»   » ബാഹുബലിയുടെ പതനം മോഹന്‍ലാലിന്റെ മുന്നില്‍ മാത്രം!അമ്പത് ദിവസം കൊണ്ട് നേടിയത് എത്ര കോടിയാണെന്നറിയണോ?

ബാഹുബലിയുടെ പതനം മോഹന്‍ലാലിന്റെ മുന്നില്‍ മാത്രം!അമ്പത് ദിവസം കൊണ്ട് നേടിയത് എത്ര കോടിയാണെന്നറിയണോ?

Posted By:
Subscribe to Filmibeat Malayalam

ബാഹബലി ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായിരുന്നെങ്കിലും മലയാളത്തില്‍ മാത്രമാണ് സിനിമയ്ക്ക് മുന്നേറാന്‍ കഴിയാതെ പോയത്. ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ബാഹുബലി അമ്പതു ദിവസം കൊണ്ട് നേടിയത് വലിയ കളക്ഷനായിരുന്നു.

കള്ളന്മാരെയും സിനിമയിലെടുക്കും! കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍!

എന്നാല്‍ മലയാളത്തില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ വന്ന സിനിമ അമ്പത് ദിവസം പിന്നിട്ടിട്ടും രണ്ടാം സ്ഥാനത്ത് തന്നെ നില്‍ക്കുകയായിരുന്നു. എന്നാല്‍ അതും പഴങ്കഥയാക്കി ബാഹുബലി പുലിമുരുകനെ പിന്നിലാക്കിയിരിക്കുകയാണ്.

മലയാളത്തില്‍ നിന്നും നേടിയത്

മലയാള സിനിമ ഇന്‍ഡസ്ട്രീയില്‍ നിന്നും ബാഹുബലി 50 കോടി ക്ലബ്ബിലാണ് എത്തിയിരിക്കുന്നത്. അമ്പത് കോടി കടക്കുന്ന രണ്ടാമത്തെ സിനിമ എന്ന ബഹുമതി മാത്രമെ സിനിമയ്ക്ക് ലഭിച്ചിരുന്നുള്ളു.

നിലവിലെ ബാഹുബലിയുടെ കളക്ഷന്‍

ബാഹുബലി 2000 കോടിയിലെത്തി നില്‍ക്കുമ്പോഴും മലയാളത്തില്‍ നിന്നും 100 കോടി പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ മലയാളത്തില്‍ നിന്നും 52 കോടിയാണ് ബാഹുബലിയുടെ കളക്ഷന്‍.

മുന്നില്‍ പുലിമുരുകന്‍

ബാഹുബലിക്ക് മുന്നില്‍ നില്‍ക്കുന്നത് മോഹന്‍ലാലിന്റെ പുലിമുരുകനാണ്. പുലിമുരുകനാണ് മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തുന്നത്.

പുലിമുരുകനെയും മറികടന്നു

പതിനാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തിയ ബാഹുബലി പുലിമുരുകന്റെ റെക്കോര്‍ഡ് മറികടന്നിരുന്നു. പതിനാറ് ദിവസം കൊണ്ടായിരുന്നു പുലിമുരുകന്‍ അമ്പത് കോടി നേടിയിരുന്നത്.

300 തിയറ്ററുകളില്‍

ഏപ്രില്‍ 28 ന് റിലീസ് ചെയ്ത ബാഹുബലി 300 തിയറ്ററുകളിലായിരുന്നു കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇപ്പോഴും സിനിമ പ്രദര്‍ശനം തുടരുകയാണ്.

1000 തിയറ്ററുകളില്‍ ഇപ്പോഴും

അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരുന്നെങ്കിലും ബാഹുബലി ഇപ്പോഴും 1000 തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ചൈനയിലും റിലീസ് ചെയ്ത് തരംഗമാവുകയാണ്.

English summary
Baahubali 2: Enters The 50-Crore Club At The Kerala Box Office To Create History!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam