»   » ബാഹുബലി രണ്ട് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരുമോ??? ഒന്നാം ഭാഗം അവശേഷിപ്പിച്ച ചോദ്യങ്ങള്‍!!!

ബാഹുബലി രണ്ട് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരുമോ??? ഒന്നാം ഭാഗം അവശേഷിപ്പിച്ച ചോദ്യങ്ങള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒന്നാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്‍. 

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നത് മാത്രമല്ല, ബാഹുബലിയുടെ മരണം മുതല്‍ ഒന്നാം ഭാഗത്തിലെ പല കഥാപാത്രങ്ങളും ദുരൂഹത നിറഞ്ഞതാണ്. ഇവ കൃത്യമായി പ്രേക്ഷക സമക്ഷം അവതരിപ്പിക്കുകയാണ് രണ്ടാം ഭാഗം. പ്രധാനമായും ആറ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് രണ്ടാം  ഭാഗത്തില്‍ ഉള്ളത്. 

ബാഹുബലിയെ കൊന്നത് കട്ടപ്പയാണെന്ന് പറഞ്ഞാണ് ബാഹുബലി ഒന്നാം ഭാഗം അവസാനിക്കുന്നത്. എന്നാല്‍ ബാഹുബലി മരിച്ചിട്ടില്ല എന്നും ഒന്നാം ഭാഗത്തിലെ ചില രംഗങ്ങള്‍ സൂചിപ്പിക്കുന്നു. തുറുങ്കിലടക്കപ്പെട്ട് കിടക്കുന്ന ദേവസേനയെ കളിയാക്കുകയാണ് ഭല്ലാല ദേവന്റെ പ്രധാന വിനോദം. ഈ മഹിഷ്മതിയില്‍ നമ്മളല്ലാതെ മറ്റാരും ബാഹുബലി ഓര്‍മിക്കുന്നില്ലെന്ന് ദേവസേനയോട് ഭല്ലാല ദേവന്‍ പറയുന്നുണ്ട്. ഇനിയൊരു പ്രാവശ്യം കൂടെ ബാഹുബലിയെ കണ്ടാല്‍ സ്വന്തം കൈകൊണ്ട് കൊല്ലണമെന്നും പറയുന്നു. ഇതില്‍ നിന്നും ആദ്യ പരിശ്രമത്തില്‍ ബാഹുബലി മരിച്ചിട്ടില്ല എന്നൊരു ധ്വനി ലഭിക്കുന്നുണ്ട്.

താനാണ് ബാഹുബലിയെ കൊന്നതെന്നാണ് കട്ടപ്പ ഒന്നാം ഭാഗത്തില്‍ ശിവയോട് പറയുന്നത്. എന്നാല്‍ എന്തിനാണ് സിംഹാനത്തിന്റെ അടിമയും ബാഹുബലിയുടെ വിശ്വസ്തനുമായ കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്നും കുത്തി കൊന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. സിംഹാസനത്തിലിരിക്കുന്ന രാജാവിന്റെ ജീവന്റെ സ്വന്തം ജീവന്‍ നല്‍കിയും രക്ഷപെടുത്തുകയാണ് കട്ടപ്പയുടെ കടമ. മാനസീകമായ താല്പര്യമില്ലാതിരുന്നിട്ടും ഭല്ലാല ദേവന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതും അവരുടെ വാക്കുകള്‍ അനുസരിക്കുകയും ചൊയ്യുന്നത് അതുകൊണ്ടാണ്. അപ്പോള്‍ ആരാണ് കട്ടപ്പയേക്കൊണ്ട് അത്തരത്തിലൊരു തീരുമാനം എടുപ്പിച്ചത് എന്ന ചോദ്യം ബാക്കിയാകുന്നു.

ആദ്യ ഭാഗത്തില്‍ മഹേന്ദ്ര ബാഹുബലി എന്ന ശിവയെ ശത്രുക്കളുടെ കയ്യില്‍ നിന്നും രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി കഴിക്കുകയാണവര്‍. ജീവന്‍ പോകുന്നതിന് മുമ്പ് ചെയ്ത് കൂട്ടിയ പാപങ്ങള്‍ക്ക് തന്റെ ജീവനെടുത്ത് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെന്ന് ശിവനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. എന്തായിരിക്കാം ജീവനെടുക്കാന്‍ മാത്രം വലുതായി ശിവകാമി ചെയ്ത പാപം എന്ന ചോദ്യത്തിന് രണ്ടാം ഭാഗം ഉത്തരം നല്‍കും.

അമരേന്ദ്ര ബാഹുബലിയുടെ ഭാര്യ ദേവസേനയെ ആദ്യ ഭാഗത്തില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭല്ലാല ദേവന്റെ ഭാര്യയെ കാണിക്കുന്നില്ല. മഹിഷ്മതിയിലെത്തുന്ന മഹേന്ദ്ര ബാഹുബലിയെ പിടികൂടാന്‍ കട്ടപ്പയ്‌ക്കൊപ്പം പോകുന്ന രാജകുമാരന്‍ ഭദ്ര ഭല്ലാല ദേവന്റെ മകനാണ്. മഹേന്ദ്ര ബാഹുബലിയുടെ കൈകളാല്‍ ഭദ്ര കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ഭദ്ര അമ്മ ആരാണെന്ന് ഒന്നാം ഭാഗത്തില്‍ കാണിക്കുന്നില്ല.

ഭല്ലാല ദേവന്റെ പിതാവ് ബിജ്ജലദേവയാണ് സ്വന്തം ഭാര്യ ശിവകാമിയെ കൊല്ലാന്‍ തീരുമാനിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രമോ വീഡിയോയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. നാസര്‍ അവതരിപ്പിക്കുന്ന ബിജ്ജലദേവ ബാഹുബലിയെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. എന്നാല്‍ എന്തിനാണ് ശിവകാമിയെ കൊല്ലാന്‍ ശ്രമിക്കുന്നത് എന്ന ഉത്തരവും രണ്ടാം ഭാഗത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

തമന്ന അവതരിപ്പിക്കുന്ന ശ്രദ്ധേയ കഥാപാത്രമാണ് അവന്തിക. ഒന്നാം ഭാഗത്തില്‍ അവന്തികയ്ക്കാണ് മുന്‍തൂക്കം നല്‍കിയതും. അവന്തിക മാത്രമല്ല അവര്‍ക്കൊപ്പം ഒരു സംഘം തന്നെയുണ്ട്. ഭല്ലാലദേവന്റെ തടവില്‍ കഴിയുന്ന ദേവസേനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് അവന്തികയും സംഘവും. ചാവേര്‍ പട പോലെ പ്രവര്‍ത്തിക്കുന്ന ഇവരും ദേവസേനയും തമ്മിലുള്ള ബന്ധം ഒന്നാം ഭാഗത്തില്‍ നിഗൂഢമാക്കി വച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തില്‍ ഇതിനുമുള്ള ഉത്തരം പ്രതീക്ഷിക്കാം.

ഏത് വിധേനയും മഹിഷ്മതിയുടെ രാജാവാകാന്‍ ശ്രമിക്കുകയാണ് ഭല്ലലാദേവ. അതിനായി ബാഹുബലിയെ കൊല്ലാനും അയാള്‍ക്ക് മടിയില്ല. ആദ്യ ഭാഗത്തില്‍ അത്തരത്തില്‍ ഒരു ശ്രമം ആദ്യ ഭാഗത്തില്‍ ഭല്ലാലദേവ നടത്തുന്നുമുണ്ട്. ഭല്ലാല ദേവന്റെ ഈ ചതി തിരിച്ചറിയാന്‍ അമരേന്ദ്ര ബാഹുബലിക്കാകുമോ?

ഒന്നാം ഭാഗം പ്രേക്ഷകരില്‍ ഉയര്‍ത്തിയ നിരവധി ചോദ്യങ്ങളുടെ ഉത്തരമാണ് രണ്ടാം ഭാഗത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അതില്‍ പ്രധാനം ബാഹുബലിയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. ഭല്ലാലദേവന്റെ ചതിയും ക്രൂര സ്വഭാവവും അറിയാതെയാകുമോ ബാഹുബലി മരിച്ചിട്ടുണ്ടാകുക? ബാഹുബലി മരിച്ചിട്ടില്ലെങ്കില്‍ ഭല്ലാല ദേവനോട് പ്രതികാരം ചെയ്യാന്‍ തിരികെയൊത്തുമോ തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. മണിക്കൂറുകള്‍ മാത്രമാണ് ഈ ഉത്തരങ്ങള്‍ അറിയാന്‍ അവശേഷിക്കുന്നത്.

English summary
Only hours left for revealing all unanswered questions raised in Bahubali 1. That questions made Bahubali 2 the most awaiting Indian Film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam