»   » മോഹന്‍ലാലിന്റെ പുലിമുരുകനെ കടത്തിവെട്ടുമോ, ബാഹുബലി രണ്ടാം ഭാഗത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട്!

മോഹന്‍ലാലിന്റെ പുലിമുരുകനെ കടത്തിവെട്ടുമോ, ബാഹുബലി രണ്ടാം ഭാഗത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട്!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 2015ല്‍ ചിത്രത്തിന്റെ ആദ്യ ഭാഗം ആകാംക്ഷയേറുന്ന ക്ലൈമാക്‌സുമായി അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഒന്നര വര്‍ഷം കാത്തിരുന്നു.

2017 ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തില്‍ നിന്നും ചിത്രത്തിന് നല്ല കലക്ഷനനും ബോക്‌സോഫീസില്‍ നേടി കഴിഞ്ഞു. ചിത്രത്തിന്റെ 85 ദിവസത്തിന്റെ കേരള കലക്ഷന്‍ അറിയാം..


റിലീസ് തുടരുന്നു

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തിരുവനന്തപുരത്തെ തിയേറ്ററുകളില്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ പ്രദര്‍ശനം ഇപ്പോഴും നടക്കുന്നുണ്ട്. കേരളത്തിലെ 296 ഓളം തിയേറ്ററുകളിലാണ് ബാഹുബലി പ്രദര്‍ശിപ്പിച്ചത്.


ഹൗസ്ഫുള്‍ ഷോ

ചിത്രം തിയേറ്ററുകളില്‍ എത്തിയ ആദ്യ ദിനം ടിക്കറ്റ് പോലും കിട്ടാനില്ലായിരുന്നു. ആദ്യ മൂന്ന് ദിവസത്തെ ഷോകള്‍ക്കുള്ള ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റ് തീര്‍ന്നിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് പോലും കിട്ടാതെ പലരും നിരാശരായി.


കേരള കലക്ഷന്‍

കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 75.8 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. റിലീസ് ചെയ്ത് 85 ദിവസത്തെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നുള്ള ബോക്‌സോഫീസ് കളക്ഷനാണിത്.


കേരളത്തിലെ 32 ദിവസത്തെ കളക്ഷന്‍

മുപ്പത്തിരണ്ടു ദിവസത്തെ ചിത്രത്തിന്റെ കലക്ഷന്‍ എടുത്ത് നോക്കിയാല്‍ ചിത്രം നേടിയത് 67.71 കോടിയാണ്. ഇന്ത്യക്കകത്തും പുറത്തു നിന്നുമായി ചിത്രം 2000 കോടിക്ക് മുകളിലാണ് ബാഹുബലി രണ്ടാം ഭാഗം ബോക്‌സോഫീസില്‍ നേടിയത്.


ഇത് ആദ്യമായി

ഇത് ആദ്യമായാണ് ഒരു അന്യഭാഷാ ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ഇത്രയും മികച്ച പ്രതികരണം ലഭിക്കുന്നത്. അന്യഭാഷ ചിത്രത്തിന് കേരളത്തില്‍ നിന്ന് 50 കോടി വരെ ലഭിച്ചിട്ടുണ്ട്.


കഥാപാത്രങ്ങള്‍

പ്രഭാസ്, റാണാ ദഗ്ഗുപതി, അനുഷ്‌ക ഷെട്ടി, സത്യരാജ്, തമന്ന, നാസര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നേരത്തെ തന്നെ ഇന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കഴിഞ്ഞു.


പുലിമുരുകന്‍-ചരിത്രനേട്ടം

മോഹന്‍ലാല്‍-വൈശാഖ് ചിത്രമായ പുലിമുരുകനാണ് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ സ്വന്തമാക്കിയ ചിത്രം. ഇതുവരെ 150 കോടിക്ക് അടുത്താണ് ചിത്രം ബോക്‌സോഫീസില്‍ നേടിയെടുത്തത്.


English summary
Baahubali 2 Box Office: 85 Days Kerala Collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X