»   » ബൈജു ഏഴുപുന്നയുടെ നായകസ്വപ്നങ്ങള്‍

ബൈജു ഏഴുപുന്നയുടെ നായകസ്വപ്നങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമ എപ്പോഴും നായകന്റെ കൂടെയാണ്. നായികപോലും അതുകഴിഞ്ഞേ വരൂ. നായകനാവുക എന്നത് ഓരോ നടന്റേയും എക്കാലത്തേയും സ്വപ്നമാണ്. പ്രേക്ഷകര്‍ക്കിടയിലുള്ള പ്രശസ്തി മാത്രമല്ല നായകമോഹത്തിന്റെ പ്രിയം കൂട്ടുന്നത്.

നായകനായി ഒരു സിനിമ രക്ഷപ്പെട്ടാല്‍ പിന്നെ മൊത്തത്തില്‍ സെറ്റപ്പേ മാറി കഴിഞ്ഞു. സിനിമയുടെ സകലമാന ഏരിയായിലും നായകന്റെ നെടുനായകത്വം കാണാം. വില്ലന്‍മാരായ നടന്‍മാരാണ് ഏറ്റവും കൂടുതല്‍നായകമോഹം സൂക്ഷിക്കുന്നത് എന്നുപറഞ്ഞാല്‍ അത് വില്ലത്തരമാകുമോ?

അവസരം തേടി ആദ്യമായി എത്തുമ്പോള്‍ മുഖത്തെ വില്ലത്തരം കണ്ടോ എന്തോ മിക്കവാറും അടിക്കൂട്ടത്തില്‍പ്പെട്ടുപോകുന്നു പലരും. നായകനോടുള്ള അടിയല്ലേ മുഴുനീള മുഖവും കാണിക്കാം എന്നാവും ആദ്യം ചിന്തിക്കുക. നാലു സിനിമ കഴിയുന്നതോടെ ഇവര്‍ സ്ഥിരം തല്ലുകൊള്ളികളായി മാറുന്നു.

പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങുകയും ആള് പ്രശസ്തനാവുകയും ചെയ്യുമെങ്കിലും സിനിമകളുടെ എണ്ണം കൂടുന്നതല്ലാതെ തല്ലിനു കുറവൊന്നുമുണ്ടാകില്ല. ഒരു നായകവേഷം, വേണ്ട ഒരു സ്വഭാവനടനത്തിനു ചാന്‍സ് കിട്ടാതെ മോഹവുമായി മുരടിക്കുമ്പോഴാണ് ബാബുരാജിന്റെ രാജയോഗം തെളിഞ്ഞത്.

പലരുടേയും മോഹങ്ങളെ വീണ്ടും ജീവന്‍ വെപ്പിച്ചത് ഈ നിയോഗമാണ്. വീട്ടില്‍ കാശുള്ള ബൈജു ഏഴുപുന്നയും ഒരുതീരുമാനമെടുക്കുന്നു നായകനായേ ഒക്കൂ. ആരേയും കണ്ട് കാലുപിടിച്ച് നായകവേഷം തരൂ എന്നു പറയാനാവില്ല. സ്വന്തമായി പടമെടുക്കാന്‍ തീരുമാനിച്ചു. സായാഹ്നസദസ്സില്‍ വെടിവെട്ടത്തില്‍ ഒരു കഥയും അങ്ങു പറഞ്ഞു സംഗതി ഏറ്റു.

കഥയും കാശും നായകനും റെഡി. ഇനി എന്താ വേണ്ടത് തിരക്കഥയും സംവിധാനവും കൂടി ബൈജുതന്നെ ചെയ്യണം എന്നായി ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആത്മവിശ്വാസം കെ. ക്യൂ എന്ന ചിത്രത്തിലെത്തിച്ചു. മലയാളസിനിമയിലേക്ക് വലതുകാല്‍ വെച്ച് പ്രവേശിക്കാന്‍ കാത്തിരുന്ന സുന്ദരി പാര്‍വ്വതി ഓമനക്കുട്ടന് ബൈജുവിന്റെ നായികാപദവിയും കൊടുത്തു.

സിനിമ ന്യൂ ജനറേഷനാണോ ഓള്‍ഡ് ജനറേഷനാണോ എന്നൊന്നും ഉത്കണ്ഠപ്പെട്ട് ആരും അക്ഷമരാകുന്നില്ലെങ്കിലും നായകമോഹങ്ങള്‍
സിനിമയിലുണ്ടാക്കുന്ന വലിയ മാറ്റങ്ങളെ നോക്കി ചിരിക്കുന്ന കുറേ പരമ്പരാഗതസിനിമാക്കാര്‍ക്ക് സായാഹ്നങ്ങളില്‍ വെടിവെട്ടത്തിനു ടച്ചപ്പാണ് ഇത്തരം സംഭവകഥകളത്രേ.

English summary
Maiden directorial venture of Baiju Johnson (Ezhupunna) will introduce Parvathy Omanakuttan to Mollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam