»   » മോഹന്‍ലാലിന് വേണ്ടി രഞ്ജിത്ത് ഒരുക്കിയ തിരക്കഥയ്ക്ക് ക്ലൈമാക്‌സ് നിര്‍ദേശിച്ചത് പ്രിയദര്‍ശന്‍ !!

മോഹന്‍ലാലിന് വേണ്ടി രഞ്ജിത്ത് ഒരുക്കിയ തിരക്കഥയ്ക്ക് ക്ലൈമാക്‌സ് നിര്‍ദേശിച്ചത് പ്രിയദര്‍ശന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയ്ക്ക് ക്ലൈമാക്‌സ് നിര്‍ദേശിച്ചത് സംവിധായകന്‍ പ്രിയദര്‍ശന്‍. കമല്‍ ചിത്രമായ ഓര്‍ക്കാപ്പുറത്തിന് തിരക്കഥ ഒരുക്കിയത് ഇന്നത്തെ പ്രശസ്ത സംവിധായകനായ രഞ്ജിത്തായിരുന്നു. സിനിമയ്ക്ക് തിരക്കഥ എഴുതിത്തുടങ്ങി പാതിവഴിയിലെത്തുമ്പോള്‍ ക്ലൈമാക്‌സിനെക്കുറിച്ച് സംവിധായകന് ആശങ്കയായിരുന്നു.

തിരക്കഥാകൃത്തിന് ക്ലൈമാക്‌സ് സംബന്ധിച്ച് വല്യ ധാരണയുണ്ടായിരുന്നില്ല. ഈ ആശയക്കുഴപ്പം സംവിധായകന്‍ പ്രിയദര്‍ശനുമായി പങ്കു വച്ചപ്പോഴാണ് ചിത്രത്തിന് ക്ലൈമാക്‌സ് പിറന്നത്. മോഹന്‍ലാല്‍, നെടുമുടി വേണു, തിലകന്‍, ശങ്കരാടി, രമ്യാ കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഓര്‍ക്കാപ്പുറത്ത് സിനിമയുടെ ക്ലൈമ്ക്‌സിനു പിന്നിലെ കഥ അറിയാന്‍ കൂടുതല്‍ വായിക്കൂ..

വിഷുവിന് റിലീസ് ചെയ്യാനായി

മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കുന്നതിന് വേണ്ടി സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്ത് രഞ്ജിത്തിനെയാണ് അവര്‍ സമീപിച്ചത്. വിഷുവിന് റിലീസ് ചെയ്യാന്‍ പാകത്തില്‍ സിനിമ ഒരുക്കാനായിരുന്നു ഇവരുടെ തീരുമാനം.

സംവിധായകന്‍ സമ്മതം മൂളി

സിനിമ ഒരുക്കുന്നതിന് വേണ്ടി സംവിധായകന്‍ കമലും സമ്മതിച്ചു. രഞ്ജിത്തിനെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതിനായി സമീപിച്ചത്. ഇതു പ്രകാരം ചിത്രത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങുകയും ചെയ്തു.

സെക്കന്‍ഡ് ഹാഫിനു ശേഷം പ്രതിസന്ധിയിലായി

സംവിധായകന്റെ നിര്‍ദേശ പ്രകാരം ചിത്രത്തിന് തിരക്കഥ ഒരുക്കിയ രഞ്ജിത്ത് സെക്കന്‍ഡ് ഹാഫിനു ശേഷം കഥ മുന്നോട്ട് കൊണ്ടു പോകാന്‍ കൃത്യമായ ധാരണയില്ലാതെ വിഷമിക്കുകയായിരുന്നു. ഇക്കാര്യം സംവിധായകന്‍ കമല്‍ മോഹന്‍ലാലുമായി പങ്കുവെക്കുകയും ചെയ്തു.

മോഹന്‍ലാല്‍ പ്രിയദര്‍ശനോട് പങ്കുവെച്ചു

ചിത്രത്തിന് ക്ലൈമാക്‌സ് കിട്ടാത്ത അവസ്ഥയിലായിരുന്ന കമലിന്റെയും സംഘത്തിന്റെയും അവസ്ഥയെക്കുറിച്ച് അറിഞ്ഞ മോഹന്‍ലാല്‍ ഇക്കാര്യം പ്രിയദര്‍ശനുമായി പങ്കുവെക്കുകയായിരുന്നു. ചിത്രത്തിന്റെ കഥ കേട്ട പ്രിയദര്‍ശനാണ് ക്ലൈമാക്‌സ് നിര്‍ദേശിച്ചത്.

വഴിത്തിരിവായ ക്ലൈമാക്‌സിലേക്ക് നയിച്ചത്

ചിത്രത്തിന്റെ കഥ കേട്ട പാസ് മാര്‍ക്ക് നല്‍കിയ പ്രിയദര്‍ശനായിരുന്നു വഴിത്തിരിവായ ആ ക്ലൈമാക്‌സിലേക്ക് സംവിധായകനെയും കൂട്ടരെയും നയിച്ചത്. അങ്ങനെ മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രത്തിന് ക്ലൈമാക്‌സ് നിര്‍ദേശിക്കാനുള്ള ഭാഗ്യവും പ്രിയദര്‍ശനെ തേടിയെത്തി.

മോഹന്‍ലാലും രഞ്ജിത്തും ആദ്യമായി ഒന്നിച്ചു

1988 ഏപ്രില്‍ 13 നായിരുന്നു ഓര്‍ക്കാപ്പുറത്ത് റിലീസ് ചെയ്തത്. മോഹന്‍ലാലും രഞ്ജിതും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഇത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

English summary
Background story of the film Orkkappurathu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam