»   » ബാഹുബലിയെ തോല്‍പ്പിക്കാനൊരുങ്ങി ഭല്ലാലദേവന്‍ നായകനാവുന്നു! നായിക തെന്നിന്ത്യയുടെ താരസുന്ദരിയും!!!

ബാഹുബലിയെ തോല്‍പ്പിക്കാനൊരുങ്ങി ഭല്ലാലദേവന്‍ നായകനാവുന്നു! നായിക തെന്നിന്ത്യയുടെ താരസുന്ദരിയും!!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷം പ്രശസ്തിയിലേക്ക് ഉയര്‍ന്ന താരമാണ് റാണ ദഗ്ഗുപതി. ബാഹുബലിയിലെ വില്ലന്‍ കഥാപാത്രമായ ഭല്ലാലദേവന്റെ വേഷമാണ് അഭിനയിച്ചിരുന്നതെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ബാഹുബലിക്ക് വേണ്ടി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച താരങ്ങളെല്ലാം സിനിമ പുറത്തിറങ്ങിയതിന് ശേഷം മറ്റ് സിനിമകളുടെ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. റാണയും അടുത്ത സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍. കൂടുതല്‍ വിശേഷങ്ങളറിയാം.

മോഹന്‍ലാലിന്റെ മകന് വ്യക്തമായ കാഴ്ചപാടുകളുണ്ട്! താരരാജാവിനെ കടത്തിവെട്ടും ഈ താരപുത്രന്‍,കാരണമിതാണ്!

റാണ ദഗ്ഗുപതി

ചെന്നൈ സ്വദേശിയാണ് റാണ. സിനിമ നടന്‍ എന്നതിന് പുറമെ റാണ നിര്‍മ്മാതാവും ഫോട്ടോഗ്രാഫര്‍, എന്നിങ്ങനെ സിനിമയിലെ അണിയറ പ്രവര്‍ത്തനമെല്ലാം ചെയ്തിരുന്നയാളാണ്.

പല ഭാഷകളിലും

തമിഴ്, തെലുങ്കു, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലും റാണ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനിടയിലാണ് ബാഹുബലി എന്ന ഭാഗ്യദേവത കടന്നു വരുന്നത്. ചിത്രത്തിലെ അഭിനയം വളരെ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇതോടെ റാണ ഹിറ്റ് നടന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നു.

പുതിയ സിനിമയുടെ തിരക്ക്

തേജ സംവിധാനം ചെയ്യുന്ന 'നെനെ രാജു നെനെ മന്ത്രി' എന്ന സിനിമയിലാണ് ബാഹുബലിക്ക് ശേഷം റാണ അഭിനയിക്കുന്നത്. റാണ നായകനായി എത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്.

രാഷ്ട്രീയക്കാരനായി റാണ

പുതിയ സിനിമയില്‍ റാണ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തയില്‍ പറയുന്നത്‌. സംവിധായകന്‍ തേജ തന്നെ അത്ഭുതപ്പെടുത്തിയ ആളാണെന്നും പുതിയ സിനിമ ഒരുപാട് പ്രത്യേകതകളുള്ളതാണെന്നും റാണ സുചിപ്പിക്കുന്നു.

ബാഹുബലിയ്ക്ക് ശേഷം

ബാഹുബലിയ്ക്ക് ശേഷം പ്രഭാസും മുമ്പ് ഏറ്റെടുത്തിരുന്ന സിനിമകളുടെ തിരക്കുകളിലാണ്. സഹു എന്ന ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. ഒറ്റ സിനിമ കൊണ്ട് റാണയുടെയും പ്രഭാസിന്റെയും ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.

തിരക്കോട് തിരക്ക്

പ്രഭാസിനും റാണക്കും പിന്നാലെയാണ് നിര്‍മ്മാതാക്കളിപ്പോള്‍. പ്രഭാസിന് ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കി മുമ്പ് ഏറ്റെടുത്തിരിക്കുന്ന സിനിമയുടെ തിരക്കുകളിലേക്ക് പോവുകയായിരുന്നു.

English summary
Baahubali 2’s Bhallaladeva aka Rana Daggubati’s next film Nene Raju Nene Mantri

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam