാണ്. കാരണം അടുത്ത അടുത്ത ദിവസങ്ങളിലായി സിനിമകള്‍ റിലീസിനെത്തുന്നതിനാല്‍ അധികം വൈകാതെ തന്നെ പല സിനിമകളും തിയറ്ററുകളില്‍ നിന്ന് തന്നെ വാഷ് ഔട്ട് ആയി പോവുകയാണ്.

   കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

  കേരള ബോക്‌സോഫീസിലെ കണക്കുകളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നല്ല വരുമാനം തന്നെ സിനിമ നേടിയിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 23 ദിവസം കൊണ്ട് അമ്പത് ലക്ഷത്തിനടുത്ത് സിനിമയ്ക്ക് കളക്ഷന്‍ കിട്ടിയെന്നാണ്് പറയുന്നത്. പ്രതിദിനം പത്ത് പ്രദര്‍ശനങ്ങളില്‍ നിന്നുമാണ് 49.04 ലക്ഷം രൂപ സിനിമ നേടിയിരിക്കുന്നത്. അടുത്തിറങ്ങിയ മറ്റ് സിനിമകള്‍ക്ക് പോസീറ്റിവ് റിവ്യൂ ആയിരുന്നെങ്കിലും കളക്ഷനില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിരുന്നില്ല.

  വരും ദിവസങ്ങളില്‍

  വരും ദിവസങ്ങളില്‍

  കേരളത്തിലും കേരളത്തിന് പുറത്തും ബിടെകിന് നല്ല സ്വീകാര്യത തന്നെയാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കളക്ഷനില്‍ വലിയൊരു മാറ്റം സംഭവിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ ആദ്യ ആഴ്ചയോട് കൂടി വീണ്ടും സിനിമകള്‍ റിലീസിനെത്തുകയാണ്. ജൂണ്‍ 7 ന് രജനികാന്തിന്റെ കാലയാണ് റിലീസ് ചെയ്യുന്നത്. ബിഗ് റിലീസായി എത്തുന്ന കാല കേരളത്തിലും വലിയ പ്രധാന്യത്തോട് കൂടിയാണ് എത്തുന്നത്. ജൂണ്‍ പകുതിയോട് കൂടി മോഹന്‍ലാലിന്റെ നീരാളി, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ എന്നിങ്ങനെയുള്ള സിനിമകള്‍ കൂടി തിയറ്ററുകളിലേക്ക് എത്തും.

  English summary
  B Tech box office collections: The Asif Ali starrer marches ahead!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X