»   » കുലുക്കമില്ലാതെ ബാഹുബലി, തളരാതെ പതറാതെ മലയാള സിനിമ!!! തെളിയുന്ന പുതുപ്രതീക്ഷകള്‍!!!

കുലുക്കമില്ലാതെ ബാഹുബലി, തളരാതെ പതറാതെ മലയാള സിനിമ!!! തെളിയുന്ന പുതുപ്രതീക്ഷകള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് നിന്ന് സിനിമ ലോകം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഏറെ ലഭിക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍  മാറിയിരിക്കുന്നു. തിയറ്ററുകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കത്തക്ക വിധത്തിലേക്ക് വളര്‍ന്നുവെന്നുള്ളത് തന്നെയാണ് അതിലെ പ്രധാനകാര്യം. ഇന്ത്യന്‍ സിനിമയില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ബാഹുബലി കേരളത്തിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. 

Bahubali

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്നും 50 കോടിയിലധികം കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം. കേരളത്തില്‍ നിന്നും ഒരു അന്യഭാഷാ ചിത്രം ഇത്രയധികം കളക്ഷന്‍ നേടുന്നത് ഇതാദ്യമാണ്. അതിവേഗത്തിലേക്ക് ഈ റെക്കോര്‍ഡിലേക്ക് കുതിച്ച ചിത്രം ഇപ്പോഴും തിയറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. 

Godha

ബാഹുബലിക്ക് പിന്നാലെ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ആറ് മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്ത്. ബാഹുബലി തരംഗത്തിനിടയിലും ഈ ചിത്രങ്ങള്‍ക്ക് കാര്യമായ ക്ഷീണമില്ലാതെ മുന്നേറാനായി എന്നത് പ്രതീക്ഷ നല്‍കുന്നു. ദുല്‍ഖര്‍ ചിത്രം സിഐഎ ബാഹുബലി റിലീസ് ചെയ്തതിന് തൊട്ടുടത്തു ആഴ്ച തന്നെ തിയറ്ററിലെത്തി. ആദ്യ ദിനം തന്നെ മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ചിത്രം ബാഹുബലിയെ വെല്ലുവിളിച്ചു. അതേ ആഴ്ച റിലീസ് ചെയ്ത ലക്ഷ്യം മോശമല്ലാത്ത ഓപ്പണിംഗ് കാഴ്ച വച്ചു. 

Achayans

രണ്ടാമത്തെ ആഴ്ച റിലീസിനെത്തിയ രാമന്റെ ഏദന്‍തോട്ടവും മൂന്നാം ആഴ്ചയില്‍ റിലീസിന് എത്തിയ ഗോദ, അച്ചായന്‍സ് എന്നീ ചിത്രങ്ങളും ആസിഫ് അലിയുടെ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനും പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതില്‍ അല്പം മന്ദീഭവിച്ച് പോയത് ആസിഫ് അലി ചിത്രം മാത്രമാണ്. എന്നാല്‍ റിലീസിന് ശേഷം സോഷ്യല്‍ മീഡിയ നടത്തിയ ക്യാമ്പയിനിലൂടെ ചിത്രം പ്രേക്ഷകരെ തിരിച്ച് പിടിച്ചു. 

ഗ്ലാമര്‍ വേഷം വിട്ട് ഗ്രാമീണ സുന്ദരിയായ തെന്നിന്ത്യന്‍ താരത്തിന്റെ ബാര്‍ബി ഡോള്‍ ചിത്രങ്ങള്‍!!!

ബാഹുബലി തരംഗത്തിലും മലയാള ചിത്രങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചെങ്കില്‍ അത് മലയാള സിനിമയ്ക്ക് നല്‍കുന്ന ശുഭ സൂചനയാണ്. നല്ല ചിത്രങ്ങള്‍ പുറത്തിറക്കിയാല്‍ പ്രേക്ഷകര്‍ തിയറ്ററിലേക്ക് എത്തും. റിലീസ് കാത്തിരിക്കുന്ന മറ്റ് മലയാള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന പ്രതീക്ഷ ഇതാണ്.

ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്‌മേറ്റ്‌സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???

English summary
Baahubali 2: The Conclusion. The movie released on April 28, continues to attract audience in large numbers. It has already grossed over Rs 50 crores from the state, becoming the highest grossing non-Malayalam movie ever in Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam