»   » ബാദുഷ നായകനാകുന്ന ഗ്രാന്റ് ഫിനാലെ

ബാദുഷ നായകനാകുന്ന ഗ്രാന്റ് ഫിനാലെ

Posted By:
Subscribe to Filmibeat Malayalam

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ഭാര്യ മരിച്ച ദുഖം ഉള്ളിലൊതുക്കി മകന് വേണ്ടി ജീവിയ്ക്കുന്ന പപ്പയായി മമ്മൂട്ടി തകര്‍ത്തഭിനയിക്കുകയായിരുന്നു ഈ ചിത്രത്തില്‍. ഈ ഫാസില്‍ ചിത്രത്തില്‍ മമ്മൂട്ടിയെപ്പോലെതന്നെ സൂപ്പര്‍ പ്രകടനം കാഴ്ചവച്ച മറ്റൊരാള്‍കൂടിയുണ്ടായിരുന്നു ഈ ചിത്രത്തില്‍, അപ്പൂസ്, അതായത് മാസ്റ്റര്‍ ബാദുഷ.

അമ്മയുടെ സ്‌നേഹം കിട്ടാന്‍ കൊതിയ്ക്കുന്ന കൊച്ചുപയ്യനെ മനോഹരമാക്കാന്‍ ബാദുഷയെന്ന കുട്ടിയ്ക്ക് കഴിഞ്ഞിരുന്നു. പടം തീയേറ്ററുകള്‍ വിട്ടിട്ടും ഏറെക്കാലം പപ്പയും അപ്പൂസും പപ്പയുടെ താരാട്ടും മലയാളികളുടെ മനസില്‍ തങ്ങിനിന്നു. ഇപ്പോള്‍ അപ്പൂസ് പഴയ അപ്പൂസല്ല. മലയാളത്തിലെ യുവതാരനിരയില്‍ തന്റേതായൊരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാദുഷ ഇപ്പോള്‍. എന്നെന്നും ഓര്‍മ്മയ്ക്കായ് എന്ന ചിത്രത്തില്‍ ബാദുഷ അഭിനയിച്ചിരുന്നുവെങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Badusha

ഇപ്പോള്‍ സംവിധായകന്‍ സോജന്റെ ഗ്രാന്റ് ഫിനാലെയെന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ പോവുകയാണ് ബാദുഷ. ഈ ചിത്രത്തില്‍ ബാദുഷയ്‌ക്കൊപ്പം നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ജൂബില്‍ പി ദേവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായികയാരാണെന്നകാര്യം തീരുമാനിച്ചിട്ടില്ല. രണ്ട് കൂട്ടുകാര്‍ക്കിടയിലേയ്ക്ക് ഒരു പെണ്‍കുട്ടി കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവങ്ങളും മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അന്തരിച്ച പ്രശസ്ത നടനും സംവിധായകനുമെല്ലാമായ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തില്‍ നിന്നാണ് ബാദുഷയുടെ വരവ്. കൊച്ചിന്‍ ഹനീഫയുടെ അനന്തരവനാണ് ബാദുഷ.

English summary
Actor Badusha has committed to do the lead role in Sojan's Grand Finale'. Rajan P. Dev's son Jubil Rajan P. Dev also dons an important role in this film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam