Don't Miss!
- News
കേന്ദ്ര ബജറ്റ് 2023: ബജറ്റിലെ പ്രഖ്യാപനങ്ങൾ പെട്ടെന്ന് അറിയണ്ടേ?വിവരങ്ങൾ തത്സമയം അറിയാം..ഇങ്ങനെ
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
- Lifestyle
ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലം
- Technology
'മോഷണത്തിന്' സഹായിയെ വേണം, ശമ്പളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാർക്ക് വെബ്ബിൽ
- Sports
ടി20ക്കായി 'ജനിച്ചവര്‍', ഏകദിനം ഇവരെക്കൊണ്ടാവില്ല! അറിയാം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
സ്വര്ണയ്ക്കുമുന്നില് മാലാഖയായി ബാബു ആന്റണി
സിനിമാ സംഘടനകള്‍ ഒട്ടേറെയുണ്ടെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ജീവിയ്ക്കുകയും പിന്നീട് കഷ്ടതയനുഭവിയ്ക്കുകയും ചെയ്യുന്നവരിലേയ്ക്ക് ഒരു സംഘടനയുടെയും സഹായങ്ങള്‍ എത്തുന്നില്ലെന്നത് പലവട്ടം വാര്‍ത്തയായ കാര്യമാണ്. താരസംഘടനയായ അവശകലാകാരന്മാര്ക്ക് ദക്ഷിണയും മറ്റും നല്‍കുന്നുണ്ടെങ്കിലും പെട്ടെന്ന് ഒരാള്‍ പ്രശ്നത്തിലകപ്പെടുമ്പോള്‍ സഹായഹസ്തവുമായി സിനിമാലോകത്തുനിന്നും അധികമാരുമെത്താറില്ലെന്നതാണ് സത്യം.
പലരുടെയും കഥകള്‍ക്ക് പിന്നാലെ ഇതേ അവസ്ഥയിലായിരിക്കുകയാണ് വളര്‍ന്നുവരുന്ന നടി സ്വര്‍ണ തോമസിന്റെ കാര്യവും. ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെവീണ സ്വര്‍ണ സുഖപ്പെട്ടുവരുകയാണ്. പക്ഷേ ആരോഗ്യ വീണ്ടെടുക്കണമെങ്കില്‍ സ്വര്‍ണയ്ക്ക് വീണ്ടുമൊരു ശസ്ത്രക്രിയകൂടി നടത്തേണ്ടതുണ്ട്. ഇതുവരെയുള്ള ചികിത്സാചെലവിന് തന്നെ മാര്‍ഗ്ഗമില്ലാതെ കഴിയുന്ന സ്വര്‍ണയും കുടുംബവും മറ്റൊരു ശസ്ത്രക്രിയ കൂടി എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ്.

സ്വര്‍ണയ്ക്ക് അപകടം പറ്റിയതും ആശുപത്രിയില്‍ കഴിയുന്നതുമെല്ലാം പലവട്ടം വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ സഹയഹസ്തവുമായി സിനിമാ ലോകത്തുനിന്നും അധികം പേരൊന്നും ഇവര്‍ക്കരികെ എത്തിയിട്ടില്ല.
സ്വര്‍ണയുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് നടന് ബാബു ആന്റണി. ആശുപത്രയിലെത്തി സ്വര്‍ണയെ കണ്ട ബാബു ആന്റണി അടുത്ത ശസ്ത്രക്രിയയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് വാക്കുനല്കിയാണ് മടങ്ങിയത്. ബാബു ആന്റണിയുടെ ഈ മനുഷ്യത്വപരമായ സമീപനം സ്വര്ണയ്ക്കും കുടുംബത്തിനും ഏറെ ആശ്വാസമായിരിക്കുകയാണ്.

മുമ്പ് കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ കാലു നഷ്ടപ്പെട്ട അസ്നയെന്ന പെണ്‍കുട്ടിയുടെ ആശുപത്രിയിലെത്തി കാണാനും ചികിത്സാ സഹായം നല്‍കാനും ബാബു തയ്യാറായിരുന്നു. ഇപ്പോള്‍ സ്വര്‍ണയുടെ കാര്യത്തിലും താരം ഇതാവര്ത്തിയ്ക്കുകയാണ്.
ഇതുവരെ സ്വര്‍ണയുടെ അവസ്ഥ കണ്ടറിഞ്ഞ് സഹായിക്കാനെത്താത്ത സിനിമാക്കാരോടുള്ള അമര്‍ഷം ബാബു മറച്ചുവെയ്ക്കുന്നില്ല. സിനിമയിലെ പലര്‍ക്കും സ്വര്‍ണയുടെ ചികിത്സയ്ക്കുവേണ്ട ഒന്‍പതോ പത്തോ ലക്ഷം രൂപ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതേയുള്ളു. സ്വന്തം കയ്യില്‍ നിന്നെടുത്തുകൊടുക്കാന് മടിയുണ്ടെങ്കില്‍ ഒരു ചികിത്സാ സഹായ ഫണ്ട് രൂപീകരിക്കാവുന്നതേയുള്ളു. കാര്യമറിഞ്ഞാല്‍ സിനിമയിലുള്ള ഒരുപാടാളുകള്‍ അതിലേയ്ക്ക് പണം നല്കുമെന്നുറപ്പാണ്, പക്ഷേ ആരും ഇത് ചെയ്യുന്നില്ല- ബാബു പറയുന്നു.
എന്തായാലും ആരെയും കാത്തുനില്‍ക്കാതെ ബാബു ആന്റണി സ്വര്‍ണയെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യമറിയുമ്പോള്‍ സഹായഹസ്തവുമായി സിനിമാലോകത്തുനിന്നും പുറത്തുനിന്നും പലരും മുന്നോട്ടുവരുമെന്ന് ബാബു പ്രതീക്ഷിയ്ക്കുകയും ചെയ്യുന്നു. സിനിമാ സംഘടനകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും താരം അപേക്ഷിച്ചിട്ടുണ്ട്.
സ്വര്‍ണയുടെ ചികിത്സാ ചെലവിന്റെയും മറ്റും കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് ഒരു കത്ത് നല്കാന് താന്‍ സ്വര്‍ണയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ ഇതേവരെ അത്തരത്തിലൊരു കത്ത് തന്നിട്ടില്ലെന്നുമാണ് ഇക്കാര്യത്തില്‍ താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പറയുന്നത്. സിനിമയില്‍ തുടക്കക്കാരിയായ സ്വര്‍ണ ഒരു സംഘടനയുടെയും ഭാഗമല്ലെന്നതും പ്രശ്നമുണ്ടാക്കുന്നുവെന്നാണ് പലരും പറയുന്നത്.
സംഘടനയിലുള്ളവര്‍ക്ക് മാത്രം സഹായം ലഭിച്ചാല്‍ മതിയോയെന്നൊരു മറുചോദ്യമേ ഇത്തരം കാര്യങ്ങള്‍ പറയുന്നവരോട് ചോദിക്കാന്‍ കഴിയൂ. എന്തായാലും സംഘടനകളെ കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ സഹായിക്കാന്‍ ബാബു ആന്റണി തീരുമാനിച്ചതുതന്നെ സ്വര്ണയ്ക്കും കുടുംബത്തിനും വലിയ ആശ്വാസമാകും. ബാബു മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും പ്രതീക്ഷിയ്ക്കാം.
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സ്വര്‍ണ, ബഡ്ഡി, പ്രണയകഥ, ഫ്ളാറ്റ് നമ്പര്‍ 4ബി, തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
-
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര