»   » ഹണി ബീ 2 ഉണ്ടാക്കിയ പ്രശ്‌നങ്ങളാണോ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്? ബാബുരാജ് പറയുന്നതിങ്ങനെ!!!

ഹണി ബീ 2 ഉണ്ടാക്കിയ പ്രശ്‌നങ്ങളാണോ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്? ബാബുരാജ് പറയുന്നതിങ്ങനെ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു ഹണി ബീ. 2013 ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം പുറത്തിറക്കിയിരുന്നു. സിനിമ തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു എന്ന് മാത്രമല്ല, ഇന്ന് കേരളത്തിലെ സിനിമ മേഖലയില്‍ നടക്കുന്ന വിവാദ സംഭവങ്ങള്‍ക്കെല്ലാം ചിത്രവുമായി എന്തോക്കെയോ ബന്ധമുണ്ട്.

താനൊരു പുരുഷ വിരോധിയല്ല,കൂട്ടുകാര്‍ ഉള്ളത് കൊണ്ട് ഒറ്റപ്പെടുകയുമില്ല! വിവാഹത്തെ കുറിച്ച് രഞ്ജിനി

'മോഹന്‍ലാലിന്റെ മകള്‍' വിവാഹിതയാകുന്നു,പ്രണയം തളിര്‍ക്കുന്നത് സിനിമ ചിത്രീകരണത്തിനിടെ!

ചിത്രത്തിലെ നടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, ശേഷം കേസില്‍ പ്രമുഖ നടന്‍ ജയിലിലാവുന്നു. തൊട്ട് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ ലൈംഗിക ചുവയോടെ നടിയോട് സംസാരിച്ചു എന്ന് പറഞ്ഞ് കേസില്‍ കുടുങ്ങി എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഒറ്റ ചിത്രത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത്. ഇതിനെല്ലാം മറുപടിയായി നടന്‍ ബാബുരാജ് രംഗത്തെത്തിയിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി ബീ യുടെ രണ്ട് ഭാഗങ്ങളിലും ശക്തമായ വേഷം അവതരിപ്പിച്ച ബാബുരാജ് തുറന്ന് സംസാരിച്ചിരിക്കുന്നത്.

ഹണി ബീ

മലയാളത്തിലെ കോമഡി ത്രില്ലര്‍ സിനിമയായി നിര്‍മ്മിച്ച ഹണി ബീ 2013 ലായിരുന്നു നിര്‍മ്മിച്ചത്. ചിത്രം തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ശേഷം സിനിമയുടെ രണ്ടാം ഭാഗം ഈ വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.

സിനിമ പരാജയമായിരുന്നു

എന്നാല്‍ ആദ്യ സിനിമയിലെ പോലെ തിളങ്ങാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഹണി ബീ 2 തിയറ്ററുകളില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. സിനിമ പൊളിഞ്ഞത് മാത്രമല്ല ഇന്ന് കേരളത്തില്‍ നടക്കുന്ന സിനിമ മേഖലയിലെ പല പ്രശ്‌നങ്ങളും സിനിമയുമായി തില ബന്ധങ്ങളുണ്ട്.

നടി ആക്രമണത്തിനിരയായി

ചിത്രത്തില്‍ അഭിനയിച്ച ഒരു നടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു. ശേഷം കേസില്‍ നടന്‍ ജയിലിലായി. ഇപ്പോള്‍ സിനിമയുടെ സംവിധായകന്‍ മറ്റൊരു നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കേസില്‍ കുടുങ്ങിയിരിക്കുകയാണ്. ഒപ്പം അതേ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനും കേസില്‍ പെട്ടിരിക്കുകയാണ്.

ബാബുരാജ് പറയുന്നത്

ഹണി ബീ യുടെ രണ്ട് ഭാഗങ്ങളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ബാബുരാജ്. ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ബാബുരാജ് തുറന്ന് സംസാരിക്കുകയാണ്. ഇതൊക്കെ തെറ്റായ സംഭവം ആകാനെ വഴിയുള്ളു എന്നാണ് താരം പറയുന്നത്.

സിനിമയില്‍ എടുക്കാത്തതിന്റെ ദേഷ്യം

താന്‍ ചിത്രത്തിന്റെ സംവിധായകനായ ജീനിനെ വിളിച്ചിരുന്നു. ആ നടിയെ സിനിമയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് എടുത്തിരുന്നില്ല. അതിന്റെ ദേഷ്യം പ്രകടമാക്കിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നുമാണ് ബാബുരാജ് അഭിപ്രായപ്പെട്ടത്.

മാന്തി എന്നും വെട്ടി എന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്


ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ വലിയ കാര്യങ്ങള്‍ പ്രധാന്യമില്ലാതെയാകും. എല്ലാ സ്ത്രീകളും അപകടങ്ങള്‍ക്ക് എതിര് തന്നെയാണ്. എന്നാല്‍ മാന്തി എന്ന് പറയുന്നതും വെട്ടി എന്ന് പറയുന്നതും തമ്മില്‍ വ്യത്യസ്മുണ്ടെന്നാണ ബാബുരാജ് പറയുന്നത്.

ജീനും കൂട്ടുകാരും തെറ്റ് ചെയ്താല്‍ ശിഷ ലഭിക്കണം

ജീനും കൂട്ടുകാരും അങ്ങനെ ആ കുട്ടിയോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ശിഷ ലഭിക്കണം. പക്ഷെ ഹണി ബീ യുടെ ഷൂട്ടിങ് കഴിഞ്ഞിട്ട് ആറുമാസമായി. ഇത്രയും കാലം ഈ കുട്ടി എവിടെയായിരുന്നു. എന്ന കാര്യം കൂടി നോക്കണമെന്നും ബാബുരാജ് പറയുന്നു.

English summary
Baburaj about Jeen Paul's arrest

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam