»   » ഇനിയും ഗംഭീരമായി ഉഴപ്പണം, നമുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ, ഉണ്ണികൃഷ്ണന്‍

ഇനിയും ഗംഭീരമായി ഉഴപ്പണം, നമുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ, ഉണ്ണികൃഷ്ണന്‍

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന അവാര്‍ഡില്‍ പ്രേമം സിനിമയെ ഒഴിവാക്കിയതും ജൂറി ചെയര്‍മാന്‍ മോഹന്‍ പ്രതികരിച്ചതിന്റെയും വിവാദങ്ങള്‍ തണുത്ത് വരികായായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ജൂറി ചെയര്‍മാന്റെ പ്രതികരണത്തിന് കടുത്ത മറുപടിയുമായി എത്തിയതോടെ അവാര്‍ഡ് വിവാദം വീണ്ടും ചൂട് പിടിക്കുന്നു. ഇപ്പോഴിതാ ബി ഉണ്ണികൃഷണനും ജൂറി ചെയര്‍മാന്റെ പ്രതികരണം അസത്യമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു.

ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അല്‍ഫോന്‍സ് പുത്രന് പിന്തുണ നല്‍കി രംഗത്ത് എത്തിയത്. സാധരണ അവാര്‍ഡ് വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഒരു ജൂറി അവരുടെ ബോധ്യം നടപ്പാക്കുന്നുവെന്ന് മാത്രം. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഒരു ചിത്രത്തെ ലാക്കാക്കി വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ പറയാതെ വയ്യ. ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് ഇങ്ങനെ.. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് വായിക്കൂ..


അല്‍ഫോന്‍സ് ഇനിയും ഗംഭീരമായി ഉഴപ്പണം, നമുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ, ഉണ്ണികൃഷ്ണന്‍

പ്രേമം വീണ്ടും കണ്ടു, കഴിഞ്ഞ ദിവസം അല്‍ഫോന്‍സ് പുത്രന്‍ മോഹന്‍സാറിനോട് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകെയും ചെയ്തു.


അല്‍ഫോന്‍സ് ഇനിയും ഗംഭീരമായി ഉഴപ്പണം, നമുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ, ഉണ്ണികൃഷ്ണന്‍

ചിത്രം കണ്ടിട്ട് ചിത്രത്തിന്റെ ആദ്യ പകുതിക്ക് ഏകാഗ്രതയില്ല, ഇതിന് ഘടനയില്ല, ഫോക്കസില്ല, ഇത് ഉഴപ്പിയെടുത്തതാണെന്ന് പറയാന്‍ ഞാന്‍ ബഹുമാനിക്കുന്ന മോഹന്‍ സാറിന് എങ്ങനെ പറയാന്‍ തോന്നി എനിക്കറിയില്ല.


അല്‍ഫോന്‍സ് ഇനിയും ഗംഭീരമായി ഉഴപ്പണം, നമുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ, ഉണ്ണികൃഷ്ണന്‍

ഇതിനേക്കാള്‍ വലിയൊരു അസത്യം ഇനി പറയാനില്ല. ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.


അല്‍ഫോന്‍സ് ഇനിയും ഗംഭീരമായി ഉഴപ്പണം, നമുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ, ഉണ്ണികൃഷ്ണന്‍

പ്രേമം ചെയ്തത് ഉളപ്പാണെങ്കില്‍ അല്‍ഫോന്‍സ് ഇനിയും ഉഴപ്പണം. ഗംഭീരമായി ഉഴപ്പണം എന്നാണ് ഞാന്‍ പറയുന്നത്.


അല്‍ഫോന്‍സ് ഇനിയും ഗംഭീരമായി ഉഴപ്പണം, നമുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ, ഉണ്ണികൃഷ്ണന്‍

ബി ഉണ്ണികൃഷ്ണന്റേ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...


English summary
B unnikrishnan about Alphonse Puthren facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam