»   » ബാഹുബലി; രണ്ടാം ഭാഗം ഷൂട്ടിങ് സെപ്തംബറില്‍

ബാഹുബലി; രണ്ടാം ഭാഗം ഷൂട്ടിങ് സെപ്തംബറില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. റെക്കോര്‍ഡുകളുടെ പെരുമഴ തന്നെ തീര്‍ത്ത ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് സെപ്തംബറില്‍ ആരംഭിക്കും.

രണ്ടാം ഭാഗം 2016 മദ്ധ്യത്തോടെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഭാഗത്തില്‍ അനുഷ്‌കയാണ് പ്രഭാസിന്റെ നായിക. ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങളുടെ ഷൂട്ടിങ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നതായി റിപ്പേര്‍ട്ടുകള്‍ പറയുന്നു.

baahubali

രാജ്യത്തിന് വേണ്ടി പോരാടുന്ന രണ്ട് സഹോദരന്മാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. പ്രഭാസ് റാണ ദഗുപതി അനുഷ്‌ക ഷെട്ടി,തമന്ന ഭാട്ടിയ എന്നിവരാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ 300 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. രജനികാന്ത് നായകനായി എത്തിയ എന്തിരന്‍ എന്ന ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡിനെയാണ് ബാഹുബലി എളുപ്പത്തില്‍ പരാജയപ്പെടുത്തിയത്.

English summary
The Beginning' is the first part of the two-part period drama 'Baahubali'. Besides writing the story, V Vijayendra Prasad penned the screenplay for the movie in collaboration with SS Rajamouli, Rahul Koda and Madhan Karky.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam