»   » സലിം കുമാര്‍ കുഷ്ഠം ബാധിച്ച ശുംഭന്‍, ശവത്തില്‍ കുത്തുന്നയാള്‍ കലാകാരനല്ല എന്ന് ബൈജു കൊട്ടാരക്കര

സലിം കുമാര്‍ കുഷ്ഠം ബാധിച്ച ശുംഭന്‍, ശവത്തില്‍ കുത്തുന്നയാള്‍ കലാകാരനല്ല എന്ന് ബൈജു കൊട്ടാരക്കര

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പ്രതിയാക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിനെതിരെ നടന്‍ രംഗത്ത് വന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് സലിം കുമാര്‍, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം, ഞാന്‍ നിന്നെ വിശ്വസിക്കുന്നു, ദിലീപിനൊപ്പം ലാല്‍ ജോസ്

എന്നാല്‍ സലിം കുമാര്‍ ദിലീപിനെ പിന്തുണച്ചപ്പോള്‍, ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ആക്രമിയ്ക്കുകയുണ്ടായി. നടിയെ നുണപരിശോധിക്കണമെന്ന സലിം കുമാറിന്റെ വാദത്തെ പലരും വിമര്‍ശിച്ചു. ഒടുവില്‍ സലിം കുമാര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും, ഇപ്പോള്‍ ബൈജു കൊട്ടാരക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

സലിം കുമാറിനെതിരെ ബൈജു

ദിലീപിനെ പിന്തുണച്ചും, നടിയെ ആക്രമിച്ചും സലിം കുമാര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഫേസ്ബുക്കിലൂടെ തന്നെയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര പ്രതികരിച്ചത്. മനസ്സിന് കുഷ്ഠം ബാധിച്ച ശുംഭനാണ് സലിം കുമാര്‍ എന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

ആരെ സംരക്ഷിക്കാന്‍

സലിം കുമാറിന്, താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. പീഡനത്തിനിരയായി മാനസികമായി തകര്‍ന്നിരിയ്ക്കുന്ന നടിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന താങ്കളുടെ അഭിപ്രായം നന്നായിരിയ്ക്കുന്നു. ഏതു കഠിനഹൃയനും മനസ്സില്‍ പോലും ആലോചിക്കാന്‍ പറ്റാത്ത കാര്യം ആരെ സംരക്ഷിക്കാന്‍ വേണ്ടയാണെന്ന് ബൈജു ചോദിയ്ക്കുന്നു.

സത്യം പുറത്ത് വരണം

സത്യം പുറത്ത് വരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്. അല്ലാതെ ശവത്തില്‍ കുത്തുന്ന മനസ്സുള്ള താങ്കള്‍ എങ്ങിനെ കലാകാരനാകും.

താങ്കള്‍ കലാകാരനല്ല

ദേശീയ പുരസ്‌കാരമല്ല, ഓസ്‌കാര്‍ തന്നെ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ ഒരാളെ കലാകാരന്‍ എന്ന് വിളിക്കാന്‍ കഴിയില്ല. ആ നിലയ്ക്ക് നിങ്ങള്‍ കലാകാരനല്ല എന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

കുഷ്ഠം ബാധിച്ച ശുംഭന്‍

മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭന്‍. അല്‍പമെങ്കിലും മനസാക്ഷിയോ ധാര്‍മികതയോ ഉണ്ടെങ്കില്‍ പോസ്റ്റ് പിന്‍വലിച്ച് ആ കുട്ടിയോട് മാപ്പ് പറയണം എന്നാണ് ബൈജു കൊട്ടാരക്കര ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

മാപ്പ് പറഞ്ഞു

നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന പ്രയോഗിത്തിനെതിരെ പലരും വിമര്‍ശനവുമായി വന്നതോടെ സലിം കുമാര്‍ മാപ്പ് പറഞ്ഞു. 'ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്ന ഒരു പോസ്റ്റില്‍ ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും' എന്ന് സലിം കുമാര്‍ ഫേസ്ബുക്കിലെഴുതി.

English summary
Baiju Kottarakara against Salim Kumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam