»   » മഹിഷ്മതിയും ബാഹുബലിയും ഇവിടെ അവസാനിക്കുന്നില്ല!!! ഇത് മൂന്നാം ഭാഗത്തിനുള്ള സൂചനയോ???

മഹിഷ്മതിയും ബാഹുബലിയും ഇവിടെ അവസാനിക്കുന്നില്ല!!! ഇത് മൂന്നാം ഭാഗത്തിനുള്ള സൂചനയോ???

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം തിയറ്ററിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രേക്ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി സംവിധായകന്‍ രാജമൗലി. ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന രണ്ടാം ഭാഗത്തോടെ ചിത്ര അവസാനിക്കുകയാണ്. 

Read More: സ്വപ്‌ന റിലീസിന് മമ്മൂട്ടി കനിയണം!!! പ്രതീക്ഷയോടെ ബാഹുബലിയും പ്രേക്ഷകരും!!!

എന്നാല്‍ ബാഹുബലിയുടെ തുടര്‍ച്ചയ്്ക്ക് സൂചന നല്‍കുകയാണ് സംവിധായകന്‍ രാജമൗലി. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വാര്‍ത്ഥതയില്ലാത്ത സംവിധായകന്‍ എന്നാണ് എസ്എസ് രാജമൗലിയെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിശേഷിപ്പിച്ചത്. കാരണം മറ്റ് സംവിധായകര്‍ തങ്ങളുടെ ഒരു ചിത്രം ഹിറ്റായാല്‍ അതിന്റെ രണ്ടും മൂന്നും നാലും വിജയത്തിനനുസരിച്ച് ഇറക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ബാഹുബലി രണ്ടാം ഭാഗത്തോടെ അവസാനിപ്പിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകളെ തിരുത്തിയ രാജമൗലി തനിക്ക് സ്വാര്‍ത്ഥതയുണ്ടെന്ന് വ്യക്തമാക്കി. തന്റെ സിനിമ നന്നായി ചെയ്യണമെന്നും അത് നന്നായി ഓടണമെന്നും മികച്ച കളക്ഷന്‍ നേടണമെന്ന ആഗ്രഹവും സ്വാര്‍ത്ഥതയും തനിക്കുണ്ടെന്നായിരുന്നു രാജമൗലിയുടെ മറുപടി.

ബാഹുബലി എന്ന സിനിമ അവസാനിക്കുന്നെങ്കിലും ബാഹുബലിയുടെ ലോകം അവസാനിക്കുന്നില്ലെന്ന് രാജമൗലി വ്യക്തമാക്കി. ബാഹുബലിയും മഹിഷ്മതിയും സീരിയേലായും ബുക്കായും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മഹിഷ്മതിയുടെ പശ്ചാത്തലത്തില്‍ ബാഹുബലിയിലെ കഥാപാത്രങ്ങള്‍ അണിനിരക്കുന്ന നോവല്‍ ഇറങ്ങുകകയാണ്. ഘട്ടം ഘട്ടമായി ഇറങ്ങുന്ന നോവല്‍ സിനിമയില്‍ നിന്ന് വ്യത്യസ്തമായി ഓരോ കഥാപാത്രങ്ങളേയും കൂടുതല്‍ അടുത്തറിയാനുള്ള അവസരമാകും.

ബാഹുബലിയില്‍ തനിക്കേറെ പ്രിയപ്പെട്ട കഥാപാത്രം രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി ദേവിയാണെന്ന് രാജമൗലി പറഞ്ഞു. ദേവസേനയും ശിവകാമി ദേവിയും തമ്മിലുള്ള രംഗങ്ങള്‍ രണ്ടാം ഭാഗത്തിന്റെ പ്രത്യക ആകര്‍ഷണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബാഹുബലി ടെലിവിഷന്‍ സീരിയലായി പുറത്തിറങ്ങുമെന്ന് രാജമൗലി വ്യക്തമാക്കി. സിനിമയ്ക്കായി ഒരുക്കിയ പശ്ചാത്തലവും ഉപകരങ്ങളും ആയുധങ്ങളും സീരിയലിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഉത്തരം. ഏതാനം മണിക്കൂറുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. രണ്ട് വര്‍ഷത്തോളം ഈ ഒരു ചോദ്യത്തിനുള്ള ഉത്തരത്തിനായി പ്രേക്ഷകരെ കാത്തിരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് സംവിധായകന്റെ വിജയം.

English summary
SS Rajamouli says that Bahubali will continue. But not in the form of movie. Movie will end with Bahubali: The Conclusion.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam