»   » ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ അവസാനിക്കുന്നില്ല, ഇതാ ഈ പുതിയ റെക്കോര്‍ഡും ബാഹുബലിക്ക്!

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ അവസാനിക്കുന്നില്ല, ഇതാ ഈ പുതിയ റെക്കോര്‍ഡും ബാഹുബലിക്ക്!

Posted By:
Subscribe to Filmibeat Malayalam
ഈ റെക്കോർഡും ബാഹുബലിക്ക് | filmibeat Malayalam

റിലീസിന് മുമ്പ് തന്നെ ഇന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം സംസാരിച്ചുകൊണ്ടിരുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്‍. ബാഹുബലി ദ ബിഗിനിംഗ് അതിന്റെ അവസാനത്തില്‍ നിലനിര്‍ത്തിയ സസ്‌പെന്‍സാണ് രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചത്.

വിടവാങ്ങിയത് ഇന്ത്യന്‍ സിനിമ ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ച ചലച്ചിത്ര പ്രതിഭ!

സിദ്ധിഖ് ലാലിന്റെ അഞ്ഞൂറാനും തോമ ശ്ലീഹായും തമ്മിലൊരു ബന്ധമുണ്ട്! സിനിമയ്ക്ക് പുറത്തെ ബന്ധം!

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമിട്ട് ഏപ്രില്‍ 28ന് തിയറ്ററിലെത്തിയ ചിത്രം ഇന്ത്യ കണ്ട് എക്കാലത്തേയും മികച്ച ബോക്‌സ് ഓഫീസ് വിജയത്തിലേക്കാണ് കുതിച്ചത്. ചിത്രം തിയറ്ററിലെത്തി എട്ട് മാസം പിന്നിട്ടിട്ടും ബാഹുബലി 2 വാര്‍ത്തകളില്‍ നിറയുകയാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി എറിഞ്ഞ ചിത്രം എട്ട് മാസത്തിനിപ്പുറം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

പ്രിയങ്കരമായ ബാഹുബലി

ഇന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ബാഹുബലി 2. ആയിരം കോടി എന്ന മാന്ത്രിക സംഖ്യ ആദ്യമായി മറികടന്ന ഇന്ത്യന്‍ ചിത്രമായി ബാഹുബലി മാറുകയായിന്നു. അതും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍. ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമായ വിജയമാണ് രണ്ടാം ഭാഗം സ്വന്തമാക്കിയത്.

പുതിയ റെക്കോര്‍ഡ്

എട്ട് മാസത്തിനിപ്പുറം ചിത്രത്തെ തേടി പുതിയ റെക്കേര്‍ഡ് എത്തിയിരിക്കുകയാണ്. യൂട്യൂബില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ഗാനം എന്ന റെക്കോര്‍ഡ് ഇനി ബാഹുബലിക്കുള്ളതാണ്. ബാഹുബലി 2ലെ ടൈറ്റില്‍ ഗാനമായ സാഹോരേ ബാഹുബലിയാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

2017ലെ കണക്ക്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2017ലെ ഏറ്റവും ജനപ്രിയ ഗെയ്മുകളും ടെലിവിഷന്‍ പരിപാടികളും ആപ്ലിക്കേഷനുകളും ഏതാണെന്നുള്ള റിപ്പോര്‍ട്ട് ഗൂഗിള്‍ പുറത്ത് വിട്ടത്. ബാഹുബലി 2ലെ ടൈറ്റില്‍ സോംഗായിരുന്നു ഏറ്റവും അധികം ആളുകള്‍ കേട്ടത്.

എട്ട് കോടിയിലധികം

എട്ട് മാസത്തിനുള്ളില്‍ എട്ട് കോടിയിലധികം ആളുകളാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടത്. കെ ശിവശക്തി ദത്തയും, ഡോ. കെ രാമകൃഷ്ണനും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് കീരവാണിയായിരുന്നു. ദാലെര്‍ മെഹ്ന്ദിയും കീരവാണിയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടായിരുന്നു ബാഹുബലിയുടെ ഒന്നാം ഭാഗം അവസാനിച്ചത്. ഇതിന് ഉത്തരം തേടിയായിരുന്നു രണ്ട് വര്‍ഷത്തോളം പ്രേക്ഷകര്‍ കാത്തിരുന്നത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച രണ്ടാം ഭാഗം ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ വിസ്മയിപ്പിക്കുന്ന അധ്യായമായി.

എസ്എസ് രാജമൗലി

മഗധീര, ഈച്ച തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച എസ്എസ് രാജമൗലിയുടെ മറ്റൊരു ദൃശ്യവിസ്മയമായിരുന്നു ബാഹുബലി പരമ്പര. രാജമൗലിയുടെ പിതാവ് കെവി വിജയേന്ദ്രപ്രസാദ് ആയിരുന്നു ചിത്രത്തിന് കഥ എഴുതിയത്. മഹിഷ്മതി രാജ്യവും ബാഹുബലിയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

പ്രഭാസിന്റെ അഞ്ച് വര്‍ഷം

മിര്‍ച്ചി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ പ്രഭാസിനെ ബാഹുബലി പരമ്പരകളിലാണ്. ഇതിനിടയിലൊന്നും അദ്ദേഹം എവിടേയും പ്രത്യക്ഷപ്പെട്ടില്ല. അഞ്ച് വര്‍ഷത്തോളമാണ് പ്രഭാസ് ബാഹുബലി എന്ന ചിത്രത്തിന് വേണ്ടി മാറ്റിവച്ചത്. അതുകൊണ്ട് തന്നെ ബാഹുബലി എന്നാല്‍ എസ്എസ് രാജമൗലിയുടെ പ്രതിഭയും പ്രഭാസിന്റെ അര്‍പ്പണ ബോധവുമാണ്.

English summary
Bahubali 2 won a new record eight months after its release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam