»   » ബാച്ചിലര്‍ പാര്‍ട്ടി ഹാങ്ഓവറല്ലെന്ന് അമല്‍

ബാച്ചിലര്‍ പാര്‍ട്ടി ഹാങ്ഓവറല്ലെന്ന് അമല്‍

Posted By:
Subscribe to Filmibeat Malayalam
Bachelor Party
ഹോളിവുഡിലെ ഒരു ബാച്ചിലര്‍പാര്‍ട്ടി കണ്ട് പൊട്ടിച്ചിരിച്ചവരാണ് ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍. കോമഡിയുടെ വെടിക്കെട്ടിന് തിരികൊളുത്തിയ ഹാങ്ഓവറെന്ന ചിത്രം പിന്നീട് പലവിധത്തിലും മലയാളത്തിലടക്കം അനുകരിയ്ക്കപ്പെട്ടുവെന്നത് സത്യം. ഇപ്പോഴിതാ മലയാളസിനിമാപ്രേമികള്‍ക്കിടയില്‍ ഹാങ്ഓവര്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി ഹാങ്ഓവറിന്റെ കോപ്പിയാണോയെന്നൊരു ചോദ്യമാണ് നെറ്റിസെന്‍സ് ഉയര്‍ത്തുന്നത്.

ബാച്ചിലര്‍ പാര്‍്ട്ടിയുടെ കുറച്ച് രംഗങ്ങള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇങ്ങനെയൊരു ചര്‍ച്ച ചൂടുപിടിച്ചത്. ഹാങ് ഓവറിലെപ്പോലെ തരികിട രംഗങ്ങളാണ് ബാച്ചിലര്‍ പാര്‍ട്ടിയിയുടെ ട്രെയിലര്‍ രംഗങ്ങളിലുമുള്ളത്. ഇതാണ് സംശയത്തിന് വഴിയൊരുക്കിയത്.

എന്നാല്‍ ഹാങ്ഓവറുമായി ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അമല്‍ പറയുന്നു. പുരുഷ പ്രേക്ഷകരെ പ്രത്യേകിച്ച് യുവാക്കളെ ലക്ഷ്യമിട്ടൊരുങ്ങുന്ന ചിത്രമെന്ന പ്രചാരണവും ശരിയില്ല.

ഒരു പക്കാ എന്റര്‍ടൈയ്‌മെന്റിനുള്ള എല്ലാ ചേരുവകളും ഉള്ള ചിത്രമാണിത്. ഹൃദയങ്ങളുടെ അനുഭവ സമ്പന്നമായ യാത്ര; ഒരു റോഡ് മൂവി പോലെ പോകുന്ന ചിത്രമായിരിക്കും ബാച്ചിലര്‍ പാര്‍ട്ടി. പഴയ സൗഹൃദങ്ങളെയും പുതിയ സൗഹൃദങ്ങളെയും അവിടെ കണ്ടെത്താന്‍ കഴിയുന്നു. മൂന്ന് ദിവസം കൊണ്ട് സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നതെന്നും അമല്‍ പറയുന്നു.

കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ താരങ്ങളെയാണ് ഈ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ആ അന്വേഷണത്തില്‍ ചില താരങ്ങളെ കണ്ടെത്തുകയും ചിത്രത്തിന്റെ സബ്ജക്ട് അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. യാതൊരു താരഭാരവും ഇല്ലാതെ കഥാപാത്രത്തിനൊപ്പം താരങ്ങള്‍ ഇറങ്ങിവന്നുവെന്നും സംവിധായകന്‍ പറയുന്നു.

English summary
Apart from the few boys-will-be-boys scenes, director Amal Neerad says Bachelor Party has nothing in common with the Hollywood flick
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam