»   » ആര്‍ക്കും കഥ ഇഷ്ടപ്പെട്ടില്ല, സ്ക്രീനിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയുടെ അണിയറ കഥ അറിയൂ

ആര്‍ക്കും കഥ ഇഷ്ടപ്പെട്ടില്ല, സ്ക്രീനിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയുടെ അണിയറ കഥ അറിയൂ

By: Nihara
Subscribe to Filmibeat Malayalam

സൂപ്പര്‍ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയുടെ കഥയുമായി തിരക്കഥാകൃത്തായ ജോജി കുറേ സംവിധായകരെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ ത്രെഡുമായി ആദ്യം വന്നത് എന്റെ അരികിലേക്ക് ആയിരുന്നു. പിന്നീട് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് അത് ഒരു തിരക്കഥ രൂപത്തിലേക്ക് മാറ്റിയത്. സംവിധായകനെ തിരഞ്ഞെടുക്കുന്നതിനുള്ള സഹായം നല്‍കേണ്ട ഞാന്‍ തന്നെ അവസാനം ആ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മനോരമയുടെ മി മൈ സെല്‍ഫ് പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിബു ജേക്കബ് വെള്ളിമൂങ്ങയുടെ അനുഭവത്തെക്കുറിച്ച് സംസാരിച്ചത്.

ഫോട്ടോഗ്രാഫിയില്‍ അതീവ തല്‍പരനായ ജിബു ജേക്കബ് അപ്രതീക്ഷിതമായാണ് വെള്ളിമൂങ്ങയുടെ സംവിധായകനായത്. സിനിമ സംവിധാനം ചെയ്യണമെന്ന സ്വപ്‌നം ഉള്ളിലുണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അതു സംഭവിക്കുമെന്ന് താന്‍ കരുതിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. എന്തായാലും ചിത്രം സൂപ്പര്‍ ഹിറ്റാവുകയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനോടൊപ്പം മറ്റൊരു ഹിറ്റ് ചെയ്യാനും ജിബുവിന് സാധിച്ചു.

കഥ ആര്‍ക്കും ഇഷ്ടപ്പെട്ടില്ല

വെള്ളിമൂങ്ങയുടെ കഥയുമായി ജോജി തന്നെ സമീപിച്ചപ്പോള്‍ അത് താന്‍ സംവിധാനം ചെയ്യേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. മറ്റു സംവിധായകരെ പരിചയപ്പെടുത്തി അവര്‍ക്ക് മുന്നില്‍ കഥ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം സമീപിച്ചത്. കഥയുടെ പശ്ചാത്തലവും മാമച്ചന്‍ എന്ന കഥാപാത്രത്തെയും നിലനിര്‍ത്തി ചെറിയ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് തിരക്കതുമായി ജോജി സംവിധായകരെ സമീപിച്ചത്.

ജോജിയെ സമാധാനിപ്പിച്ചു

കുറേ സംവിധായകരോട് കഥ പറഞ്ഞുവെങ്കിലും അവര്‍ക്കാര്‍ക്കും കഥ ഇഷ്ടപ്പെട്ടില്ല. നിരാശനായ ജോജിയെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ് ആരും ചെയില്ലെങ്കില്‍ ഇത് ഞാന്‍ ചെയ്യുമെന്ന് വാക്കു കൊടുത്തത്.

മാമച്ചനായി മനസ്സില്‍ കണ്ടത് ബിജു മേനോനെ

കൗശലക്കാരനായ രാഷ്ട്രീയക്കാരനായ മാമച്ചനെ അവതരിപ്പിക്കുന്നതിനായി മനസ്സില്‍ കണ്ടത് ബിജുവിനെയായിരുന്നു. കഥ കേട്ട ശേഷം ബിജു ഒകെ പറയുകയും ചെയ്തു. ഹ്യൂമര്‍ രംഗങ്ങള്‍ കൊഴുപ്പിക്കാന്‍ ബിജുമേനോനും അജുവും ഒന്നിനൊന്ന് മികച്ച കാര്യങ്ങളാണ് ചെയ്തത്.

വിജയിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു

ബിജുമേനോന് കഥ ഇഷ്ടപ്പെട്ടതോടെയാണ് സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചത്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമയാക്കി മാറ്റാന്‍ കഴിയുമെന്ന വിശ്വാസമാണ് മുന്നോട്ട് നയിച്ചത്. സിനിമ തിയേറ്ററുകളിലെത്തിക്കാന്‍ രണ്ടു വര്‍ഷമെടുത്തു.

English summary
Behind the background stories of the film Vellimoonga.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam