twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലഭാസ്കറും ജാനിമോളും ഇല്ലാത്ത വീട്ടിൽ ബന്ധുക്കളോടൊപ്പം ലക്ഷ്മി!! ആരോഗ്യസ്ഥിതിയിൽ നല്ല മാറ്റം

    ഒരു മാസത്തെ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് ലക്ഷ്മി ഹോസ്പിറ്റലിൽ നന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നത്.

    |

    വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോഴും ബാലഭാസ്കറിന്റെ മരണം അംഗീകരിക്കാൻ ഉറ്റവർക്കും സുഹൃത്തുക്കൾക്കുമായിട്ടില്ല. ഏറെ പ്രായസപ്പെട്ടാണ് ആ വേദനിക്കുന്ന സത്യം നെഞ്ചിലേറ്റി ഇവർ നടക്കുന്നത്. സെപ്റ്റംബര്‍ 25 നായിരുന്നു ബാലുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. മകൾ തേജസ്വിനി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു. മകളുടെ പിന്നാലെ ഒക്ടോബർ 2 ന് ബാലുവും ഭൂമി വിട്ട് പോകുകയായിരുന്നു.

    കാർ അപകടത്തിൽ ഭാര്യ ലക്ഷ്മിയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കേരള ജനതയുടെ പ്രാർത്ഥന മുഴുവൻ ലക്ഷ്മിക്ക് വേണ്ടിയായിരുന്നു. ലക്ഷ്മി പഴയതു പോലെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരണമെന്നായിരുന്നു എല്ലാവരും ഹൃദയത്തിൽ തൊട്ട് പ്രാർത്ഥിച്ചിരുന്നു. ബാലഭാസ്കറിന്റെ കുടുംബവുമായി യാതെരുവിധ പരിചയവുമില്ലാത്തവർ പോലും ലക്ഷ്മിയ്ക്ക് വേണ്ടി മാനമുരുകി പ്രാർത്ഥിച്ചിരുന്നു. ലക്ഷ്മിയുടെ ആരോഗ്യ വിവരം മ്യൂസിഷ്യൻ സ്റ്റീഫനാണ് പ്രേക്ഷകരിൽ എത്തിച്ചിരുന്നത്. ഏറ്റവും ഒടുവിൽ ലക്ഷ്മി ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്നുവെന്നുള്ള വാർത്തയായിരുന്നു പുറത്തു വന്നത്. ഇപ്പോഴിത ആശുപത്രിയിൽ നിന്ന് മറ്റൊരു സന്തോഷ വാർത്ത കൂടി പുറത്തു വരുകയാണ്.

    ലക്ഷമിയെ ഡസ്ചാർജ് ചെയ്തു

    ലക്ഷമിയെ ഡസ്ചാർജ് ചെയ്തു

    കാർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ലക്ഷ്മി പൂർണ ആരോഗ്യത്തോടെ ജീവിത്തിലേയ്ക്ക് തിരിച്ചു വന്നിരിക്കുകയാണ്. അപകടത്തിലേറ്റ മുറിവുകൾ ഏറെക്കുറെ ഭേഭമായിരിക്കുകയാണ്. ഇതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരിക്കുകയാണ്. ഒരു മാസത്തെ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് ലക്ഷ്മി ഹോസ്പിറ്റലിൽ നന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നത്.

    കാലിലെ പരുക്ക്

    കാലിലെ പരുക്ക്

    അപകടത്തിൽ ഗുരുതരമായ പരിക്കേറ്റത് ലക്ഷ്മിയ്ക്കായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ലക്ഷ്മി ശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പൂർണ്ണ ആരോഗ്യവദിയായിരിക്കുയാണ്. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. . ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലിലാണിപ്പോൾ.

    ആദ്യം അന്വേഷിച്ചത്  ബാലഭാസ്കറിനേയും മകളേയും

    ആദ്യം അന്വേഷിച്ചത് ബാലഭാസ്കറിനേയും മകളേയും

    ബോധം തിരിച്ചു കിട്ടിയപ്പോൾ ആദ്യം അന്വേഷിച്ചത് ഭർത്താവ് ബാലഭാസ്കറിനേയും മകൾ തേജസ്വിനിയേയും ആയിരുന്നു. ബോധം വീഴുമ്പോൾ ലക്ഷ്മി ഇവരെ കുറിച്ചായിരുന്നു അന്വേഷിക്കാറുള്ളത്. എന്നാൽ അന്നത്തെ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ബന്ധുക്കൾ കളവ് പറയുകയായിരുന്നു. ഇവർ ചികിത്സയിലാണെന്നാണ് ലക്ഷ്മിയോട് അന്ന് പറഞ്ഞിരിക്കുന്നത്. എന്നാൽ മകളേയും ഭർത്താവിനേയും കാണണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തു.

    ലക്ഷ്മിയോട് സത്യം പറഞ്ഞു

    ലക്ഷ്മിയോട് സത്യം പറഞ്ഞു

    ലക്ഷ്മിയുടെ അമ്മയാണ് ബാലഭാസ്കറിന്റേയും മകളുടേയും വിയേഗം ലക്ഷ്മിയെ അറിയിച്ചത്.കടുത്ത മാനസിക വേദനയിലൂടെയായിരുന്നു അന്ന് ലക്ഷ്മി കടന്നു പോയത്. ഇപ്പോൾ ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ ദു:ഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുയാണിവർ. ഹൃദയം നുറങ്ങുന്ന വേദനയോടെയാണ് ആ സത്യവുമായി ലക്ഷ്മി പെരുത്തപ്പെടാൻ ശ്രമിക്കുന്നത്.

    English summary
    balabhaskar wife lekshmi discharged from hospital
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X