»   »  ആന്‍മരിയയുടെ കലിപ്പ് മാറി, അനിഘയ്ക്ക് പകരം ബേബി സാറ

ആന്‍മരിയയുടെ കലിപ്പ് മാറി, അനിഘയ്ക്ക് പകരം ബേബി സാറ

Posted By: Sanviya
Subscribe to Filmibeat Malayalam


ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരമാണ് സാറ. ഇപ്പോള്‍ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് ശേഷം കേരളക്കരയും സാറയെ ഏറ്റെടുത്തു. ആന്‍മരിയ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ സാറയെ തേടി മറ്റൊരു മലയാള ചിത്രവുമെത്തി.

അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലേക്കാണ് സാറയ്ക്ക് ഓഫര്‍ വന്നിരിക്കുന്നത്. നേരത്തെ ബേബി അനിഘയെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചത്. എന്നാല്‍ പലകാരണങ്ങളാലും അനിഘ ചിത്രത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്നാണ് സാറയെ ക്ഷണിക്കുന്നത്.

mammootty-baby-sara

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്‌നേഹയാണ് നായിക. 'മൈ ഡാഡ് ഡേവിഡ്' എന്ന് പേരിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും.

കുഞ്ഞുണ്ട്, പറ്റില്ല എന്നാദ്യം പറഞ്ഞു; തിരക്കഥ ഇഷ്ടപ്പെട്ടു, മമ്മൂട്ടിയ്ക്ക് വേണ്ടി സ്‌നേഹ വരുന്നു

ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സംവിധായകന്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Baby Sara, the popular child artist is all set to play Mammootty's daughter, in the upcoming Haneef Adeni project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam