»   » ബാഹുബലിയുടെ വ്യാജന്‍ പുറത്തിറക്കിയവരെ കണ്ടെത്തി! ആദ്യ ഭാഗം ചോര്‍ത്തിയവരും ഇക്കൂട്ടത്തില്‍!!

ബാഹുബലിയുടെ വ്യാജന്‍ പുറത്തിറക്കിയവരെ കണ്ടെത്തി! ആദ്യ ഭാഗം ചോര്‍ത്തിയവരും ഇക്കൂട്ടത്തില്‍!!

Posted By:
Subscribe to Filmibeat Malayalam

വലിയ പ്രതീക്ഷകളുമായി പുതിയൊരു സിനിമ നിര്‍മ്മിച്ച് തിയറ്ററിലെത്തിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ സ്വപ്‌നങ്ങളും കഠിനാദ്ധ്വാനത്തിന്റെയോക്കെ വിലയാണ് അതില്‍ നിന്നും പ്രതീക്ഷിക്കാനുള്ളത്. എന്നാല്‍ തിയറ്ററില്‍ എത്തുന്നതിന് മുന്നെ അത് ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കാന്‍ ഒരു സംഘം ആളുകള്‍ ഒരുങ്ങി നില്‍ക്കുന്നതാണ് സിനിമ മേഘല നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്.

ഇത്രെയൊക്കെ ആയിട്ടും ജയറാം പഠിച്ചില്ലേ??? കൊട്ടിഘോഷിച്ചെത്തിയ അച്ചായന്‍സ് ആദ്യ ദിനം നേടിയത്!!!

എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, നശിച്ചതാ സംരക്ഷണവുമായി വാര്യര്‍മാര്‍ ഇങ്ങോട്ട് വരണ്ട; കനി കുസൃതി

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ വിസ്മയം തീര്‍ത്ത ബാഹുബലിക്ക് സംഭവിച്ചതും അത് തന്നെയായിരുന്നു. ചിത്രം റിലീസ് ചെയ്ത അന്ന് തന്നെ വ്യാജന്‍ ചോര്‍ത്തിയെടുത്ത് ഇന്റര്‍നെറ്റിലുടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ബാഹുബലിയുടെ വ്യാജന്‍ ചോര്‍ത്തിയത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

ബാഹുബലിയുടെ വ്യാജന്‍

ഏപ്രില്‍ 28 നാണ് ബ്രന്മാന്‍ഡ ചിത്രമായ ബാഹുബലി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ വ്യാജ പ്രിന്റുകള്‍ അന്ന് തന്നെ ആളുകളുടെ കൈയില്‍ എത്തിയിരുന്നു.

തമിഴ് ബാഹുബലിയാണ് ചോര്‍ന്നത്

തമിഴില്‍ നിര്‍മ്മിച്ച ബാഹുബലിയുടെ ഫുള്‍ മൂവിയായിരുന്നു ചോര്‍ന്നിരുന്നത്. അതോടെ തമിഴില്‍ സിനിമ റിലീസ് ചെയ്യാന്‍ വൈകുകയും ചെയ്തിരുന്നു.

ചിത്രം ചോര്‍ത്തിയത് ബീഹാറില്‍ നിന്നും

ബാഹുബലി ചോര്‍ത്തിയത് ബീഹാറിലെ തിയറ്ററില്‍ നിന്നുമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ബീഹാറിലെ ബെഗുസരായിയിലെ വീണ സിനിമ ഹാള്‍ എന്ന തിയറ്ററില്‍ നിന്നും ചോര്‍ത്തിയ സിനിമയുടെ വ്യജ പതിപ്പ് കാണിച്ച് ഒരു സംഘം നിര്‍മ്മാതാക്കളില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.

പോലീസ് അറസ്റ്റ് ചെയ്തു

സംഭവുമായി ബന്ധപ്പെട്ട് തിയറ്ററിന്റെ ഉടമ ഉള്‍പ്പെടെ ഡല്‍ഹി കേന്ദ്രീകരിച്ച് വ്യാജ സിനിമ മാഫിയയിലെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഡല്‍ഹി സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്.

നിര്‍മ്മാതാക്കളില്‍ നിന്നും ആവശ്യപ്പെട്ടത് വലിയ തുക

ബാഹുബലിയുടെ നിര്‍മ്മാതാക്കളില്‍ നിന്നും സംഘം പതിനെഞ്ച് ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതിന് ശേഷം ഹൈദരാബാദിലെത്തിയപ്പോഴാണ് സംഘം പോലീസിന്റെ പിടിയിലായത്.

വ്യാജ പതിപ്പ് ഒരെണ്ണം നിര്‍മാതാക്കള്‍ക്ക് നല്‍കിയിരുന്നു

സംഭവത്തില്‍ കൃത്യത വരുന്നതിനായി നിര്‍മാതാക്കളുടെ ആവശ്യപ്രകാരം വ്യാജ പതിപ്പിന്റെ ഒരു കോപ്പി സംഘം നിര്‍മാതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇതിലുടെയാണ് ബീഹാറില്‍ നിന്നുമാണ് ചിത്രത്തിന്റെ വ്യാജന്‍ പകര്‍ത്തിയിരിക്കുന്നതെന്ന് പോലീസിന് മനസിലായത്.

അറസ്റ്റിലായവര്‍ ബാഹുബലിയുടെ ആദ്യ ഭാഗവും പ്രചരിപ്പിച്ചവര്‍

ഡല്‍ഹി സ്വദേശികളായ രാഹുല്‍ മേത്ത, ജിതേന്ദ്ര കുമാര്‍ മേത്ത, തൗഫിഖ്, മുഹമ്മദ് അലി, ബീഹാര്‍ സ്വദേശികളായ ചന്ദന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ജിതേന്ദ്രറും തൗഫിഖും ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ വ്യാജന്‍ പ്രദര്‍ശിപ്പിച്ചതിന് 2015 ല്‍ അറസ്റ്റിലായിരുന്നു. ശേഷം രണ്ടാം ഭാഗത്തിന്റെ വ്യാജനും ഇവര്‍ പുറത്തിറക്കുകയായിരുന്നു.

English summary
Baahubali 2 piracy row: Illegal copy of film traced to Bihar theatre

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam