»   » ബാഹുബലി രണ്ടാം ഭാഗത്തിന് ആന പ്രശ്‌നമായി, നരേന്ദ്ര മോദിയ്ക്ക് പരാതി!!

ബാഹുബലി രണ്ടാം ഭാഗത്തിന് ആന പ്രശ്‌നമായി, നരേന്ദ്ര മോദിയ്ക്ക് പരാതി!!

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി. കേരളത്തിലും ചിത്രീകരണം നടത്തുന്ന ചരിത്ര ചിത്രത്തിനെതിരെ ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍.

ചിത്രത്തില്‍ ആനയെ അഭിനയിപ്പിച്ചതിനെതിരെ തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോര്‍സ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും എതിരെ പരാതി നല്‍കതിയിരിക്കുകയാണ്.

ബാഹുബലി രണ്ടാം ഭാഗത്തിന് ആന പ്രശ്‌നമായി, നരേന്ദ്ര മോദിയ്ക്ക് പരാതി!!

ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി ഇല്ലാതെ ആനയെ ഷൂട്ടിങിന് ഉപയോഗിച്ചു എന്ന പരാതിയുമായി തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോര്‍സാണ് രംഗത്തെത്തിയിരിക്കുന്നത്

ബാഹുബലി രണ്ടാം ഭാഗത്തിന് ആന പ്രശ്‌നമായി, നരേന്ദ്ര മോദിയ്ക്ക് പരാതി!!

പരാതിയെ തുടര്‍ന്ന് ചിത്രീകരണം പ്രതിസന്ധിയിലായിരിക്കുകയാണ്. സംവിധായകനും നിര്‍മാതാവിനും എതിരെയാണ് പരാതി

ബാഹുബലി രണ്ടാം ഭാഗത്തിന് ആന പ്രശ്‌നമായി, നരേന്ദ്ര മോദിയ്ക്ക് പരാതി!!

തൃശ്ശൂരില്‍ നടന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങിനാണ് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ ടീം ഉപയോഗിച്ചത്

ബാഹുബലി രണ്ടാം ഭാഗത്തിന് ആന പ്രശ്‌നമായി, നരേന്ദ്ര മോദിയ്ക്ക് പരാതി!!

ഇത് 2001 ലെ പെര്‍ഫോമിങ് ആനിമല്‍ രജിസ്‌ട്രേഷന്‍ റൂളിന്റെ ലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ് പരാതി സമര്‍പ്പിച്ചിരിയ്ക്കുന്നത്

ബാഹുബലി രണ്ടാം ഭാഗത്തിന് ആന പ്രശ്‌നമായി, നരേന്ദ്ര മോദിയ്ക്ക് പരാതി!!

സിനിമയില്‍ നായിക അനുഷ്‌ക ഷെട്ടി ആയുധങ്ങള്‍ ഉപയോഗിച്ച് ആനയെ പരിക്കേല്‍പ്പിയ്ക്കുന്ന തരത്തില്‍ പ്രകടനങ്ങള്‍ നടത്തിയതായി പരാതിയില്‍ പറയുന്നു

ബാഹുബലി രണ്ടാം ഭാഗത്തിന് ആന പ്രശ്‌നമായി, നരേന്ദ്ര മോദിയ്ക്ക് പരാതി!!

മാത്രമല്ല നാല് മണിക്കൂറോളം ഒരേ നില്‍പില്‍ ആനയെ ഷൂട്ടിങിനായി ഉപയോഗിച്ചതും നിയപ്രകാരം തെറ്റാണ്

ബാഹുബലി രണ്ടാം ഭാഗത്തിന് ആന പ്രശ്‌നമായി, നരേന്ദ്ര മോദിയ്ക്ക് പരാതി!!

പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്

English summary
Baahubali 2 Faces Trouble For Allegedly Shooting Illegally With An Elephant

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam