»   » സിനിമകള്‍ നെറ്റില്‍; തേജസ് നായര്‍ക്ക് നോട്ടീസ്

സിനിമകള്‍ നെറ്റില്‍; തേജസ് നായര്‍ക്ക് നോട്ടീസ്

Posted By:
Subscribe to Filmibeat Malayalam
Bachelor Party
പകര്‍പ്പവകാശ നിയമം ലംഘിച്ച് സിനിമ അപ്‌ലോഡും ഡൗണ്‍ലോഡും ചെയ്ത കേസില്‍ ആയിരത്തിലധികം വരുന്നവരുടെ ഐ.പി അഡ്രസ് അടങ്ങിയ പട്ടിക ആന്റിപൈറസി സെല്‍ ഹൈടെക് സെല്ലിന് കൈമാറി. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് വിവരം ശേഖരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനുശേഷം ഇവര്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങും.

കുറ്റക്കാരെന്നു കണ്ടെത്തിയ ആയിരക്കണക്കിന് ആളുകളെ ഉള്‍പ്പെടുത്തി ആന്റി പൈറസി സെല്‍ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ മലയാള സിനിമ 'ബാച്ചിലര്‍ പാര്‍ട്ടി' ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവരില്‍ ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്്.

നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചവരില്‍ ബാച്ചിലര്‍പാര്‍ട്ടി ഉള്‍പ്പെടെ മുപ്പതോളം സിനിമകള്‍ അപ് ലോഡ് ചെയ്ത താനെയിലുള്ള മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി തേജസ് നായരും ഉള്‍പ്പെടും. തേജസ് നായരുടെ വീട്ടുകാരുമായി ആന്റി പൈറസി സെല്‍ തലവന്‍ രാജ്പാല്‍ മീണ സംസാരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാത്ത തരത്തില്‍ മുന്നോട്ട് പോകാനാണ് ആന്റിപൈറസി സെല്ലിന്റെ തീരുമാനമെന്നറിയുന്നു.

വിശദമായ വിവരം ശേഖരിച്ച ശേഷം ഘട്ടംഘട്ടമായി പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിക്കും. സിനിമ പകര്‍ത്തിയതില്‍ വിദേശ മലയാളികളുമുണ്ട്. ബാച്ചിലര്‍ പാര്‍ട്ടിയുടെ നിര്‍മാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ട സ്വകാര്യ കമ്പനിയായ 'ഏജന്റ് ജാദൂ' കണ്ടെത്തി നല്‍കിയ പട്ടിക പ്രകാരമാണ് ആയിരത്തോളം പേര്‍ക്കെതിരേ കേസെടുത്തത്. ഈ പട്ടിക ഉപയോഗിച്ചു പോലീസ് ഹൈടെക് സെല്‍ പരിശോധന ആരംഭിച്ചിരുന്നു.

പട്ടിക പൂര്‍ണമായി പരിശോധിക്കാന്‍ സമയം വേണ്ടിവരുമെന്നതിനാല്‍ കണ്ടെത്തുന്ന പേരുകള്‍ ചേര്‍ത്തു ഘട്ടംഘട്ടമായി എഫ്.ഐ.ആര്‍. തയാറാക്കി പ്രതിപ്പട്ടിക കോടതിക്കു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 16 പേരെ ചേര്‍ത്തു കേസില്‍ ആദ്യ പ്രതിപ്പട്ടിക കഴിഞ്ഞമാസം അവസാനം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X