»   » എന്റെ സിനിമ നിങ്ങള്‍ വിജയിപ്പിച്ചേ പറ്റൂ, വിജയിപ്പിക്കണം; മലയാളത്തിന്റെ ആദ്യകാല വില്ലന്റെ ഭീഷണിയാണോ?

എന്റെ സിനിമ നിങ്ങള്‍ വിജയിപ്പിച്ചേ പറ്റൂ, വിജയിപ്പിക്കണം; മലയാളത്തിന്റെ ആദ്യകാല വില്ലന്റെ ഭീഷണിയാണോ?

Written By:
Subscribe to Filmibeat Malayalam
സക്കറിയ പോത്തൻ നാളെയെത്തും | filmibeat Malayalam

ഉല്ലാസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്. ലാല്‍, മനോജ് കെ ജയന്‍, രാഹുല്‍ മാധവ്, ബാബു ആന്റണി, പൂനം ബജ്വ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഇന്നസെന്റിന് പോഞ്ഞിക്കരയെ ഇഷ്ടമല്ലായിരുന്നു, കണ്ണാടിയില്‍ നോക്കി പറഞ്ഞു ഒരു കൂതറ ലുക്ക്

കരിയറില്‍ ഇപ്പോള്‍ വളരെ സെലക്ടീവായ ബാബു ആന്റണി സക്കറിയ പോത്തനെ കുറിച്ചുള്ള വിശേഷങ്ങള്‍ ഫില്‍മിബീറ്റുമായി പങ്കുവയ്ക്കവെയാണ് ചിത്രം തീര്‍ച്ചയായും കാണണമെന്നും വിജയിപ്പിക്കണം എന്നും ആവശ്യപ്പെട്ടത്. ആ പറച്ചിലില്‍ പഴയകാല വില്ലന്റെ ഭീഷണിയുടെ സ്വരം ഉണ്ടെന്ന് ആരും തെറ്റിദ്ധരിക്കേണ്ട.

സൂപ്പര്‍ താരത്തിന്റെ മകനാണെന്ന തലക്കനമുണ്ടോ, സഹായം ചോദിച്ച് വന്ന ആളോട് ഷാരൂഖിന്റെ മകന്‍ പറഞ്ഞത്?

കഥാ പശ്ചാത്തലം

നാല്‍പതുകാരനായ സക്കറിയ പോത്തന്റെ കുടുംബത്തെയും ജീവിതത്തെയും കുറിച്ച് പറയുന്ന ചിത്രമാണ് സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്. റിട്ട. മേജര്‍ ആണ് സക്കറിയ പോത്തന്‍. ജോലിയോടുള്ള പ്രിയം കൊണ്ട് 40 ആം വയസ്സില്‍ റിട്ടിയര്‍ ആയതിന് ശേഷമാണ് പോത്തന്‍ വിവാഹം കഴിയ്ക്കുന്നത്.

സുഹൃത്തിന്റെ വരവ്

ഭാര്യയ്‌ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കവെയാണ് ഒരു ആദ്യകാല സുഹൃത്ത് ഇവര്‍ക്കിടയിലേക്ക് വരുന്നത്. പ്രത്യേക അജണ്ടയോടെയാണ് ആ സുഹൃത്തിന്റെ വരവ്. എന്നാല്‍ അക്കാര്യം പോത്തന് അറിയില്ല. പിന്നീട് കഥയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ.

കഥാപാത്രങ്ങള്‍

മികച്ച പാത്രസൃഷ്ടിയാണ് ചിത്രത്തിന്റേത് എന്ന് ബാബു ആന്റണി പറയുന്നു. ബാബു ആന്റണിയെ കൂടാതെ ലാല്‍, മനോജ് കെ ജയന്‍, രാഹുല്‍ മാധവ്, ബേബി മീനാക്ഷി, അഞ്ജന മേനോന്‍, പൂനം ബജ്വ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

ബാബു ആന്റണി പറയുന്നു

ഇതാണ് ബാബു ആന്റണി ചിത്രത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ.. കണ്ടു നോക്കൂ.. കഥയുടെ പശ്ചാത്തലം ബാബു ആന്റണി പറയുന്നുണ്ട്.

English summary
Babu Antony about his new film Zacharia Pothen Jeevichirippundu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X