»   » ബാഗ്മതിയുടെ വിജയം: പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍സിനെ പിന്നിലാക്കി അനുഷ്‌ക്ക

ബാഗ്മതിയുടെ വിജയം: പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍സിനെ പിന്നിലാക്കി അനുഷ്‌ക്ക

Written By:
Subscribe to Filmibeat Malayalam

ദക്ഷിണേന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ നായികമാരിലൊരാളാണ് അനുഷ്‌ക്ക ഷെട്ടി. തെലുങ്കിലെയും തമിഴിലെയും നിരവധി സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അഭിനയിച്ചിട്ടുളള താരം ലേഡി സൂപ്പര്‍ സ്റ്റാറായാണ് അറിയപ്പെടുന്നത്. അനുഷ്‌ക്കയുടെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രമായിരുന്നു ബാഹുബലിയിലെ ദേവസേന. എസ്.എസ് രാജമൗലിയുടെ ഈ ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിച്ച ബാഹുബലിയുടെ ഭാര്യയായ ദേവസേനയെയാണ് അനുഷ്‌ക്ക അവതരിപ്പിച്ചിരുന്നത്.

അന്ന് ദിലീപ് പറഞ്ഞ അതേ വാക്കുകള്‍ വീണ്ടും, ഇര ദിലീപിന്റെ കഥയല്ലേ? ടീസര്‍ കണ്ടുനോക്കൂ!


ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം അനുഷ്‌ക്കയുടെതായി പുറത്തിറങ്ങിയ അടുത്ത ചിത്രമായിരുന്നു ബാഗ്മതി.ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രവും ബ്ലോക്ക് ബസ്‌ററര്‍ ഹിറ്റായി മാറിയിരുന്നു. തുടര്‍ച്ചയായ വിജയചിത്രങ്ങള്‍ ലഭിച്ചതോടെ തന്റെ പ്രതിഫല തുക വര്‍ധിപ്പിച്ചിരിക്കുകയാണ് താരം.


ബാഹുബലിയുടെ ദേവസേന

അനുഷ്‌ക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലെ ദേവസേന. അനുഷ്‌ക്കയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത ചിത്രം ഇന്ത്യയിലെ എറ്റവുമധികം കളക്ഷന്‍ ലഭിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ബാഹുബലി ആദ്യ ഭാഗത്തില്‍ സീനുകള്‍ കുറവായിരുന്നെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അനുഷ്‌കയായിരുന്നു പ്രഭാസിനൊപ്പം തിളങ്ങി നിന്നിരുന്നത്.ചിത്രത്തില്‍ ഇരുവരും ഒന്നിച്ചുളള ഗാനരംഗങ്ങള്‍ മികവുറ്റ രീതിയിലായിരുന്നു സംവിധായകന്‍ അണിയിച്ചൊരുക്കിയിരുന്നത്.ആദ്യ ചിത്രം നാഗാര്‍ജുനയ്‌ക്കൊപ്പം

2005ല്‍ തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കിയ സൂപ്പര്‍ എന്ന ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയായിട്ടാണ് അനുഷ്‌ക സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി തമിഴ് തെലുങ്ക് ചിതങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി അനുഷ്‌ക അഭിനയിച്ചു. ഡോണ്‍, അരുന്ധതി, ലക്ഷ്യം, സ്വാഗതം, സ്റ്റാലിന്‍, രുദ്രമാദേവി തുടങ്ങി നിരവധി വിജയചിത്രങ്ങളില്‍ നായികയായി അനുഷ്‌ക എത്തി.തമിഴിലും നിരവധി ചിത്രങ്ങള്‍

തമിഴിലും നിരവധി ചിത്രങ്ങള്‍ അനുഷ്‌ക്കയുടെതായി പുറത്തിറങ്ങിയിട്ടുണ്ട്. സൂര്യ നായകനായ സിങ്കം സീരിസ്, വിജയ് യുടെ വേട്ടൈക്കാരന്‍, കാര്‍ത്തിയുടെ അലക്‌സ് പാണ്ഡ്യന്‍, അജിത്തിന്റെ യെന്നൈ അറിന്താല്‍, രജനീകാന്തിനൊപ്പം ലിങ്ക തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനുഷ്‌ക്ക അഭിനയിച്ചിരുന്നു. അനുഷ്‌ക്കയുടെ പുതിയ ചിത്രം ബാഗ്മതി തമിഴിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.അനുഷ്‌ക്കയെ മലയാളത്തിനും ഇഷ്ടം

അനുഷ്‌ക അഭിനയിച്ച നിരവധി തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രമാണ് അനുഷക്കയുടെതായി മലയാളി പ്രക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്ന്. അനുഷ്‌ക കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അരുന്ധതി, രുദ്രമാദേവി, ബാഗ്മതി തുടങ്ങിയ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത കേരളത്തില്‍ ലഭിച്ചിരുന്നു.പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയെ മറികടന്നു

ദക്ഷിണേന്ത്യന്‍ നായികമാരില്‍ എറ്റവു കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയിരുന്ന താരമയിരുന്നു നയന്‍താര. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തില്‍ അനുഷ്‌ക്ക് നയന്‍താരയെ പിന്നിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അഞ്ചുകോടി ശമ്പളം വാങ്ങിയിരുന്ന നയന്‍താരയെക്കാള്‍ കൂടുതലാണ് അനുഷ്‌ക്ക വാങ്ങുന്നതെന്നാണ് അറിയുന്നത്. ബാഹുബലിയുടെയും ബാഗ്മതിയുടെ ഗംഭീര വിജയമാണ് അനുഷ്‌ക തന്റെ പ്രതിഫലം ഉയര്‍ത്തുവാന്‍ തീരുമാനിച്ചത്.അതേസമയം അറം എന്ന ചിത്രത്തിന്റെ ശരാശരി വിജയവും ഡോറ എന്ന ചിത്രത്തിന്റ തോല്‍വിയും നയന്‍താരയ്ക്ക തിരിച്ചടിയായി.


സംഗീതം പഠിക്കാനായി ഹരീഷ് കണാരന്‍ ചെന്ന് പെട്ടത് രമേഷ് പിഷാരടിയുടെ മടയില്‍! ശേഷം സംഭവിച്ചതിങ്ങനെ...


ഗോദ നായിക വാമിഖ ഖബ്ബിയുടെ പാട്ട് വൈറല്‍: വീഡിയോ കാണാം

English summary
bagmathi success:anushka outreached nayanthara for paynents in film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam