twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബി ഉണ്ണികൃഷ്ണന് ആജീവനാന്ത വിലക്ക്

    By Lakshmi
    |

    സംവിധായകനും ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഫെഡറേഷന്‍ ഈ തീരുമാനമെടുത്തത്. ഉണ്ണികൃഷ്ണന്‍ തിരക്കഥയൊരുക്കുന്നതും സംവിധാനം ചെയ്യുന്നതുമായ ഒരു ചിത്രവും ഇനി പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

    ഫെഡറേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മറ്റ് സംവിധായകരെയും താരങ്ങളെയും ഉണ്ണികൃഷ്ണന്‍ പിന്തിരിപ്പിച്ചുവെന്നാണ് ഫെഡറേഷന്റെ ആരോപണം. ഇതേ കാരണം പറഞ്ഞായിരുന്നു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

    B Unnikrishnan Banned for life

    മിസ്റ്റര്‍ ഫ്രോഡിന് വിലക്കേര്‍പ്പെടുത്തിയത്, മലയാളചലച്ചിത്രമേഖലെയ പുതിയൊരു സമരമുഖത്തേയ്ക്ക് എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചകളില്‍ പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങുകയായിരുന്നു. മെയ് എട്ടിന് റിലീസ് ചെയ്യേണ്ടിയുരന്ന ചിത്രം ഒടുവില്‍ ഒരാഴ്ചയ്ക്കുശേഷം പ്രദര്‍ശിപ്പിക്കാമെന്ന് ഫെഡറേഷന്‍ തീരുമാനിയ്ക്കുകയായിരുന്നു. കഴിഞ്ഞ യോഗത്തില്‍ മിസ്റ്റര്‍ ഫ്രോഡ് മെയ് 17ന് റിലീസ് ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്.

    English summary
    In a starting development the film exhibitors Federation has decided to ban director B Unnikrshnan for lifetime
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X