»   » ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന് കര്‍ണ്ണാടകയില്‍ നിരോധനം, കാരണം മറ്റാരുമല്ല കട്ടപ്പ തന്നെ!

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന് കര്‍ണ്ണാടകയില്‍ നിരോധനം, കാരണം മറ്റാരുമല്ല കട്ടപ്പ തന്നെ!

Posted By:
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. എന്നാല്‍ കര്‍ണ്ണാടകയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതായി റിപ്പോര്‍ട്ട്.

കാവേരി വിഷയത്തില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ സത്യരാജ് തമിഴ്‌നാടിനെ അനുകൂലിച്ച് സംസാരിച്ചതാണ് കന്നട അനുകൂലികള്‍ ചിത്രത്തിന്റെ പ്രദര്‍ശനം കര്‍ണ്ണാടകയില്‍ നിരോധിയ്ക്കാന്‍ കാരണം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കട്ടപ്പയെ അവതരിപ്പിക്കുന്നത് സത്യരാജാണ്.

കാവേരി പ്രശ്‌നം

കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടിനെ അനുകൂലിച്ച് സംസാരിച്ചതായാണ് കന്നട അനുകൂലികള്‍ പറയുന്നത്. കാവേരി നദീജല തര്‍ക്കത്തില്‍ ചിത്രത്തില്‍ കട്ടപ്പയായി അഭിനയിച്ച സത്യരാജ് തങ്ങളെ വഞ്ചിച്ചുവെന്നാണ് കര്‍ണ്ണാടകയുടെ ആരോപണം.

വര്‍ഷങ്ങള്‍ക്ക് മുമ്പ്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സത്യരാജിന്റെ വിവാദ പ്രസ്താവന നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ രാജ്യവ്യാപകമായി പ്രദര്‍ശിക്കുമ്പോള്‍ കന്നടയില്‍ ഇത് സാധ്യമല്ലെന്ന് പറഞ്ഞ് സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു.

നിരോധനം ആവശ്യപ്പെട്ടു

നിരോധനം ആവശ്യപ്പെട്ട് ഫിലിം ചേംമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസിഡണ്ട് എസ്എ റാ ഗോവിന്ദുവിനെ സമീപിച്ചിരിക്കുകയാണ് സംഘാടകര്‍. ചിത്രത്തിന്റെ റിലീസ് പ്രദര്‍ശിപ്പിച്ച ദിവസം പ്രദര്‍ശനം നിരോധിച്ച് സംരക്ഷണ വേദി പ്രക്ഷോപം നടത്തിയിരുന്നു.

വമ്പന്‍ ചിത്രത്തിനായി കാത്തിരിക്കുന്നു

എസ്എസ് രാജമൗലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. രണ്ടാം ഭാഗവും ബോക്‌സോഫീസുകള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Baahubali 2 faces ban in Karnataka over Kattappa's 'comment.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam