For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതൊന്നും വെറുതെ പറഞ്ഞതല്ല! ബാക്കി 8000രൂപ കൂടി കൊടുക്കാനുണ്ട്! കട്ടൗട്ട് വെച്ചതിനെക്കുറിച്ച് ബെെജു

  |

  നാദിര്‍ഷയുടെ സംവിധാനത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി.കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള ഷാജിമാരുടെ കഥ പറഞ്ഞ സിനിമ കൂടിയായിരുന്നു ഇത്. ആസിഫ് അലി,ബിജു മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഒരിടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ബൈജുവിന് പ്രാധാന്യമുളള ഒരു കഥാപാത്രം തന്നെയായിരുന്നു ചിത്രത്തില്‍ ലഭിച്ചത്.

  പോലീസ് ഓഫീസറായി സ്റ്റൈല്‍മന്നന്റെ വരവ്! ദര്‍ബാറിന്റെ കിടിലന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!കാണൂ

  റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണം നേടിക്കൊണ്ടാണ് മേരാ നാം ഷാജി മുന്നേറിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ തിരുവനന്തപുരം ഷാജിയായിട്ടാണ് ബൈജു വേഷമിട്ടിരുന്നത്. സിനിമയ്ക്ക് വേണ്ടി സ്വന്തമായി കാശ് മുടക്കി ഫ്‌ളെക്‌സ് വെച്ചുവെന്ന ബൈജുവിന്റെ വാക്കുകള്‍ നേരത്തെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞിരിക്കുകയാണ് ബൈജു.

  ബൈജു മുന്‍പ് പറഞ്ഞത്

  ബൈജു മുന്‍പ് പറഞ്ഞത്

  മേരാ നാം ഷാജിയുടെ റിലീസിനോടനുബന്ധിച്ചുളള ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോഴായിരുന്നു ഫ്‌ളകസ് വെച്ച കാര്യത്തെക്കുറിച്ച് ബൈജു മുന്‍പ് സംസാരിച്ചിരുന്നത്. സഹനടനായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ബൈജുവിന്റെ വമ്പന്‍ കട്ടൗട്ടുകള്‍ തിരുവനന്തപുരത്തെ തിയറ്ററുകള്‍ക്ക് പുറത്ത് കണ്ടതിനെ കുറിച്ച് നാദിര്‍ഷ ലൈവില്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് അത് താന്‍ തന്നെ വച്ചതാണെന്നുളള കാര്യം ബൈജു തുറന്നുപറഞ്ഞത്.

  ആ കട്ടൗട്ടുകള്‍

  ആ കട്ടൗട്ടുകള്‍

  മേരാ നാം ഷാജിയുടെ ആ കട്ടൗട്ടുകള്‍ താന്‍ തന്നെ പൈസ കൊടുത്ത് വെപ്പിച്ചതാണെന്നും അല്ലാതെ എനിക്ക് ആരാധകരിലല്ലോ എന്നു ബൈജു ലൈവില്‍ പറഞ്ഞിരുന്നു. ഒരു കട്ടൗട്ടിന് 15000 രൂപ ചെലവായെന്നും നടന്‍ തുറന്നുപറഞ്ഞിരുന്നു. ബൈജുവിന്‌റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം നേരത്തെ വൈറലായി മാറിയിരുന്നു, നിരവധി പേര്‍ നടനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.

  അതൊന്നും വെറുതെ പറഞ്ഞതല്ല

  അതൊന്നും വെറുതെ പറഞ്ഞതല്ല

  കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പ്രസ് മീറ്റില്‍ ഇതേക്കുറിച്ച് ബൈജു വീണ്ടും സംസാരിച്ചിരുന്നു. കട്ടൗട്ടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദിച്ചപ്പോള്‍ തന്റെ കട്ടൗട്ട് വെച്ചത് സ്വന്തം ചെലവിലാണെന്ന് പറഞ്ഞത് വെറുതയല്ലെന്നും ബൈജു പറഞ്ഞു. അതൊന്നും വെറുതെ പറഞ്ഞതല്ല. അതിനുളള അഡ്വാന്‍സ് 7000രൂപ മാത്രമേ കൊടുത്തിട്ടുളളു. ബാക്കി കൊടുക്കാനുളള 8000 രൂപ കൂടി കൊടുക്കണം.

  എന്റെ മൂന്നാം വരവാണ്

  എന്റെ മൂന്നാം വരവാണ്

  രണ്ടാം വരവില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇത് രണ്ടാം വരവല്ല. മറിച്ച് മൂന്നാം വരവാണെന്നായിരുന്നു ബൈജുവിന്റെ മറുപടി. ഇത് സിനിമയിലെ എന്റെ മൂന്നാം വരവാണ്. ഇതില്‍ എല്ലാം ശരിയാവണം.ഇത്തവണയില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല. ഉറിയടി.ജീം ബും ബാ,കോളാമ്പി,പിടികിട്ടാപ്പുളളി തുടങ്ങിയ സിനിമകളാണ് തന്റെതായി അടുത്ത് റിലീസ് ചെയ്യാന്‍ പോവുന്ന സിനിമകളെന്നും ബൈജു പറഞ്ഞു.

  ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ഫഹദിന്റെ അതിരന്‍ ട്രെയിലര്‍! വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

  സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായി നിമിഷ സജയന്‍! ഒപ്പം രജിഷ വിജയനും! ഫസ്റ്റ്‌ലുക്ക് പുറത്ത്!

  English summary
  baiju says about mera naam shaji
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X