»   » ബാഹുബലി 2 കീഴടക്കിയ മറ്റൊരു ചരിത്ര റെക്കോഡ്... ഇത് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ.. ??

ബാഹുബലി 2 കീഴടക്കിയ മറ്റൊരു ചരിത്ര റെക്കോഡ്... ഇത് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ.. ??

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചിത്രങ്ങള്‍. ബാഹുബലി ദ ബിഗിനിങിന് ശേഷം ഇന്ത്യന്‍ പ്രേക്ഷകര്‍ ഇത്രത്തോളം അക്ഷമരായി കാത്തിരുന്ന മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ആ നിലവാരം നിലനിര്‍ത്തി കൊണ്ട് തന്നെയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ എത്തിയത്.

ഗോസിപ്പുകള്‍ക്ക് തീരുമാനമായി! പ്രഭാസ്- അനുഷ്‌ക വിവാഹ വാര്‍ത്ത, നിയമ നടപടിയുമായി അനുഷ്‌ക!!!

പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുപതി, രമ്യ കൃഷ്ണന്‍, സത്യരാജ്, നാസര്‍, തമന്ന തുടങ്ങിയര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബാഹുബലി 2 ഇതിനോടകം പല റെക്കോഡുകളും തിരുത്തിയെഴുതിക്കഴിഞ്ഞു. ഇപ്പോഴിതാ പുതിയൊരു ചരിത്രം നേട്ടം കൂടെ.

baahubali

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ തിയേറ്ററില്‍ പോയി കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍, മറ്റൊരു സിനിമ വരുന്നത് വരെ ആ പേര് ഇനി ബാഹുബലി ദ കണ്‍ക്ലൂഷന് സ്വന്തം. ഇന്ത്യയില്‍ 10.5 കോടി ആളുകളാണ് ബാഹുബലി 2 തിയേറ്ററില്‍ ഇരുന്ന് കണ്ടത്!!

ഇന്ത്യയ്ക്ക് പുറത്തും ബാഹുബലിയ്ക്ക് ഗംഭീര സ്വീകരണം ലഭിച്ചിരുന്നു. ആദ്യമായി ആയിരം കോടി ക്ലബ്ബിലെത്തിയ ചിത്രമെന്ന വിശേഷണവും ബാഹുബലി 2 റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയിരുന്നു.

English summary
Baahubali 2 Is The First Film In India That Had More Number Of Viewers In Theaters!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam