»   » അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ ബി ഉണ്ണികൃഷ്ണന്‍

അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ ബി ഉണ്ണികൃഷ്ണന്‍

Posted By:
Subscribe to Filmibeat Malayalam
B Unnikrishnan
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. 'മേല്‍വിലാസം' എന്ന ചിത്രത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ നിന്ന് പൂര്‍ണമായും തഴഞ്ഞുവെന്ന് ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. സിനിമയില്‍ ദളിതനുണ്ടായ അനുഭവം തന്നെയാണ് ജൂറിയില്‍ നിന്ന് മേല്‍വിലാസത്തിനും ഉണ്ടായത്. ചെറുപ്പക്കാരുടെ സിനിമകളെ ജൂറി വേണ്ടവിധം പരിഗണിച്ചില്ല.

ഇത്തവണത്തെ അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ സിനിമാലോകത്തും നിന്നോ പുറത്തു നിന്നോ ആരും തന്നെ രംഗത്തു വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് മേല്‍വിലാസത്തെ തഴഞ്ഞുവെന്നാരോപിച്ച് ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തിരുന്നത്. മികച്ച നടനായി ദിലീപിനെ തിരഞ്ഞെടുത്തപ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പറിലെ അഭിനയത്തിലൂടെ ശ്വേത മികച്ച നടിയായി.

English summary
Director B Unnikrishnan alleged that jury of state award committee did not give any consideration to Melvilasam.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam