»   » ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തില്‍ നായകനായി അങ്കമാലി ഡയറീസ് നായകന്‍!!!

ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തില്‍ നായകനായി അങ്കമാലി ഡയറീസ് നായകന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തിന്റെ തുടക്കം മലയാള സിനിമയെ ഞെട്ടിച്ചു കൊണ്ടായിരുന്നു. 86 പുതുമുഖങ്ങളുമായി എത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രം പ്രേക്ഷക മനസിനേയും ബോക്‌സ് ഓഫീസിനേയും കീഴടക്കി മുന്നേറി. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഒരുപിടി മികച്ച താരങ്ങളെയാണ് മലയാളത്തിന് ലഭിച്ചത്. ചിത്രത്തിലെ നായിക മോഹന്‍ലാലിന്റെ നായികയായപ്പോള്‍ വില്ലന്‍ അപ്പാനി രവിയായി അഭിനയിച്ച ശരത്കുമാറിനും ലഭിച്ചു മോഹന്‍ലാല്‍ ചിത്രം ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങള്‍. ഇപ്പോഴിതാ അങ്കമാലി ഡയറീസിലെ നായകന്‍ ആന്റണി വര്‍ഗീസ് നായകനായി അടുത്ത ചിത്ര അണിയറയില്‍ ഒരുങ്ങുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. 

Antony Varghese

ലിജോ ജോസ് പല്ലിശേരിയുടെ സഹസംവിധായകനായിരുന്നു ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം  ചെയ്യുന്ന ചിത്രത്തിലാണ് ആന്റണി നായകനാകുന്നത്. അങ്കമാലി ഡയറീസിലും ടിനു പാപ്പച്ചന്‍ സഹസംവിധായകനായിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ബി ഉണ്ണികൃഷ്ണന്‍ നിര്‍മാതാവായി അരങ്ങേറുകയാണ്. ലിജോ ജോസ് പല്ലിശേരിയും ചെമ്പന്‍ വിനോദും ചിത്രത്തിന്റെ സഹ നിര്‍മാതാക്കളാണ്. ചെമ്പന്‍ വിനോദ് ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പിന്നാലെ പുറത്ത് വിടും.

English summary
Antony Varghese has been roped in for debutant Tinu Pappachan’s upcoming movie, reportedly titled as Swathanthryam Ardha Rathriyil. Tinu Pappachan is an associate of Lijo Jose Pellissery. Director B Unnikrishnan is venturing into production by funding with this film. Chemban Vinod Jose and Lijo Jose Pellissery are co-producing this movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam