»   » തൃശ്ശൂരില്‍ റൂമെടുത്ത ബാലു പെട്ടെന്ന് മടങ്ങിയതെന്തിന്? അര്‍ജുനെന്തിനാണ് നുണ പറയുന്നത്? ദുരൂഹതകള്‍!!

തൃശ്ശൂരില്‍ റൂമെടുത്ത ബാലു പെട്ടെന്ന് മടങ്ങിയതെന്തിന്? അര്‍ജുനെന്തിനാണ് നുണ പറയുന്നത്? ദുരൂഹതകള്‍!!

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ബാലഭാസ്‌ക്കറിന്‍റെ മരണത്തില്‍ ദുരൂഹത ? | #Balabhaskar | filmibeat Malayalam

  സെപ്റ്റംബര്‍ 25നായിരുന്നു ആ അപകടം നടന്നത്. തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തുന്നതിനിടയിലാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. സംഭവസ്ഥലത്ത് വെച്ച് മകള്‍ തേജസ്വിനി മരിച്ചിരുന്നു. ഗുരുതരമായ പരിക്കുകളോടെ ബാലുവിനേയും ലക്ഷ്മിയേയും വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്നുള്ള പ്രതീക്ഷ നല്‍കി അപ്രതീക്ഷിതമായാണ് ബാലു യാത്രയായത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം യാത്രയായത്. പ്രിയതമനും പൊന്നോമപ്പുത്രിയും യാത്രയായത് അറിയാതെ വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു ലക്ഷ്മി. സ്വഭാവികനിലയിലേക്ക് വന്നതിന് ശേഷമേ വിയോഗവാര്‍ത്ത അറിയിക്കേണ്ടതുള്ളൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അമ്മയായിരുന്നു ലക്ഷ്മിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

  അജിത്ത് പക്വതയോടെ പെരുമാറി! വിജയ്‌യുടെ നിശബ്ദതയിലല്ല കാര്യം! അദ്ദേഹത്തിനേ അതിന് കഴിയൂയെന്നും സുചിത!

  തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് നിരവധി പേര്‍ സംസാരിച്ചിരുന്നു. മകന്‍റെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. അപകട സമയത്ത് വാഹനം ഒാടിച്ചിരുന്നത് ബാലഭാസ്ക്കറാണെന്നായിരുന്നു ഡ്രൈവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ദീര്‍ഘദൂര യാത്രകളില്‍ ബാലു വാഹനമോടിക്കാറില്ലെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഇരുവരുടേയും മൊഴിയിലെ വൈരുദ്ധ്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ബാലുവിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പിതാവ് രംഗത്തെത്തിയിട്ടുള്ളത്.

  ലാലേട്ടനെ ഭീമനായി കാണാനാവുമോ? രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമോ? മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ! കാണൂ!

  സമഗ്ര അന്വേഷണം വേണം

  മകന്‍റെ മരണത്തിന് പിന്നിലെ ദുരൂഹതയുണ്ടെന്നും മൊഴിയിലെ വൈരുദ്ധ്യവും മറ്റും പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് ബാലഭാസ്ക്കറിന്‍റെ പിതാവായ സികെ ഉണ്ണി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രത്യേക സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ബാലുവിന്‍റെ മരണത്തിന് പിന്നില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

  ബാലുവാണ് വാഹനമോടിച്ചതെന്ന് ഡ്രൈവര്‍

  അപകട സമയത്ത് ബാലഭാസ്ക്കറായിരുന്നു വാഹനമോടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. ലക്ഷ്മിയും മകളും മുന്‍സീറ്റിലായിരുന്നുവെന്നുമായിരുന്നു ഡ്രൈവറായ അര്‍ജുന്‍ പറഞ്ഞത്. കൊല്ലത്ത് നിന്നും മില്‍ക്ക് ഷേയ്ക്ക് കഴിച്ചതിന് ശേഷം ബാലുവായിരുന്നു വാഹനമോടിച്ചതെന്നും താന്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നുമായിരുന്നു അദ്ദേഹം നല്‍കിയ മൊഴി.

  ലക്ഷ്മിയുടെ മൊഴി

  അപകടത്തെത്തുടര്‍ന്ന് നാളുകള്‍ക്ക് ശേഷമാണ് ലക്ഷ്മി ആരോഗ്യം വീണ്ടെടുത്തത്. അടുത്തിടെയായിരുന്നു ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോയത്. അപകടത്തെക്കുറിച്ച് ലക്ഷ്മിയുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ബാലുവല്ല വാഹനമോടിച്ചതെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ദീര്‍ഘദൂര യാത്രകളില്‍ ബാലു ഡ്രൈവ് ചെയ്യാറില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

  മൊഴിയിലെ വൈരുദ്ധ്യം

  അപകടത്തെക്കുറിച്ചുള്ള ഡ്രൈവറുടെ മൊഴിയും ലക്ഷ്മിയുടെ മൊഴിയും വ്യത്യസ്തമായതോടെ തന്നെ സംഭവത്തിന് പിന്നില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് പലരും പറഞ്ഞിരുന്നു. ബാലുവിന്‍റെ പിതാവും ഇതേ സംശയം ഉന്നയിച്ചാണ് രംഗത്തെത്തിയത്. മൊഴിയിലെ വൈരുദ്ധ്യവും അപകടത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ചും ഉന്നത തലത്തില്‍ പ്രത്യേക സംഘത്തെ വെച്ച് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

  സാമ്പത്തിക ഇടപാടുകള്‍

  പാലക്കാട്ടെ ആശുപത്രി ഉടമയുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ബന്ധമുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് കൂടുതലന്വേഷിക്കണമെന്നും ബാലുവിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കുടുംബത്തിലെ വ്യക്തിയാണ് ഡ്രൈവര്‍ അര്‍ജുനെന്നും അവര്‍ പറയുന്നു. സാമ്പത്തിക ഇടപെടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

  പെട്ടെന്നുള്ള മടക്കം

  തൃശ്ശൂരില്‍ റൂമെടുത്ത് താമസിച്ച ബാലുവും കുടുംബവും രാത്രിയില്‍ യാത്ര തീരുമാനിച്ചതിനെക്കുറിച്ചും കുടുംബാഗംങ്ങള്‍ക്ക് സംശയമുണ്ട്. തിരക്കിട്ട് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങേണ്ട സാഹചര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പെട്ടെന്നാണ് തീരുമാനം മാറ്റിയതെന്നും ഇക്കാര്യത്തിലും സംശയമുണ്ടെന്നും കുടുംബം പറയുന്നു.

  ലക്ഷ്മിയുടെ അഭിപ്രായം

  അപകടത്തെത്തുടര്‍ന്ന് ആരോഗ്യം വീണ്ടെുത്ത് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ ലക്ഷ്മിയുടെ അഭിപ്രായം കൂടി ആരാഞ്ഞതിന് ശേഷമാണ് സമഗ്രാന്വേഷണം ആവശ്യപ്പെടുന്നതെന്നും ബാലഭാസ്‌ക്കറിന്റെ പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. ബാലുവിനും ലക്ഷ്മിക്കും പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുമായുള്ള സൗഹൃദവും സാമ്പത്തിക ഇടപാടുകളും അര്‍ജുന്റെ മൊഴിയിലെ വൈരുദ്ധ്യത്തെക്കുറിച്ചുമൊക്കെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ബാലുവാണ് വാഹനമോടിച്ചതെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. എന്നാല്‍ ദീര്‍ഘദൂര യാത്രകളില്‍ അദ്ദേഹം വാഹനം ഓടിക്കാറില്ലെന്നും അര്‍ജുനാണ് വാഹനം ഓടിച്ചതെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്.

  മകള്‍ യാത്രയായത് അറിയാതെ

  തന്റെ ഷോയ്ക്ക് മുന്‍പ് മകള്‍ക്കായി രണ്ട് മിനിറ്റെടുക്കുന്നുവെന്നും ആദ്യമായാണ് അവള്‍ അച്ഛന്റെ പരിപാടി കാണുന്നതെന്നും പറഞ്ഞ ബാലുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അവള്‍ക്ക് തന്നെ മനസ്സിലായോ എന്നറിയില്ലെന്നും തൊപ്പിയൊക്കെ വെച്ച് വീട്ടില്‍ ഒരങ്കിള്‍ വരാറില്ലേയെന്നും ചോദിക്കുന്ന ബാലുവിനെ കണ്ടപ്പോള്‍ ആരാധക മനസ്സും വിങ്ങുകയായിരുന്നു. മകളെ ഏറെ സ്‌നേഹിച്ച ബാലു മരണത്തിലും മകള്‍ക്കൊപ്പമായിരുന്നു.

  English summary
  Balabhaskar's father seek detailed investigation

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more