»   » ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാലോകം വളരെ ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി. കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി എന്നറിയണം. ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഇന്ന് (ഡിസംബര്‍ 17) ആരംഭിച്ചു

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നായകന്‍ പ്രഭാസാണ് ഇക്കാര്യം അറിയിച്ചത്. ആറ് മിനിട്ടുകള്‍ മുമ്പ് പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് കമന്റുകളും ലൈക്കുകളും കുമിയുകയാണ്. ബാഹുബലിയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

എന്നും ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് എസ് എസ് രാജമൗലിയില്‍ നിന്നും വന്നിട്ടുള്ളത്. മഗധീരയും ഈഗയുമൊക്കെ ഒരു പുതിയ അനുഭവമാണ്. രാജമൗലി ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച ഏറ്റവും വലിയ സംഭവാനയാണ് ബാഹുബലി.

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

എസ് എസ് രാജമൗലിയുടെ പിതാവ് കെവി വിജേന്ദ്ര പ്രസാദിന്റെതാണ് കഥ. ബാഹുബലി രണ്ടാം ഭാഗത്തിനും കഥയെഴുതുന്നത് വിജേന്ദ്ര പ്രസാദാണ്

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

പ്രഭാസിന്റെ കരിയറിലെ ഏറ്റവും മികച്ചത് എക്കാലവും ബാഹുബലി തന്നെയായിരിക്കും. ബാഹുബലിയായും ശിവദു ആയും ചിത്രത്തില്‍ പ്രഭാസ് എത്തി. നടന്റെ രണ്ടര വര്‍ഷമാണ് ബാഹുബലിയുടെ ഒന്നാം ഭാഗത്തിനായി സമര്‍പ്പിച്ചത്

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

നായകനിരയില്‍ നിന്ന് വില്ലന്‍ വേഷങ്ങളിലേക്കെത്തിയ റാണയുടെ അഭിനയ മികവ് പരമാര്‍ശിക്കാതെ ബാഹുബലി പൂര്‍ണമാകില്ല. വില്ലന്മാര്‍ നായകന് തുല്യം വളരുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്.

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

കഥാപാത്രങ്ങളോട് അനുഷ്‌ക ഷെട്ടി കാണിക്കുന്ന ആത്മസമര്‍പ്പണം എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദേവസേന എന്ന കഥാപാത്രത്തിന്റെ അഴവും പരപ്പും അനുഷ്‌ക തൊട്ടറിഞ്ഞു

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

പതിവ് ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് മാറി ഉള്ളുള്ളൊരു വേഷം തമന്നയ്ക്ക് ലഭിച്ചത് ബാഹുബലിയിലൂടെയാണ്

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

ശിവഗാമി എന്ന വേഷം അവതരിപ്പിയ്ക്കാന്‍ രമ്യയോളം മികച്ച നടി ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഇല്ലെന്ന് തന്നെ പറയാം.

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

വിശ്വാസമുള്ള അടിമയുടെ വേഷം സത്യരാജിന്റെ കൈയ്യില്‍ ഭദ്രമാണ്. ബാഹുബലി ഒന്നാം ഭാഗം തീരുമ്പോള്‍ പ്രേക്ഷക മനസ്സില്‍ തറിച്ചത് രണ്ടേ രണ്ട് പേരുകള്‍ മാത്രമാണ്. ബാഹുബലിയും കട്ടപ്പയും

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

ബാഹുബലി 2 2016 അവസാനം തിയേറ്ററുകളിലെത്തുമെന്നായിരുന്നു വാര്‍ത്ത. പിന്നീടത് തിരുത്തി. ഇന്ന് (ഡിസംബര്‍ 17) ചിത്രീകരണം തുടങ്ങിയ ബാഹുബലി 2017 ല്‍ തിയേറ്ററുകളിലെത്തും

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

ചിത്രീകരണം ആരംഭച്ചു എന്നറിയിച്ചുകൊണ്ട് പ്രഭാസ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് സ്റ്റാറ്റസ്

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ചു; പ്രഭാസ് പറയുന്നു

പ്രഭാസും രമ്യകൃഷ്ണനുമൊക്കെയാണ് ആദ്യഷെഡ്യൂളില്‍ അഭിനയിച്ചു തുടങ്ങുന്നത്. രാമോജി ഫിലിംസിറ്റിയിലാണ് ഇന്ന് ചിത്രീകരണം

English summary
After the widespread success of Baahubali part 1, the team is all set to get back to shoot part 2 from today. Prabhas, Ramya Krishna, and other main cast members will be kick-starting the first schedule today at Ramoji Film City

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam