»   » ബാഹുബലി രണ്ടാം ഭാഗം 100 ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത് റെക്കോര്‍ഡ് കളക്ഷന്‍!

ബാഹുബലി രണ്ടാം ഭാഗം 100 ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത് റെക്കോര്‍ഡ് കളക്ഷന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ വിസ്മയ ചിത്രമായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിച്ച് പ്രേക്ഷകര്‍ക്ക് ആകാഷ നല്‍കിയ വിജയ ചിത്രം പലചരിത്രങ്ങളും മാറ്റി മറിച്ചിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ ആദ്യഭാഗത്തിന് ശേഷം 2017 ലായിരുന്നു രണ്ടാം ഭാഗം റിലീസ് ചെയ്തത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നറിയാന്‍ എല്ലാവരും കാത്തിരുന്നത് 2 വര്‍ഷമായിരുന്നു.

സന്തോഷ് പണ്ഡിറ്റിനെ അധിഷേപിക്കുന്നവര്‍ക്ക് അദ്ദേഹം എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോള്‍ 100 ദിവസം പിന്നീട്ടിരിക്കുന്ന ചിത്രം നിലവില്‍ നേടിയിരിക്കുന്ന കളക്ഷന്‍ റെക്കോര്‍ഡ് തുകയാണ്. ആദ്യമായി 1000 കോടി ക്ലബ്ബിലെത്തിയ ബാഹുബലി 2500 കോടിയാണ് 100 ദിവസം കൊണ്ട് നേടിയിരിക്കുന്നത്.

ബാഹുബലി


രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2015 ലായിരുന്നു തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിലെ നായകനായ ബാഹുബലിയെ കട്ടപ്പ കൊല്ലുന്ന രംഗത്തോടെയാണ് ആദ്യ ഭാഗം അവസാനിച്ചത്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്നറിയാനായി പ്രേക്ഷകരെ രാജമൗലി രണ്ട് വര്‍ഷമായിരുന്നു കാത്തിരിപ്പിച്ചത്. ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കുകയായിരുന്നു.

റെക്കോര്‍ഡ് കളക്ഷന്‍

ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഒരു സിനിമ 1000 കോടി ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്. ശേഷം 2500 കോടി നേടിയിരിക്കുകയാണ് ചിത്രം.

100 ദിവസം

ബാഹുബലിയുടെ അവസാന ഭാഗം പ്രദര്‍ശനം തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

വിവിധ ഭാഷകള്‍


മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു എന്നിങ്ങനെ ബാഹുബലി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തയ്യാറാക്കിയിരുന്നു. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിയറ്ററികളില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

1000 തിയറ്ററുകളില്‍ ഇപ്പോഴും


അമ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോഴും
ബാഹുബലി ഇപ്പോഴും 1000 തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയായിരുന്നു. അതിനിടെ ചിത്രം ചൈനയിലും റിലീസ് ചെയ്ത് തരംഗമായിരുന്നു.

English summary
Bahubali 2: The Conclusion Completes 100 days of successful journey

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X