»   » ഷാജി കൈലാസിന് ബി ഉണ്ണികൃഷ്ണന്റെ തിരക്കഥ

ഷാജി കൈലാസിന് ബി ഉണ്ണികൃഷ്ണന്റെ തിരക്കഥ

Posted By: Super
Subscribe to Filmibeat Malayalam

സംവിധായകനും തിരക്കഥാകൃത്തുമായി ബി ഉണ്ണികൃഷ്ണന്‍ ഒട്ടേറെ തവണ രണ്ട് മേഖലകളിലും തന്റെ കഴിവുതെളിയിച്ചയാളാണ്. 2012ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ ചിത്രമായ ഗ്രാന്റ്മാസ്റ്റര്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. ഇതിന് പിന്നാലെ വീണ്ടും മോഹന്‍ലാലിനെ നായകനാക്കി ഒരുചിത്രം കൂടി ചെയ്യുന്നകാര്യം ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

മിസ്റ്റര്‍ ഫ്രോഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഉണ്ണികൃഷ്ണന്‍ തന്നെയാണ്. ഇതിന്റെ തിരക്കുകളില്‍ക്കിടയില്‍ സംവിധായകരായ ഷാജി കൈലാസിനും വികെ പ്രകാശിനും വേണ്ടി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
ഷാജി കൈലാസിന് വേണ്ടി ശിവം, ദ ടൈഗര്‍ എന്നീ ചിത്രങ്ങള്‍ക്ക് ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ മൂന്നാമതൊരു ചിത്രത്തിനായി ഇവര്‍ ഒന്നിയ്ക്കുകയാണ്. വികെ പ്രകാശിന് വേണ്ടി തിരക്കഥയെഴുതുന്നകാര്യവും ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബി ഉണ്ണികൃഷ്ണന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രമായ ഐ ലൗവ് മിയുടെ തിരക്കഥ ഒരുക്കിയത് സേതുവായിരുന്നു. ഈ ചിത്രം ദയനീയമായി പരാജയപ്പെട്ട ചിത്രംകൂടിയായിരുന്നു. തിരക്കഥാകൃത്തായി സിനിമയിലെത്തിയ ഉണ്ണികൃഷ്ണന്‍ പിന്നീട് സംവിധാനരംഗത്തേയ്ക്ക് കടക്കുകയായിരുന്നു.

മിസ്റ്റര്‍ ഫ്രോഡില്‍ സുരേഷ് ഗോപിയും അഭിനയിക്കുമെന്നും വാര്‍ത്തകളുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലൂടെ ഉണ്ണികൃഷ്ണന്‍ തന്നെയാ ണ് ലാലിനൊപ്പം സുരേഷ് ഗോപികൂടി അഭിനിക്കാന്‍ സാധ്യതയുണ്ടെന്നകാര്യം പുറത്തുവിട്ടത്. ഇപ്പോള്‍ ചാനല്‍ ഷോയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപി കൂടി അഭിനയിക്കുകയാണെങ്കില്‍ ജനകന്‍ എന്ന ചിത്രത്തിന്‌ശേഷം ലാലും സുരേഷ് ഗോപിയും ഒന്നിയ്ക്കുന്ന ചിത്രംകൂടിയാകും മിസ്റ്റര്‍ ഫ്രോഡ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു നെഗറ്റീവ് റോളിലാണ് എത്തുന്നതെന്നാണ് സൂചന.

English summary
Director B Unnikrishnan, who made the eminently forgettable I Love Me recently and has announced Mr Fraud with Mohanlal, has gone on record that he will pen two scripts for directors Shaji Kailas and V K Prakash.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam