twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Bahubali: ബാഹുബലി വീണ്ടും കടല്‍ കടക്കുന്നു! ഇത്തവണ ഈ രാജ്യത്തേക്ക്

    By Midhun
    |

    തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകരിലാരാളാണ് എസ് എസ് രാജമൗലി. ഇന്ത്യ മുഴുവനുമുളള ചലച്ചിത്ര പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായ പ്രതിഭ കൂടിയാണ് അദ്ദേഹം. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ സിനിമാ പ്രേമികളെ ഒന്നടങ്കം വിസ്മയിപ്പിച്ചിരുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയ ചിത്രമായിരുന്നു ബാഹുബലി. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിനു ശേഷമാണ് രാജമൗലിയും സംഘവും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്. രണ്ടു ഭാഗങ്ങളിലായിറങ്ങിയ ചിത്രത്തിന് ഇന്ത്യയിലൊട്ടാകെ വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്.

    kangana: താനുമായി പ്രണയ ബന്ധമുണ്ടായിരുന്നവര്‍ ആരൊക്കെയെന്നറിഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ഞെട്ടും: കങ്കണkangana: താനുമായി പ്രണയ ബന്ധമുണ്ടായിരുന്നവര്‍ ആരൊക്കെയെന്നറിഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ഞെട്ടും: കങ്കണ

    ആദ്യ ഭാഗത്തിന്റെ അവസാനം ബാക്കി വെച്ച സസ്‌പെന്‍സായിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗം കാണുന്നതിലേക്ക് പ്രേക്ഷകരെ പ്രേരിപ്പിച്ചിരുന്നത്. ബാഹുബലിയില്‍ അഭിനയിച്ച താരങ്ങളെല്ലാം തന്നെ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. ബാഹുബലിയായി വേഷമിട്ട പ്രഭാസ് ഉള്‍പ്പെടെയുളളവരെല്ലാം തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 2000 കോടിക്കടുത്തായിരുന്നു കളക്ഷന്‍ ലഭിച്ചിരുന്നത്. തെലുങ്കില്‍ ചിത്രീകരിച്ച ചിത്രം തമിഴ് മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.ഇന്ത്യയിലെന്ന പോലെ വിദേശത്തും വന്‍ സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി കടല്‍ കടന്ന് മറ്റൊരു രാജ്യത്തു കൂടി എത്തുകയാണ്.

    വിസ്മയിപ്പിച്ച ബാഹുബലിയുടെ ആദ്യ ഭാഗം

    വിസ്മയിപ്പിച്ച ബാഹുബലിയുടെ ആദ്യ ഭാഗം

    2015ലായിരുന്നു ബാഹുബലിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നത്. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ക്കു തന്നെ സിനിമാ പ്രേമികള്‍ ഒന്നടങ്കം വന്‍ പ്രതീക്ഷയോടെയായിരുന്നു ബാഹുബലിയ്ക്കായി കാത്തിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കും മറ്റും വന്‍ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങില്‍ ലഭിച്ചിരുന്നത്. ഇന്ത്യയൊട്ടാകെ നിരവധി തിയ്യേറ്ററുകളിലായിരുന്നു ബാഹുബലിയുടെ ആദ്യ ഭാഗം റീലിസ് ചെയ്തിരുന്നത്. തമിഴും മലയാളവും ഹിന്ദിയും ഉള്‍പ്പെടെയുളള ഭാഷകളിലെല്ലാം തന്നെ ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം വന്‍ സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

    ബാഹുബലിയായി പ്രഭാസ്

    ബാഹുബലിയായി പ്രഭാസ്

    ബാഹുബലിയ്ക്കായി പ്രഭാസ് എന്ന നടന്‍ തന്റെ കരിയറിലെ അഞ്ച് വര്‍ഷമായിരുന്നു മാറ്റിവെച്ചിരുന്നത്. ആദ്യ ഭാഗത്തിലെ പ്രഭാസിന്റെ പ്രകടനത്തിന് പ്രേക്ഷകര്‍ ഒന്നടങ്കം മികച്ച അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്. പ്രഭാസിനു പുറമേ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ റാണാ ദഗുപതിയും മികച്ച രീതിയില്‍ തന്റെ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ ദേവസേനയായി എത്തിയ അനുഷ്‌ക രണ്ടു ഭാഗങ്ങളിലും നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. ആദ്യ ഭാഗത്തില്‍ സീനുകള്‍ കുറവായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തില്‍ പ്രഭാസിനൊപ്പം തിളങ്ങിനിന്നത് അനുഷ്‌കയായിരുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ സത്യരാജ്, രമ്യാ കൃഷ്ണന്‍,തമന്ന,നാസര്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കിയിരുന്നു.

    സസ്‌പെന്‍സ് തുറന്നുകാട്ടിയ രണ്ടാം ഭാഗം

    സസ്‌പെന്‍സ് തുറന്നുകാട്ടിയ രണ്ടാം ഭാഗം

    ആദ്യ ഭാഗത്തിന്റെ അവസാനം ബാ്ക്കിവെച്ച സസ്‌പെന്‍സായിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗം കാണുന്നതിലേക്ക് ആളുകളെ പ്രേരിപ്പിച്ചിരുന്നത്. സത്യരാജ് അവതരിപ്പിച്ച കട്ടപ്പയെന്ന കഥാപാത്രം ബാഹുബലിയെ കൊല്ലുന്ന രംഗത്തോടു കൂടിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിച്ചിരുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്ത് ബാക്കിവെച്ച ഈ സസ്‌പെന്‍സ് ചോദ്യത്തിന് ഉത്തരമറിയാന്‍ രണ്ടാം ഭാഗം ഇറങ്ങുന്ന സമയം വരെയും പ്രേക്ഷകര്‍ ആകാഷയോടെ കാത്തിരുന്നിരുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗം ആദ്യമായി രണ്ടായിരം കോടിക്കടുത്ത് കളക്ഷന്‍ ലഭിച്ച ചിത്രമായി മാറിയിരുന്നു. കളക്ഷന്റെ കാര്യത്തില്‍ മുന്നിലുണ്ടായിരുന്ന ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകളെല്ലാം മറികടന്നു കൊണ്ടായിരുന്നു ബാഹുബലി ഈ നേട്ടത്തിലെത്തിയിരുന്നത്.

    രാജമൗലി എന്ന സംവിധായകന്‍

    രാജമൗലി എന്ന സംവിധായകന്‍

    രാജമൗലിയുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം ബാഹുബലിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവെച്ചിരുന്നു.രാംചരണിനെ നായകനാക്കി ഒരുക്കിയ മഗദീര എന്ന ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കിയ അടുത്ത ബ്രഹ്മാണ്ട ചിത്രമായിരുന്നു ബാഹുബലി. മികച്ചൊരു കഥയായിരുന്നു ബാഹുബലി എന്ന ചിത്രമൊരുക്കുന്നതിന് സംവിധായകന് കരുത്തേകിയിരുന്നത്. കെ.വി വിജയേന്ദ്ര പ്രസാദ് എന്ന പ്രശസ്ത തിരക്കഥാകൃത്തായിരുന്നു ബാഹുബലിയ്ക്ക് കഥയൊരുക്കിയിരുന്നത്. കൂടാതെ ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിരുന്നു. സാബു സിറില്‍,കെ കെ ശെന്തില്‍കുമാര്‍, എംഎം കീരവാണി തുടങ്ങിയ പ്രശ്‌സതരായ സിനിമാ പ്രവര്‍ത്തകരെല്ലാം തന്നെ ബാഹുബലിയ്ക്കായി പ്രവര്‍ത്തിച്ചിരുന്നു.

    ബാഹുബലി പാക്കിസ്ഥാനിലേക്ക്

    ബാഹുബലി പാക്കിസ്ഥാനിലേക്ക്

    ഇന്ത്യയിലെന്ന പോലെ വിദേശത്തും മികച്ച സ്വീകരണം ലഭിച്ച ചിത്രമാണ് ബാഹുബലി. ചൈനയില്‍ പ്രദര്‍ശിപ്പിച്ച ബാഹുബലിയുടെ ആദ്യ ഭാഗത്തിന് വന്‍ കളക്ഷനായിരുന്നു അവിടെ ലഭിച്ചിരുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്കെല്ലാം തന്നെ ചൈനയില്‍ ലഭിക്കുന്ന സ്വീകാര്യത ബാഹുബലിയ്ക്കും അവിടെ ലഭിച്ചിരുന്നു. ചൈനയിലെന്ന പോലെ മറ്റും വിദേശരാജ്യങ്ങളിലും ബാഹുബലിയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്. ബാഹുബലി അടുത്തതായി കടല്‍ കടക്കുന്നത് പാക്കിസ്ഥാനിലേക്കാണ് .പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനുളള ക്ഷണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

    Parole: മമ്മൂട്ടിയുടെ പരോള്‍ അവസാന നിമിഷം റിലീസ് മാറ്റി, സഖാവ് അലക്‌സിന് ഇനി പരോള്‍ ലഭിക്കുന്നത്?Parole: മമ്മൂട്ടിയുടെ പരോള്‍ അവസാന നിമിഷം റിലീസ് മാറ്റി, സഖാവ് അലക്‌സിന് ഇനി പരോള്‍ ലഭിക്കുന്നത്?

    വിചാരിച്ചാല്‍ ഈ പൊണ്ണത്തടി കുറയ്ക്കാന്‍ നിത്യ മേനോന് പറ്റും, പക്ഷെ കുറയ്ക്കില്ല എന്ന് നടി!!!വിചാരിച്ചാല്‍ ഈ പൊണ്ണത്തടി കുറയ്ക്കാന്‍ നിത്യ മേനോന് പറ്റും, പക്ഷെ കുറയ്ക്കില്ല എന്ന് നടി!!!

    English summary
    bahubli screening in pakisthan international film festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X