»   » ഇതിഹാസ ചിത്രം അമ്പത് ദിനം പിന്നിടുന്നു... ബാഹുബലിയുടെ പുത്തന്‍ ടീസറും വിസ്മയം!!!

ഇതിഹാസ ചിത്രം അമ്പത് ദിനം പിന്നിടുന്നു... ബാഹുബലിയുടെ പുത്തന്‍ ടീസറും വിസ്മയം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറിയ ബാഹുബലി ദ കണ്‍ക്ലൂഷന്‍ നിലവിലെ ഇന്ത്യന്‍ റെക്കോഡുകളെല്ലാം തിരുത്തി പ്രദര്‍ശനം തുടരുകയാണ്. ചിത്രം രാജ്യത്തെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിട്ട് അമ്പത് ദിവസം പിന്നിട്ടിരിക്കുന്നു. ഇതിനകം രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 1700 കോടിയിലധികമാണ് ചിത്രം നേടിയത്. 

മോഹന്‍ലാല്‍ പുതിയ റെക്കോര്‍ഡിലേക്ക്??? പുലിമുരുകനല്ല, ഇക്കുറി നേട്ടം ദൃശ്യത്തിലൂടെ!!!

മലയാളത്തിലെ ഏറ്റവും മികച്ച പ്രതികാര ചിത്രം, താഴ്‌വാരം വീണ്ടും... മോഹന്‍ലാലിന് പകരക്കാരന്‍???

Baahubali 2

ചിത്രത്തിന്റെ അമ്പതാം ദിനം ആഘോഷമാക്കുന്നതിനായി പുതിയ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. വ്യാഴാഴ്ച യൂടൂബിലൂടെ പുറത്ത് വിട്ട നര്‍ ഇതിനകം 4.5 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ കോരിത്തരിപ്പിക്കുന്ന ഒട്ടമവധി രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ്. രണ്ട് ഭാഗങ്ങളിലായി ഇറക്കിയ ബാഹുബലിയില്‍ ആദ്യ ഭാഗത്തേക്കാള്‍ തംരംഗമായത് രണ്ടാം ഭാഗമായിരുന്നു. 

1000 കോടി, 1500 കോടി എന്നീ മാസ്മരിക സംഖ്യകള്‍ ബോക്‌സ് ഓഫീസില്‍ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ബാഹുബലി മാറി. ചിത്രത്തിന് ലഭിച്ച മികച്ച് സ്വീകാര്യതയ്ക്ക് കാരണം ബാഹുബലിയുടെ ഒന്നാം ഭാഗമായിരുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ഒറ്റ ചോദ്യമായിരുന്നു രണ്ട് വര്‍ഷത്തിന് ശേഷവും പതിവിലധികം ആര്‍ജവത്തോടെ തിയറ്ററിലേക്ക് കുതിക്കാന്‍ പ്രേക്ഷകര്‍ക്ക് പ്രചോദനമായത്. നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി പ്രദര്‍ശനം തുടരുന്ന ചിത്രം സംവിധാനം ചെയ്തത് എസ്എസ് രാജമൗലിയാണ്. പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്‌ക, തമന്ന, സത്യരാജ്, നാസര്‍, രമ്യാകൃഷ്ണന്‍ എന്നിവരാണ് പ്രധാന താരങ്ങളെ അവതരിപ്പിച്ചത്. 

പുതിയ ടീസര്‍ കാണാം...

English summary
SS Rajamouli’s action epic drama Baahubali: The Conclusion has emerged as the biggest blockbuster in India. The movie, released on April 28 has already broken several box office records. Baahubali 2 has crossed the 50 days theatrical run and the makers have released a new trailer for the occasion. The 26 second teaser gives a sneak peak of almost all the major scenes in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam