»   » ആക്ഷന് കട്ട്; പ്രണയചിത്രവുമായി ബാബു ആന്റണി

ആക്ഷന് കട്ട്; പ്രണയചിത്രവുമായി ബാബു ആന്റണി

Posted By:
Subscribe to Filmibeat Malayalam
Babu Antony
ആക്ഷന്‍ ഹീറോയായ ബാബു ആന്റണി ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ അത് ഏതു തരത്തിലുള്ളതാകും? ആക്ഷന്‍ രംഗത്തെ പുതുമകള്‍ നിറഞ്ഞ ചിത്രമായിരിക്കും എന്നായിരിക്കും മറുപടിയെങ്കില്‍ തെറ്റി. ബാബു ആന്റണി സംവിധാനം ചെയ്യാന്‍ പോകുന്ന പിയാനോ പൂര്‍ണമായും പ്രണയചിത്രമാണ്.

കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പുണ്ടെങ്കിലും സത്യം അതാണ്. ആക്ഷന്‍ ഹീറോയുടെ മനസ്സിലും പ്രണയമുണ്ടാകാതിരിക്കില്ലല്ലോ. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. ഡെന്നീസ് ജോസഫിന്റേതാണ് തിരക്കഥ.

ഭരതന്റെ ചിലമ്പിലൂടെ സിനിമയില്‍ എത്തിയ ബാബു ആന്റണി എന്ന കോട്ടയം സ്വദേശിക്ക് തന്റെ ആകാരം കൊണ്ടുതന്നെ പെട്ടന്നു ശ്രദ്ധേയനാകാന്‍ സാധിച്ചു. ആയോധനകലകളെല്ലാം അറിയുന്ന ബാബു അവതരപ്പിച്ചിരുന്നതൊന്നും വെറും അടികൊള്ളുന്ന വില്ലനായിരുന്നില്ല. നായകനോടു പോരടിച്ചു നില്‍ക്കുന്ന വേഷങ്ങളായിരുന്നു മിക്കതും.

മോഹന്‍ലാലിന്റെ മൂന്നാംമുറയിലൂടെയാണ് ബാബുവിന്റെ വില്ലത്തരമെല്ലാം പുറത്തുവരുന്നത്. പിന്നീട് കോട്ടയം കുഞ്ഞച്ചന്‍, നാടോടി എന്നിവയും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ തമിഴിലും തെലുങ്കിലും തിരക്കുള്ള വില്ലനായി.

ഉപ്പുകണ്ടം ബ്രദേഴ്‌സിലൂടെയാണ് ബാബുവിന്റെ ജീവിതം മാറിമറിയുന്നത്. ജഗദീഷിനൊപ്പം നായകവേഷത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ബാബുവിനെ തേടിയെത്തുന്നതെല്ലാം നായകവേഷമായിരുന്നു. ഗാന്ധാരി, ചന്ത, കടല്‍, രാജകീയം, അറേബ്യ, ഭരണകൂടം എന്നിങ്ങനെ ബാബുവിനു മാത്രം ചെയ്യാന്‍ പറ്റുന്ന നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്തു.

ഇതിനിടെ നടി ചാര്‍മിളയുമായി പ്രണയത്തിലാകുന്നതും ഒടുവില്‍ പ്രണപരാജയം കാരണം നടി ആത്മഹത്യ ചെയ്യാന്‍ശ്രമിച്ചതുമെല്ലാം ആയതോടെ ബാബുവിന്റെ ജീവിതത്തിലെ ഒളി മങ്ങാന്‍ തുടങ്ങി. പിന്നീടു വന്ന ചിത്രങ്ങളില്‍ മിക്കതും സാമ്പത്തികമായി പരാജയപ്പെട്ടതോടെ ബാബു തല്‍ക്കാലം നായകവേഷങ്ങള്‍ വിട്ടു. ഇതിനിടെ ഉത്തമന്‍, വജ്രം, ബ്ലാക്ക് എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിച്ചെങ്കിലും അതൊന്നും ഗുണം ചെയ്തില്ല.

അടുത്തിടെ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനംചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്‍ഡ് മാസ്റ്ററിലൂടെ ശക്തമായൊരു തിരിച്ചുവരവാണ് ബാബു ആന്റണി നടത്തിയത്. തുടര്‍ന്ന് പുതിയ ചിത്രങ്ങളൊന്നും ഏല്‍ക്കാതെ തല്‍ക്കാലം സംവിധാനത്തില്‍ ശ്രദ്ധകൊടുക്കാനുള്ള ശ്രമമാണ്.  സംഗീതപ്രാധാന്യമുള്ള ചിത്രത്തില്‍ വിദേശ നടിയായിരിക്കും അഭിനയിക്കുന്നത്. നാകയനെ പ്രഖ്യാപിച്ചിട്ടില്ല.

English summary
After staging a comeback of sorts through director B Unnikrishnan's Mohanlal-starrer Grandmaster, actor Babu Antony is all set to debut into direction.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam