»   » രാജമൗലിക്കും തെറ്റുപറ്റും, ചെറുതല്ല വലിയ തെറ്റ്... കഥയെ പോലും ചോദ്യം ചെയ്യുന്ന ആ തെറ്റ്???

രാജമൗലിക്കും തെറ്റുപറ്റും, ചെറുതല്ല വലിയ തെറ്റ്... കഥയെ പോലും ചോദ്യം ചെയ്യുന്ന ആ തെറ്റ്???

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്ക് നടന്ന് കയറിയ ചിത്രമായിരുന്നു ബാഹുബലി ദ കണ്‍ക്ലൂഷന്‍. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഒന്നാം ഭാഗം ഇറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തിയ രണ്ടാം ഭാഗം ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകളും തിരിത്തിക്കുറിച്ചു. 

പക്ഷെ റെക്കോര്‍ഡുകള്‍ തിരിത്തിക്കുറിച്ച ചിത്രത്തിന് വലിയ ഒരു പിഴവ് സംഭവിച്ചു. ചിത്രത്തിന്റെ തിരക്കഥയിലും അവതരണത്തിലും ഒരു പോലെ ബാധിക്കുന്ന ആ തെറ്റിനെ സംവിധായകന്‍ ശ്രദ്ധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കഥയുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ആ വലിയ അബദ്ധം.

പ്രധാന രംഗത്തിലെ അബദ്ധം

സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു രംഗത്തിലാണ് ഈ തെറ്റ് സംഭവിച്ചത്. ബല്ലാല ദേവയ്ക്ക് ദേവസേനയെ വിവാഹം ആലോചിക്കുന്ന രംഗത്തിലായിരുന്നു അബദ്ധം സംഭവിച്ചത്. ഈ രംഗമാണ് ചിത്രത്തിന്റെ പിന്നീടുള്ള കഥയെ വളര്‍ത്തുന്നതും.

വിവാഹ ആലോചനയുമായി ദൂതന്‍

റാണ അവതരിപ്പിക്കുന്ന ബല്ലാല ദേവന്‍ എന്ന കഥാപാത്രത്തിന് അനുഷ്‌കയുടെ കഥാപാത്രത്തെ വിവാഹ ആലോചിച്ച് ദൂതനെ കുണ്ഡല രാജ്യത്തേക്ക് അയക്കുകയാണ് ശിവകാമി ദേവി. ബല്ലാല ദേവന്റെ വാള്‍ ആണ് ദൂതന്റെ കൈവശം ശിവകാമി കൊടുത്തുവിടുന്നത്.

ദൂതന്‍ കുണ്ഡല രാജ്യത്ത്

ശിവകാമി നല്‍കിയ വാളുമായി ദൂതന്‍ കുണ്ഡല രാജ്യത്ത് എത്തി. ദേവസേനയെ മകന്റെ വധുവാക്കാന്‍ ശിവകാമി ആഗ്രഹിക്കുന്ന വിവരം ദൂതന്‍ സദസില്‍ വച്ച് അറിയിക്കുന്നു.

സാക്ഷിയായി കട്ടപ്പ

ഈ രംഗത്തിന് സാക്ഷിയായി കട്ടപ്പയും അവിടെയുണ്ട്. ഈ രംഗത്തില്‍ ഒരു തൂണിന് സമീപമാണ് കട്ടപ്പ നില്‍ക്കുന്നത്. മന്ത്രിക്ക് സമീപം നില്‍ക്കുന്ന ദൂതന്റെ കൈവശം ശിവകാമി കൊടുത്തയച്ച വാളും കാണാം.

വാള്‍ മാറിപ്പോകുന്നു

ദൂതന്റെ കൈയുള്ള വാള്‍ കാണുന്ന കട്ടപ്പ അത് ബാഹുബലിയുടെ വാളാണത് എന്നാണ് ചിന്തിക്കുന്നത് ഇക്കാര്യം സ്വയം പറയുന്നുമുണ്ട്. എപ്പോഴും തന്റെ വാള്‍ കൈവശം കരുതുന്ന ബാഹുബലിയുടെ വാളാണത് എന്ന് കട്ടപ്പ ചിന്തിച്ചത് എങ്ങനെ?

ബാഹുബലിക്കും തെറ്റി

കുണ്ഡല രാജ്യത്തെ ശത്രുക്കളെ ബാഹുബലി അരിഞ്ഞ് വീഴ്ത്തിയതും സ്വന്തം വാളുകൊണ്ടാണെന്ന് കട്ടപ്പയ്ക്ക് അറിയാം. ഇത് ഒഴിവാക്കിയാലും സ്വന്തം വാള്‍ കൈവശമുള്ളപ്പോള്‍ ശിവകാമി തന്റെ വാള്‍ ദൂതന്‍ കൈവശം കൊടുത്തുവിട്ടു എന്ന് ബാഹുബലി എങ്ങനെയാണ് ചിന്തിക്കുന്നത്.

English summary
A dear contributor on Quora basically pointed out one of the biggest mistakes in the film. It’s so big that the entire plot would have never turned out to be so interesting and entertaining without this plot twist.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X