twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കര്‍ണാടക ബാഹുബലി കാണണമെങ്കില്‍ കട്ടപ്പ മാപ്പ് പറയണം, കാരണം നിസാരമല്ല!!!

    കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദ സമയങ്ങളില്‍ നടന്‍ നടത്തിയൊരു പ്രസ്താവനയാണ് കര്‍ണാടകത്തിലെ ജനങ്ങളെ ചൊടിപ്പിച്ചത്

    |

    ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്നുള്ള കാര്യമറിയാനായി ഏപ്രില്‍ 28 വരെ എല്ലാവരും നീണ്ട കാത്തിരിപ്പാണ്.

    എന്നാല്‍ കര്‍ണ്ണാടകയില്‍ സിനിമ റിലീസാവണമെങ്കില്‍ കട്ടപ്പ നേരിട്ട് വന്ന് മാപ്പ് പറയണം. അതെന്തിനാണെന്നല്ലേ. സിനിമയില്‍ കട്ടപ്പയുടെ വേഷമിട്ട സത്യരാജിന്റെ ഒരു പ്രസ്താവനയാണ് കര്‍ണ്ണാടകയില്‍ ബാഹുബലി റിലീസ് ചെയ്യാന്‍ അനുവധിക്കാത്തതിന് കാരണം.

     കട്ടപ്പ മാപ്പ് പറയണം

    കട്ടപ്പ മാപ്പ് പറയണം

    കട്ടപ്പയായി വേഷമിട്ട സത്യരാജ് കര്‍ണാടകത്തിലെ ജനങ്ങളോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ സിനിമ സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

    സത്യരാജിനെതിരെ

    സത്യരാജിനെതിരെ

    കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദ സമയങ്ങളില്‍ നടന്‍ നടത്തിയൊരു പ്രസ്താവനയാണ് കര്‍ണാടകത്തിലെ ജനങ്ങളെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തുന്ന തരത്തില്‍ താരം സംസാരിച്ചെന്നു പറഞ്ഞാണ് മുന്‍ എംഎല്‍എ വാട്ടല്‍ നാഗരാജ് രംഗത്തെത്തിയത്.

     സിനിമക്കെതിരല്ല

    സിനിമക്കെതിരല്ല

    ഞങ്ങള്‍ സിനിമക്കെതിരല്ലെന്നും എന്നാല്‍ കട്ടപ്പയുടെ വേഷം ചെയ്യുന്ന നടനെതിരാണെന്നുമാണ് ഭീഷണിയുമായി എത്തിയവര്‍ പറയുന്നത്.

     താരത്തിന്റ പ്രസ്താവന

    താരത്തിന്റ പ്രസ്താവന

    കര്‍ണാടക സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങള്‍ക്കെതിരെയുമായിരുന്നു താരം പ്രസ്താവന പുറത്തിറക്കിയത്. തമിഴ്‌നാടിനെതിരെ തങ്ങളും പ്രസ്താവന നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും അവിടുത്തെ ജനങ്ങള്‍ക്കെതിരെ ആയിരുന്നില്ലെന്നുമാണ് നാഗരാജ് പറയുന്നത്.

     രജനികാന്തിനും ഇതേ അവസ്ഥ വന്നിരുന്നു

    രജനികാന്തിനും ഇതേ അവസ്ഥ വന്നിരുന്നു

    മുമ്പ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും ഇതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. അന്ന് 'ശിവാജി' കര്‍ണാടകത്തില്‍ റിലീസ് ചെയ്യണമെങ്കില്‍ താരം മാപ്പ് പറയണമെന്നായിരുന്നു വ്യവസ്ഥ. ശേഷം രജനികാന്ത് മാപ്പു പറഞ്ഞതിന് ശേഷമാണ് ശിവാജി കര്‍ണാടകത്തില്‍ റിലീസ് ചെയ്തിരുന്നത്.

    ഏപ്രില്‍ 28 ന് പ്രതിഷേധ ധര്‍ണ

    ഏപ്രില്‍ 28 ന് പ്രതിഷേധ ധര്‍ണ

    ബാഹുബലിയുടെ റിലീസിങ്ങ് ദിവസമായ ഏപ്രില്‍ 28 ന് പ്രതിഷേധ ധര്‍ണ നടത്താനും പദ്ധതിയിടുന്നതായിട്ടാണ് നാഗരാജ് ബാംഗ്ലൂര്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

    English summary
    Sathyaraj’s old speech during Nadigar Sangam’s protest against Cauvery water dispute has now lead to an unexpected trouble for Baahubali 2 distributors in Karnataka.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X