»   » ഐഐഎഫ്എയില്‍ തിളങ്ങി ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും

ഐഐഎഫ്എയില്‍ തിളങ്ങി ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും

Posted By:
Subscribe to Filmibeat Malayalam

ഐഐഎഫ്എ ഉത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡുകള്‍ സ്വന്താമാക്കി ബാഹുബലിയും എന്നും നിന്റെ മൊയ്തീനും. ഹൈദരബാദ് വച്ച് നടന്ന രണ്ട് ദിവസത്തെ ചടങ്ങില്‍ ജനുവരി 24 ഞായറാഴ്ചയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും മികച്ച നടി നടന്മാരെ ചടങ്ങില്‍ ആദരിച്ചു.

ബാഹുബലിയ്ക്ക് മാത്രമായി ആറ് അവാര്‍ഡുകളാണ് ലഭിച്ചത്. മികച്ച സഹനടനുള്ള അവാര്‍ഡ് സത്യരാജിനും മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് രമ്യാ കൃഷ്ണനും സ്വന്തമാക്കി. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ എന്ന് നിന്റെ മൊയ്തീന്‍ മൊത്തം അഞ്ച് അവാര്‍ഡുകള്‍ സ്വന്തമാക്കി.

ഐഐഎഫ്എയില്‍ തിളങ്ങി ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും

തനി ഒരുവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയംരവി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ഐഐഎഫ്എയില്‍ തിളങ്ങി ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും

മികച്ച നടിയ്ക്കുള്ള അവാര്‍ഡ് മായ എന്ന ചിത്രത്തിലൂടെ നയന്‍താരയയും സ്വന്തമാക്കി

ഐഐഎഫ്എയില്‍ തിളങ്ങി ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും

മികച്ച പ്രതിനായകനുള്ള അവാര്‍ഡ് അരവിന്ദ് സ്വാമിയ്ക്കാണ്. തനി ഒരുവനിലെ അഭിനയത്തിനയത്തിലൂടെ...

ഐഐഎഫ്എയില്‍ തിളങ്ങി ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും

മലയാളത്തില്‍ മികച്ച നടനും നടിയ്ക്കും എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിലൂടെ പൃഥ്വിരാജും പാര്‍വതിയും സ്വന്തമാക്കി.

ഐഐഎഫ്എയില്‍ തിളങ്ങി ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും

നീന എന്ന ചിത്രത്തിലൂടെ ലാല്‍ ജോസിനെയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഐഐഎഫ്എയില്‍ തിളങ്ങി ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും

2015 മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയ പ്രേമത്തിനും അഞ്ച് അവാര്‍ഡുകള്‍. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് പ്രേമത്തിലെ രാജേഷ് മുരുകേശനും, മികച്ച പിന്നണി ഗായകനായി വിജയ് യേശുദാസിനും ലഭിച്ചു.

ഐഐഎഫ്എയില്‍ തിളങ്ങി ബാഹുബലിയും എന്ന് നിന്റെ മൊയ്തീനും

മലയാളത്തില്‍ മികച്ച ഹാസ്യ നടനായി വിനയ് ഫോര്‍ട്ടിനെയും തെരഞ്ഞെടുത്തു.

English summary
Baahubali, Ennu Ninte Moideen win laurels at IIFA Utsavam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X