»   » തകര്‍പ്പന്‍ സ്റ്റൈലിലില്‍ ബാബു നമ്പൂതിരി

തകര്‍പ്പന്‍ സ്റ്റൈലിലില്‍ ബാബു നമ്പൂതിരി

Posted By:
Subscribe to Filmibeat Malayalam
Hotel California
ബാബു നമ്പൂതിരിയെന്ന് കേട്ടാല്‍ ഓര്‍മവരികയ മുണ്ടും ഷര്‍ട്ടും ചന്ദനക്കുറിയുമൊക്കെയിട്ട അയ്യോ പാവം സാധുവൃദ്ധനെയാണ്. അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തന്നെയാണ് അങ്ങനെയൊരു ഇമേജ് അദ്ദേഹത്തിന് സമ്മാനിച്ചത്. പണ്ട് ചെയ്ത ചില വില്ലന്‍ കഥാപാത്രങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാബു നമ്പൂതിരി ചെയ്തതെല്ലാം സാധു വേഷങ്ങള്‍ തന്നെ. സ്വഭാവികമായ അഭിനയശൈലിയില്‍ അതെല്ലാം മികച്ചതാക്കാനും നടന് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ പുതിയ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയയിലെത്തുന്ന ബാബു നമ്പൂതിരിയെ കണ്ടാല്‍ ആരുമൊന്ന് അന്തം വിടും. അത്രയ്ക്ക് കിടിലന്‍ സ്റ്റൈലിലാണ് അനൂപ് മേനോന്റെ തിരക്കഥയില്‍ അജി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബു നമ്പൂതിരി പ്രത്യക്ഷപ്പെടുന്നത്.

കൂളിങ് ഗ്ലാസും ബര്‍മുഡയും ടീഷര്‍ട്ടുമൊക്കെയണിഞ്ഞുള്ള ബാബുവിന്റെ ചിത്രം ഫേസ്ബുക്കിലും മറ്റും തരംഗമായി കഴിഞ്ഞു. ബാബു നമ്പൂതിരി മാത്രമല്ല, ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ അനൂപ് മേനോന്‍ ജയസൂര്യ, ധ്വനി, അപര്‍ണ നായര്‍ എന്നിവരുടെ ഗെറ്റപ്പുകളും ഏറെ ശ്രദ്ധേയമാണ്.

അഞ്ചു വ്യക്തികളുടെ യാത്രയുമായി ബന്ധപ്പെട്ടാതാണ് ഹോട്ടല്‍ കാലിഫോര്‍ണിയ മുംബൈയില്‍ നിന്ന് കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ് ഇവരെത്തുന്നത്. ഇവരെയും കാത്ത് അഞ്ച് പേര്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നുണ്ട്. ഇവര്‍ക്കോരോരുത്തര്‍ക്കും വ്യത്യസ്തമായ ലക്ഷ്യങ്ങളാണ്. നര്‍മത്തിന്റെ മെമ്പൊടിയോടെയാണ് ഇവരുടെ കഥ അവതരിപ്പിയ്ക്കുന്നതെന്ന് സംവിധായകന്‍ അജി ജോണ്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam