For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളുമായി സ്ഫടികം വീണ്ടുമെത്തുന്നു! ലൂസിഫറുണ്ടാക്കിയ ഓളമായിരിക്കില്ല!

  |

  മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് മൂവിയായിരുന്നു സ്ഫടികം. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ തോമസ് ചാക്കോ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അപ്പനെ പേടിച്ച് നാട് വിട്ട തോമസ് ചാക്കോ പിന്നീട് ആട് തോമ എന്ന പേരില്‍ ഗുണ്ടയായി എത്തുന്നതാണ് സിനിമയിലെ ട്വിസ്റ്റ്. മുണ്ട് ഊരി അടിക്കുകയും പോലീസുകാരനെ ഇടിച്ച് പൊട്ട കിണറ്റില്‍ ഇട്ടതും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുകയും ചെയ്യുന്നതോടെ ആട് തോമ എന്ന പേരും അദ്ദേഹം സ്വന്തമാക്കി.

  വിശ്വസിക്കാൻ കഴിയാത്ത കളക്ഷനുമായി ലൂസിഫർ! ബോക്‌സോഫീസില്‍ വീണ്ടും രാജാവായി മോഹന്‍ലാല്‍!

  ആ വര്‍ഷം ഏറ്റവും സാമ്പത്തിക ലാഭം കിട്ടിയ സിനിമയായിരുന്നിത്. ഭദ്രന്‍ തിരക്കഥ എഴുതിയ സിനിമയ്ക്ക് രാജേന്ദ്രബാബുവായിരുന്നു സംഭാഷണം ഒരുക്കിയത്. ഇപ്പോഴിതാ സ്ഫടികത്തിന് രണ്ടാം ഭാഗം വരുന്നു എന്ന പേരില്‍ ഒരു നവാഗത സംവിധായകന്‍ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തിടെ സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു.

   സ്ഫടികത്തിന് രണ്ടാം ഭാഗമോ

  സ്ഫടികത്തിന് രണ്ടാം ഭാഗമോ

  സ്ഫടികത്തിന് രണ്ടാം ഭാഗം വരില്ലെന്ന നേരത്തെ മുതല്‍ ഭദ്രന്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. സ്ഫടികം ഇറങ്ങിയ ആ കാലം മുതല്‍ അതായത് 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സ്ഫടികം രണ്ടാം ഭാഗം ചെയ്യാന്‍ ആവശ്യവുമായി നിര്‍മാതാവ് തന്റെ അടുത്ത് വന്നിട്ടുണ്ടെന്ന് ഭദ്രന്‍ പറഞ്ഞിട്ടുണ്ട്. എത്ര കോടികള്‍ തരാമെന്ന് പറഞ്ഞാലും അതിന് തയ്യാറല്ലെന്നായിരുന്നു ഭദ്രന്റെ തീരുമാനം. അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് സിനിമ വീണ്ടും എത്തിക്കാനുള്ള ശ്രമത്തിലാണ് ഭദ്രന്‍. സ്ഫടികം 2 എ്ന്ന പേരിലെത്തുന്ന സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് ഭദ്രന്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ഭദ്രന്റെയും പുതുമുഖ സംവിധായകന്‍ വിസി അഭിലാഷിന്റെയും പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

   ഭദ്രന്റെ വാക്കുകള്‍

  ഭദ്രന്റെ വാക്കുകള്‍

  സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും, ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍. അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

   സ്ഫടികം വീണ്ടും അവതരിക്കും..

  സ്ഫടികം വീണ്ടും അവതരിക്കും..

  സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ, നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെഅടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും.. ' ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.'

  വിസി അഭിലാഷ് പറയുന്നത്...

  സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങാന്‍ പോകുന്നത്രെ..! ആടുതോമയെ ജനഹൃദയങ്ങളിലേക്ക് ഇറക്കിവിട്ട സംവിധായകന്‍ ഭദ്രന്റെ അനുമതി ഈ ചിത്രത്തിനില്ലെന്ന് മാത്രമല്ല, അദ്ദേഹം ഇത് പാടില്ലെന്ന് കര്‍ശനമായി താക്കീത് ചെയ്തിരുന്നതുമാണ്. എന്നിട്ടും താരതമ്യേനെ നവാഗതനായ ഒരാളാണ് ഈ തോന്ന്യാസത്തിന് ഇറങ്ങിയിരിക്കുന്നത്. ഭദ്രന്‍ എന്ന സംവിധായക പ്രതിഭയുടെ സര്‍ഗാത്മകതയാണ് സ്ഫടികം എന്ന സിനിമയുടെ അസ്ഥിത്വം. അദ്ദേഹം അരുതെന്ന് പറഞ്ഞിട്ടും ആ വാക്കുകള്‍ അവഗണിച്ച് ആ കുട്ടിസംവിധായകന്‍ രണ്ടാം സ്ഫടികവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അതിനെതിരെ നമ്മള്‍ ചലച്ചിത്ര പ്രേമികള്‍ പ്രതികരിക്കേണ്ടതുണ്ട്.

   പുറം ലോകം കാണാന്‍ പാടില്ല

  പുറം ലോകം കാണാന്‍ പാടില്ല

  ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കല്‍പം തന്നെ ഒരു കാരണവശാലും 'ഈ ടൈപ്പ് ഐറ്റങ്ങള്‍' പുറം ലോകം കാണാന്‍ പാടില്ല എന്ന വാദം ശക്തമാക്കാന്‍ പോന്ന ഒന്നാണ്. ഈ പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യണം. ക്ലാസിക്കുകള്‍ ക്ലാസിക്കുകളായി തുടരണം. അല്ലാതെ അവയുടെ തുടര്‍ച്ചയായി ആട്ടിന്‍കാട്ടങ്ങളല്ല ഉണ്ടാവേണ്ടത്. ഭദ്രന്‍ സര്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. അദ്ദേഹത്തിന് ആദരപൂര്‍വം വിജയാശംസകളും പിന്തുണയും നേരുന്നു.

   ഇമ്മാതിരി ആളുകള്‍ക്കുള്ളതല്ല

  ഇമ്മാതിരി ആളുകള്‍ക്കുള്ളതല്ല

  ഇത്രയും കൂടി: ഈ കോമാളിത്തത്തിന്റെ വരവറിയിച്ച് ഒരു ടീസര്‍ പടച്ചിറക്കിയിട്ടുണ്ട്. അതിന് താഴെ ഈ സംവിധായകനോട് 'വല്ല വര്‍ക്കപ്പണിയ്ക്കും പൊയ്ക്കൂടെടോ!' എന്ന് ഒരു പ്രേക്ഷകന്‍ പ്രതികരിച്ച് കണ്ടു. ആ പ്രേക്ഷക സുഹൃത്തിനോട് പറയാനുള്ളത്, വാര്‍ക്കപ്പണി വലിയ അധ്വാനവും ക്രിയാത്മകതയും ചേര്‍ന്ന ഒന്നാണ്. ഇമ്മാതിരി ആളുകള്‍ക്ക് വന്ന് ചേരാനുള്ള ഒന്നല്ല അത്!

  English summary
  Badran opens about Spadikam 2 movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X