»   » ഹിറ്റ്‌ലിസ്റ്റുമായി ബാല

ഹിറ്റ്‌ലിസ്റ്റുമായി ബാല

Posted By:
Subscribe to Filmibeat Malayalam
Bala
ബാല ഇന്ന് മലയാളിയുടേയും മലയാളസിനിമയുടേയും പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന താരമാണ്. മലയാളക്കരയില്‍ നിന്ന് വിവാഹം ചെയ്ത് മലയാളിപ്രേക്ഷകരുടെ ഹൃദയംകവര്‍ന്ന ബാല പുതിയതുടക്കം കുറിക്കുന്നതും മലയാളചിത്രത്തിലൂടെ.

നിര്‍മ്മാതാവും സംവിധായകനുമായ അഛന്‍ ജയകുമാറിന്റെ അരുണാചലം സ്‌റുഡിയോ വീണ്ടും ചലച്ചിത്ര നിര്‍മ്മാണവുമായി രംഗത്തിറങ്ങുകയാണ് മകന്‍ ബാലയുടെ സംവിധാനനിര്‍വ്വഹണത്തിലൂടെ.

തെന്ന്യന്ത്യന്‍ ഭാഷകളിലൂടെ അഭിനയരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ബാല മലയാളസിനിമകളെ കൂടുതല്‍ സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെയാണ് തന്റെ ആദ്യത്തെ നിര്‍മ്മാണ സംവിധാന സംരംഭം ഹിറ്റ്‌ലിസ്റ്റ് എന്ന മലയാളചിത്രത്തിലൂടെയാവട്ടെയെന്ന് തീരുമാനിച്ചത്.

അച്ഛന്റെ നിര്‍മ്മാണകമ്പനിയുടെ പേരില്‍ ആരംഭിക്കുന്ന പുതുസംരംഭത്തിന് മലയാള തമിള്‍ ചലച്ചിത്രവേദി സര്‍വ്വപിന്തുണയുമായി ബാലക്കൊപ്പമുണ്ട്. മലയാള തമിള്‍ ചലച്ചിത്രവേദിയിലെ നിരവധിതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ശബ്ദസാന്നിദ്ധ്യം അകമ്പടിസേവിക്കുന്നു.

കഴിഞ്ഞദിവസം നടന്ന ഓഡിയോ റിലീസിംഗ് ചടങ്ങിനും മോഹന്‍ലാലുള്‍പ്പെടെ നിരവധി ചലച്ചിത്രപ്രതിഭകള്‍ പങ്കടുത്തു. വിക്രം എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാല സംവിധാനം നിര്‍വ്വഹിക്കുന്ന ഹിറ്റ്‌ലിസ്റ്റ് സസ്‌പെന്‍സ് ത്രില്ലര്‍ മൂവിയാണ്.

സമുദ്രകനി, തലൈവാസല്‍ വിജയ് തുടങ്ങിയവരോടൊപ്പം ഉണ്ണി മുകുന്ദന്‍, നരേന്‍, ടിനിടോം, റിയാസ് ഖാന്‍, കലിംഗ ശശി, കിരണ്‍ രാജ്, ചെമ്പില്‍ അശോകന്‍, ശ്രീജിത്ത് രവി, കാതല്‍ സന്ധ്യ, ഐശ്വര്യ, രഞ്ജുമേനോന്‍ തുടങ്ങി നീണ്ടതാരനിരതന്നെയുണ്ട് ചിത്രത്തില്‍.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം നീലകണ്ഠന്‍, തമിഴ് സിനിമയില്‍ ഒരുപാട് പേരുടെ വളര്‍ച്ചയില്‍ ഗണ്യമായി പങ്കുവഹിച്ച അരുണാചലം പിക്‌ച്ചേഴ്‌സ് വീണ്ടും നിര്‍മ്മാണരംഗത്തെത്തുമ്പോള്‍ പലരുടേയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങുകയാണ്, ബാല തന്റെ പുതിയ നിയോഗത്തിലൂടെ.

English summary
One of the macho heroes of Malayalam cinema in his direction and acting has come to Kannada via ‘Hit List’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam