»   » ഡബിള്‍ 4 കെ പ്രൊജക്ഷനിലുള്ള തിയറ്ററില്‍ നിന്നും ബാഹുബലി നേടിയത് കോടികള്‍!തിയറ്റര്‍ കേരളത്തില്‍!!!

ഡബിള്‍ 4 കെ പ്രൊജക്ഷനിലുള്ള തിയറ്ററില്‍ നിന്നും ബാഹുബലി നേടിയത് കോടികള്‍!തിയറ്റര്‍ കേരളത്തില്‍!!!

By: Teresa John
Subscribe to Filmibeat Malayalam

ബാഹുബലി പല റെക്കോര്‍ഡുകളുമായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. 50 ദിവസം കഴിഞ്ഞപ്പോഴെക്കും സിനിമ 2000 കോടി മറികടന്നിരിക്കുകയാണ്.

ബാഹുബലിയുടെ രണ്ടാം ഭാഗം ഏപ്രില്‍ 28 നായിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നത്. പ്രദര്‍ശനം 51 ദിവസം പൂര്‍ത്തിയായപ്പോഴെക്കും മറ്റൊരു റെക്കോര്‍ഡു കൂടി കേരളത്തില്‍ നിന്നും ഉണ്ടായിരിക്കുകയാണ്.

 bahubali

51 ദിവസം കൊണ്ട് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്‌സ് തിയറ്ററില്‍ നിന്നും മാത്രം 3 കോടി രൂപയാണ് കളക്ഷനായി കിട്ടിയിരിക്കുന്നത്. ബാഹുബലിയുടെ പ്രദര്‍ശനം നടക്കുന്നതില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായിട്ടാണ് 3 കോടി ഡബിള്‍ 4 കെ പ്രൊജക്ഷനിലുള്ള തിയറ്ററില്‍ നിന്ന് മറികടക്കുന്നത്.

4 കെ പ്രൊജക്ഷനാണ് തിയറ്ററിന്റെ പ്രത്യേകത. ബാഹുബലിക്ക് മാത്രമായി ദിവസവും ഒരു ഷോ എങ്കിലും നടത്താനാണ് തിയറ്ററിന്റെ തീരുമാനം. മുമ്പ് ബാഹുബലിയുടെ ആദ്യഭാഗം 2015 ല്‍ റിലീസ് ചെയ്തപ്പോഴും തിയറ്ററില്‍ നിന്നും 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ചിരുന്നു.

English summary
Baahubali 2: The Conclusion makes a history in Kerala
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam