»   » മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍

മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

മണിയുടെ അനുസ്മരണ ചടങ്ങില്‍ തന്നെ ക്ഷണിച്ചാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഒരു സൂപ്പര്‍താരം പറഞ്ഞതായി വിനയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആ സൂപ്പര്‍താരത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നാണ് വിനയന്‍ പറഞ്ഞത്. എന്നാല്‍ ആ സൂപ്പര്‍താരം ആരാണെന്ന് സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തിയിരുന്നില്ല.

Read Also: മണി അനുസ്മരണം, എന്നെ വിളിച്ചാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലന്ന് പറഞ്ഞത് ഒരു സൂപ്പര്‍താരം

എന്നാല്‍ മോഹന്‍ലാലിന്റെ ഇടപ്പെടല്‍ കാരണമാണ് വിനയനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. മാക്ട ഫെഡറേഷന്‍ പ്രസിഡണ്ട് ബൈജു കൊട്ടാരക്കരയാണ് മോഹന്‍ലാലിന്റെ പേര് വെളിപ്പെടുത്തിയത്. എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചാണ് ബൈജു കൊട്ടാരക്കര ഇക്കാര്യം തുറന്ന് പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍

മണിക്ക് മികച്ച 13 വേഷങ്ങള്‍ നല്‍കിയ സംവിധായകൻ വിനയനെയാണ് ചടങ്ങില്‍ നിന്നും ഒഴിവാക്കിയത്. മണിയെ വച്ച് ഒരു ചിത്രം പോലും ഒരുക്കാത്ത സംവിധായകര്‍ വരെ ചടങ്ങില്‍ പങ്കെടുത്തിരുന്നു- ബൈജു കൊട്ടാരക്കര പറയുന്നു.

മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍

വൈരാഗ്യം തീര്‍ക്കാനായി വിനയനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനായി ഇടപ്പെട്ടവരെല്ലാവരും മാപ്പ് പറയണമെന്നും ബൈജു കൊട്ടാരകര പറഞ്ഞു.

മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍

അനുസ്മരണ ചടങ്ങിന് ശേഷം പലരും തന്നെ വിളിച്ചിരുന്നു. താന്‍ വരാത്തതിന്റെ വിഷമം പങ്ക് വച്ചതായും വിനയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍

മരണം ആര്‍ക്കും സംഭവിക്കുന്നതാണ്. അതുകൊണ്ട് ഇതെല്ലാം എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണെന്നും വിനയന്‍ അഭിമുഖത്തില്‍ പറഞ്ഞു.

English summary
Baiju Kottarakkara about actor Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam